വരൾച്ച ദുരിതാശ്വാസത്തിനായി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: വരൾച്ച ദുരിതാശ്വാസത്തിനായി കർണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

കടുത്ത വരൾച്ചയുടെ ആഘാതത്തിൽ വലയുന്ന കർണാടകക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 18,171 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു.

123 വർഷത്തിനിടയിലെ ഏറ്റവും രൂഷമായ വരൾച്ചയാണ് കർണാടകയിൽ അനുഭവപ്പെടുന്നതെന്നും 35,162 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നതെന്നും ശൂന്യവേളയിൽ സഭയിൽ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. 40-90 ശതമാനം വരെ വിളകൾ നശിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 18,171 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സഹായം അനുവദിക്കുന്നത് സംസ്ഥാനത്തിന്‍റെ സാഹചര്യം മെച്ചപ്പെടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ജലസംഭരണികളിലെ ജലനിരപ്പ് ഭയാനകമാം വിധം താഴ്ന്ന നിലയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പ്രളയത്തെത്തുറിച്ചും അദ്ദേഹം സംസാരിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ ജനങ്ങളുടെ പ്രശ്നത്തിൽ ബി.ജെ.പിക്ക് ശ്രദ്ധയില്ലെന്നും അദ്ദേഹം ആരോപിച്ചു.

സഭയിൽ സ്ത്രീ സുരക്ഷ വിഷയം ഉന്നയിക്കുകയും ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി കോൺഗ്രസ് നേതാവ് അമീ യാജ്‌നിക് പറഞ്ഞു.

പൊതു ഇടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും വികസനത്തെ ബാധിക്കുമെന്ന് അമീ യാജ്‌നിക് അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us