വരൾച്ച ദുരിതാശ്വാസത്തിനായി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: വരൾച്ച ദുരിതാശ്വാസത്തിനായി കർണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കടുത്ത വരൾച്ചയുടെ ആഘാതത്തിൽ വലയുന്ന കർണാടകക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 18,171 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു. 123 വർഷത്തിനിടയിലെ ഏറ്റവും രൂഷമായ വരൾച്ചയാണ് കർണാടകയിൽ അനുഭവപ്പെടുന്നതെന്നും 35,162 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നതെന്നും ശൂന്യവേളയിൽ സഭയിൽ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. 40-90 ശതമാനം വരെ വിളകൾ നശിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന്…

Read More

നിയമം കൈയിലെടുക്കുന്നവരെ പിടിച്ച് അകത്തിടണം ; സംസ്ഥാന പോലീസിന് നിർദേശം

ബെംഗളൂരു: ഗോരക്ഷകര്‍ക്കും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കര്‍ണാടക പോലീസിന് നിര്‍ദേശം. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഗ്രാമീണവികസന മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയാണ് കഴിഞ്ഞ ദിവസം കലബുര്‍ഗി ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് കര്‍ശന നിര്‍ദേശം നല്‍കിയത്. ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ ഗോരക്ഷാ പ്രവര്‍ത്തനം എന്ന പേരില്‍ ആര് നിയമം കൈയിലെടുത്താലും അവരെ പിടിച്ച്‌ അകത്തിടണമെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഇന്ന സംഘടനക്കാരനാണെന്നുമെല്ലാം പറഞ്ഞ് നിയമം കൈയിലെടുത്താല്‍ അവരെ പിടിച്ച്‌ ജയിലിലിടണം-ഖാര്‍ഗെ ഉത്തരവിട്ടു. നിയമം വളരെ വ്യക്തമാണെന്നും നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും കന്നുകാലികളെ കൊണ്ടുപോകുന്നതിന്…

Read More

സംസ്ഥാന മന്ത്രിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ ഈ മാസം 21ന് ഡൽഹിക്ക് വിളിച്ചു. സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ആണ് ഇത് അറിയിച്ചത്. പാർട്ടിയുടെ ഉന്നത കേന്ദ്ര നേതാക്കളുമായുള്ള ചർച്ചക്കാണ് ഈ മീറ്റിംഗ്. സംസ്ഥാനത്തിൻ്റെ വിവിധ പദ്ധതികളുമായ് ബന്ധപെട്ട് ചില കേന്ദ്രമന്ത്രിമാരെയും സംഘം കാണും. മുഖ്യ മന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുവാദം ചോദിച്ചിട്ടുണ്ട്. എന്നാൽ, മോദിയുമായുള്ള കൂട്ടിക്കാഴ്‌ച സംബന്ധിച് ശിവകുമാർ വ്യക്തമായി പ്രതികരിച്ചില്ല. നമ്മൾ ഒരു ഫെഡറൽ സംവിധാനത്തിൽ ആണ് ഉള്ളതൊന്നും എല്ലാവരും ഒരുമിച്ച് …

Read More

ഖാർഗെയുടെ പിഎ എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബെംഗളൂരു : മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പേഴ്‌സണൽ അസിസ്റ്റന്റ് എന്ന വ്യാജേന ബോർഡുകളിലും കോർപ്പറേഷനുകളിലും സ്ഥാനങ്ങൾ വാഗ്ദാനംചെയ്ത് പണംതട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. മൈസൂരു രാമകൃഷ്ണനഗർ സ്വദേശി രഘുനാഥ് (34) ആണ് അറസ്റ്റിലായത്. പ്രിയങ്ക് ഖാർഗെയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കേശവ മൂർത്തിയുടെ പരാതിയെത്തുടർന്നാണ് നടപടി. പ്രിയങ്ക് ഖാർഗെ സത്യപ്രതിജ്ഞചെയ്തശേഷം രഘുനാഥ് കോൺഗ്രസ് പ്രവർത്തകരെയും പ്രദേശികനേതാക്കളെയും ഫോണിൽവിളിച്ച് വിവിധ കോർപ്പറേഷനുകളിലും ബോർഡുകളിലും സ്ഥാനംവാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിന് പ്രതിഫലമായി ലക്ഷങ്ങൾ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. രഘുനാഥ് ഫോണിലൂടെ ബന്ധപ്പെട്ട ബെംഗളൂരു സ്വദേശിനിയായ കോൺഗ്രസ് പ്രവർത്തകയാണ് വിവരം പ്രിയങ്ക്…

Read More

ഇരിക്കണോ നിക്കണോ അറിയാതെ നിൽക്കുന്ന ഖാർഗെയുടെ വീഡിയോ വൈറലാകുന്നു 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയാഗാന്ധി പങ്കെടുത്ത ചടങ്ങില്‍ നില്‍ക്കണോ ഇരിയ്ക്കണോ എന്നറിയാതെ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുടെ വീഡിയോ വൈറലാവുന്നു. ഇതോടെ പരിഹാസവുമായി മറ്റ് പാർട്ടിക്കാർ എത്തി. കോണ്‍ഗ്രസില്‍ ഇപ്പോഴും ഗാന്ധി കുടുംബം നിലനിര്‍ത്തുന്നത് രാജവാഴ്ചയാണെന്ന് കാണിക്കുന്നതാണ് വിഷമസന്ധിയില്‍പ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രം. കോണ്‍ഗ്രസ് പ്രസിഡന്‍റായ ഖാര്‍ഗെയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. എന്നാണ് വീഡിയോയ്ക്ക് കമന്റുകൾ വന്നത്. മോദി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തില്‍ ഉപദേശകനായ കാഞ്ചന്‍ ഗുപ്തയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഈ…

Read More

ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ വധഭീഷണി, പിന്നിൽ ബിജെപി യോ?

ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചിത്താപുരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്‍റെ ശബ്ദരേഖ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പുറത്തുവിട്ടു. ഫോണില്‍ കൂടി മറ്റൊരാളുമായി സംസാരിക്കവെയാണ് മണികാന്ത് ഇപ്രകാരം പറഞ്ഞത്. ഖാര്‍ഗെയെയും കുടുംബത്തെയും കുറിച്ച്‌ മോശമായി പറയുന്നതും തുടര്‍ന്ന് ഖാര്‍ഗയെ തീര്‍ത്തുകളയുമെന്ന് മണികാന്ത് റാത്തോഡ് പറയുന്നതുമാണ് ശബ്ദരേഖയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണമുന്നയിച്ചത്. മല്ലിരാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ മത്സരിക്കുന്ന മണ്ഡലമാണ്…

Read More

പ്രധാനമന്ത്രിയ്ക്കെതിരായ പരാമർശം, ഖാർഗെയുടെ മകന് നോട്ടീസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയാങ്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മോദിക്കെതിരായ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനം കൂടിയാണെന്നും വിശദീകരണം നല്‍കണമെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഒന്നിനും കൊള്ളാത്ത മകന്‍ എന്ന പരാമര്‍ശമാണ് പ്രിയാങ്ക് മോദിക്കെതിരെ നടത്തിയത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുല്‍ബര്‍ഗയില്‍ വന്നപ്പോള്‍ ബഞ്ചാര ജനതയോട് എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നുണ്ട്. ഭയക്കേണ്ടില്ല, ബഞ്ചാരകളുടെ പുത്രനാണ് ദില്ലിയില്‍ ഇരിക്കുന്നതെന്നായിരുന്നു. എന്നാല്‍ ഒന്നിനും കൊള്ളാത്ത ഒരു…

Read More

ജയിച്ച ശേഷം എംഎൽഎ മാരുടെ കൂറുമാറ്റം ഇത്തവണ അനുവദിക്കില്ല ; ഖാർഗെ 

ബെംഗളൂരു: തെരഞ്ഞെടുപ്പിൽ ജയിച്ചശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ ഇവിടെ വിലപ്പോകില്ലെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മുഖ്യമന്ത്രിയാകാൻ എല്ലാവർക്കും ആഗ്രഹിക്കാമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവർത്തകസമിതി കർണാടക തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖർഗെ പറഞ്ഞു. 224 മണ്ഡലങ്ങളിലേക്കാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 10-ന് വോട്ടെടുപ്പും 13ന് ഫലപ്രഖ്യാപനവും നടക്കും.

Read More

മല്ലികാർജുൻ ഖാർഗെ നാളെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും

തെലുങ്കാന: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. തെലുങ്കാനയിലെ രംഗറെഡ്ഡിയിലാണ് നാളെ ജാഥ നടക്കുന്നത്. ഇവിടെ വച്ചാവും ഖാര്‍ഗെ റാലിയുടെ ഭാഗമാകുക. ഇന്നു രാവിലെ ഷഡ്നഗര്‍ ബസ് സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട പദയാത്ര തോണ്ടപ്പള്ളി ജില്ലാ പരിഷത്ത് സ്കൂള്‍ ഗ്രൗണ്ടിലാണു സമാപിക്കുന്നത്.

Read More

ഖാർഗെയുടെ ബോർഡ് നശിപ്പിച്ചു, റോഡ് ഉപരോധിച്ച് കോൺഗ്രസ്‌

ബെംഗളൂരു: കോലാറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്ന് കർണാടകയിൽ കോൺഗ്രസ്‌ റോഡ് ഉപരോധിച്ചു. ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡാണ് അജ്ഞാത സംഘം നശിപ്പിച്ചത്. ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വക്കലേരിയിലെ റോഡ് ഉപരോധിച്ചു. കോലാര്‍ പോലീസ് പ്രവര്‍ത്തകരുമായി സംസാരിച്ചാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി അറിയിച്ചു. മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ഖാര്‍ഗെ സ്ഥാനമേറ്റെടുക്കാന്‍ എത്തിയത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി…

Read More
Click Here to Follow Us