തിരുവനന്തപുരം: ബസിൽ വീണ്ടും യാത്രക്കാരിക്ക് നേരെ നഗ്നത പ്രദർശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസിൽ കയറിയ രാജു തുടർച്ചയായി ശല്യം ചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോൾ നഗ്നത പ്രദർശനം നടത്തിയെന്നും യുവതിയുടെ പരാതി. ബസിൽവെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ്…
Read MoreTag: Kerala
നഗ്‌ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു ; രഹന ഫാത്തിമക്കെതിരെയുള്ള കേസ് റദ്ദാക്കി
കൊച്ചി :പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന ബോഡി ആൻഡ് പൊളിറ്റിക്‌സ് വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. പോക്സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ്…
Read Moreഎഐ ക്യാമറകൾ തിങ്കളാഴ്ച മുതല്‍ പണി തുടങ്ങും
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വഴി തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും.ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് അത് കുറഞ്ഞു. ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. കഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു…
Read Moreകേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്ടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കൻഡിൽ 05 സെന്റീമീറ്ററിനും 50 സെന്റീമീറ്ററിനും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ…
Read Moreബ്ലാസ്റ്റേഴ്‌സ് അപ്പീൽ തള്ളി, 4 കോടി തന്നെ അടയ്ക്കണം
ന്യൂഡൽഹി: ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പിഴ ശിക്ഷയില്‍ നിന്ന് മോചനം നേടാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരു എഫ് സിക്കെതിരായ ഐ എസ് എല്‍ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ നിര്‍ത്തി കളംവിട്ടതിന് ചുമത്തിയ പിഴ ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ എ ഐ എഫ് എഫ് തള്ളി. നാല് കോടി രൂപ തന്നെ അടയ്ക്കണമെന്ന് അക്ഷയ് ജയ്റ്റ്ലി ചെയര്‍പേഴ്‌സണായ എ ഐ എഫ് എഫ് അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴയും പരിശീലകന്‍ ഇവാന്‍ വുകോമനോവിചിന്…
Read Moreട്രെയിനിലെ തീപ്പിടിത്തം ; ബംഗാൾ സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൽ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പശ്ചിമബംഗാൾ സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തീപ്പിടിത്തത്തിന് തൊട്ടുമുൻപ് ട്രെയിനിന് സമീപം ഒരാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിലുള്ള ആളാണെന്ന സംശയത്തെത്തുടർന്നാണ് ബംഗാൾ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം.
Read Moreമംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ലോറി തലശ്ശേരിയിൽ കുടുങ്ങി
ബെംഗളൂരു : കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് തുടങ്ങുന്നതിന് സമീപത്തെ സര്‍വിസ് റോഡില്‍ വീണ്ടും ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പെട്ടത്. ഇവിടെ നേരത്തെയും നിരവധി തവണ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു. ഇടുങ്ങിയ സര്‍വിസ് റോഡില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ചരക്ക് ലോറി റോഡിനോട് ചേര്‍ന്നുള്ള കുഴിയിലകപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇവിടെ ഒരു വശത്ത് അപകടകരമായ രീതിയിലെ ചാലുകളാണ് അപകടത്തിന് കാരണമാകുന്നത്.…
Read Moreകേരളത്തിൽ ജൂൺ 10 മുതൽ ട്രോളിംഗ് നിരോധനം
തിരുവനന്തപുരം : കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ ഒമ്പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഡോ.വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ കുടുംബത്തിനും തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിനും മന്ത്രിസഭ 25 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. കോട്ടയം സ്വദേശിയായ വന്ദനദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ പ്രതി ജി.സന്ദീപിനെ പൊലീസുകാർ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് വന്ദനയെ കുത്തിയത്. കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്ത് മരിച്ചത്.
Read Moreകേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തും
തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കേരളത്തിൽ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ആൻഡമാനിൽ കാലവർഷം എത്തിക്കഴിഞ്ഞു. കാലവർഷത്തിന് മുന്നോടിയായി ജൂൺ ഒന്നു മുതൽ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 31-05-2023: ഇടുക്കി 01-06-2023: ഇടുക്കി 02-06-2023: പത്തനംതിട്ട, ഇടുക്കി 03-06-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
Read More