ബെംഗളൂരു: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായ കെജിഎഫ് 2 താന്‍ കണ്ടിട്ടില്ലെന്നും, അത് തനിക്ക് പറ്റുന്ന ചിത്രമല്ലെന്നും നടൻ കിഷോര്‍ . താന്‍ അധികം വിജയിക്കാത്ത ഗൗരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ബുദ്ധിശൂന്യമായ ചിത്രങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് എന്ന് താരം പറയുന്നു. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി കെജിഎഫ് 2 മാറിയപ്പോള്‍, കാന്താര ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത ഹിറ്റായി മാറിയിരുന്നു. രണ്ട് ചിത്രങ്ങളും കന്നട സിനിമയുടെ നാഴികകല്ലുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍…
Read MoreTag: KGF
ഉണ്ണിമുകുന്ദൻ ‘കെജിഎഫ് റോക്കി ഭായ് മലയാളം’ എന്ന് സോഷ്യൽ മീഡിയ
കൊച്ചി: മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഉണ്ണി മുകുന്ദന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളിലുള്ളത്. റോക്കി ഭായ് ആണോ എന്നാണ് താടിയും മുടിയും വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ്…
Read Moreബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കെജിഎഫ് നടൻ ബിഎസ് അവിനാഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ബെംഗളൂരു: ബുധനാഴ്ച പുലർച്ചെ അനിൽ കുംബ്ലെ സർക്കിളിന് സമീപം ജിമ്മിലേക്ക് പോവുകയായിരുന്ന മെഴ്സിഡസ് ബെൻസ് കാർ കണ്ടെയ്നറിലിടിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ കെജിഎഫിൽ വില്ലൻ വേഷം ചെയ്ത നടൻ ബിഎസ് അവിനാഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടെയ്നർ സിഗ്നൽ മറികടന്ന് തന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അപകടത്തെക്കുറിച്ച് പ്രസ്താവന പോസ്റ്റ് ചെയ്ത് നടൻ പറഞ്ഞു. കാറിന്റെ ബോണറ്റ് പൂർണമായും തകർന്നിട്ടുണ്ട്. രാവിലെ 6.05 ഓടെയായിരുന്നു അപകടം ഉണ്ടായത്. കണ്ടെയ്നർ ഡ്രൈവറെ കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 279…
Read Moreകെജിഎഫ് താരം ബെംഗളൂരുവിൽ അന്തരിച്ചു; സംസ്കാരം ഇന്ന്
ബെംഗളൂരു : വൻ വിജയം നേടിയ കന്നട സിനിമയുടെ തലവര മാറ്റിയെഴുതിയ കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച കന്നഡ സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം അന്തരിച്ചത് ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസവും. കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കൂടാതെ ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രാജ്യത്താകെ തരംഗമായ കെജിഎഫിലെ വേഷം ശ്രദ്ധേയമായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും.
Read Moreപാൻമസാല പരസ്യം നിഷേധിച്ച് കെജിഎഫ് താരം
ഹൈദരാബാദ്: പാന്‍മസാല കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവാനുള്ള ക്ഷണം നിരസിച്ച് കെജിഎഫ് താരം യഷ്. പരസ്യത്തില്‍ അഭിനയിക്കാന്‍ യഷിന് കോടികളാണ് കമ്പനി വാഗ്ദാനം ചെയ്തത്. താരത്തിന്റെ പ്രൊമോഷന് കൈകാര്യം ചെയ്യുന്ന എക്സൈഡ് എന്റര്ട്ടേയിന്മെന്റാണ് ഈ കാര്യം പുറത്ത് വിട്ടത്. കെജിഎഫിലെ റോക്കി ഭായി എന്ന നായക കഥാപാത്രത്തിലൂടെ പാന്‍ ഇന്ത്യ താരമായിരിക്കുകയാണ് യഷ്. കേരളത്തിലടക്കം വന്‍ ആരാധകരാണ് താരത്തിനുള്ളത്. റിലീസ് ചെയ്ത് 17 ദിവസത്തിനുള്ളില്‍ കെജിഎഫ് 2 ആയിരം കോടി ക്ലബ്ലില്‍ എത്തിയിരുന്നു . പാന്‍ മസാലയുടെ പരസ്യം നിഷേധിച്ച യഷിന്റെ നടപടി സ്വാഗതം…
Read Moreകന്നട സിനിമാ മേഖലയുടെ തലവരമാറ്റി കെ ജി എഫ് 2
യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ മുന്നേറുകയാണ്. ഏപ്രിൽ 14 മുതല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ റിലീസ് ചെയ്ത് പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫിന് മുന്നിലുള്ളത്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് കെജിഎഫ് 2 ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍…
Read Moreകെ ജി എഫ് 2 ഒ ടി ടി റിലീസിങ്
ആര് ആര് ആര് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ബോക്സ് ഓഫീസിനെ വിറപ്പിച്ചുകൊണ്ടു ഇതാ റോക്കി ഭായ് ഒരു വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്ഏപ്രില്‍ 14 നു പുറത്തിറങ്ങിയ കെ ജി എഫ് 2 എന്ന സിനിമ വമ്പന്‍ കളക്ഷനോടുകൂടി തന്നെ ഇപ്പോള്‍ തിയറ്ററുകളില്‍ മുന്നേറുകയാണ് കേരളത്തില്‍ നിന്നും സിനിമയ്ക്ക് മികച്ച കളക്ഷനുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഏപ്രില്‍ 13നു തന്നെ റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റ് എന്ന സിനിമയെ പിന്തള്ളിക്കൊണ്ടാണ് ഇപ്പോള്‍ കെ ജി എഫ് കേരള ബോക്സ് ഓഫീസില്‍ മുന്നേറുന്നത് .എന്നാല്‍…
Read Moreറിലീസിന് മുൻപ് നരസിംഹ സ്വാമി ക്ഷേത്രത്തിൽ എത്തി കെജിഎഫ് നായകൻ
ബെംഗളൂരു : കെ ജി എഫ് 2 റിലീസിനു മുന്‍പ് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റോക്ക് സ്റ്റാര്‍ യാഷ്. വിശാഖത്തിലെ സിംഹാചലം നരസിംഹസ്വാമി ക്ഷേത്രത്തിലാണ് അദ്ദേഹം എത്തിയത്. ക്ഷേത്ര ദർശന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫെബ്രുവരിയില്‍ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി യാഷ് കര്‍ണാടകയിലെ പ്രശസ്തമായ ആനെഗുഡ്ഡെ വിനായക ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഏപ്രില്‍ 14 നാണ് കെ ജി എഫ് 2 റിലീസ്. ചിത്രത്തിന്റെ മോഷനുകള്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഒന്നിലധികം നഗരങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു . ബോളിവുഡ് നടന്…
Read More