ബെംഗളൂരു: ഹൊസൂരില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റലിന്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിവര്‍ഷം മൂന്ന് കോടി യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ 2000 ഏക്കറിലാകും വിമാനത്താവളം വരിക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ വ്യവസായങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുന്നതാകും ഹൊസൂര്‍ വിമാനത്താവളം. മാത്രമല്ല, ബെംഗളൂരുവിലേക്കുള്ള യാത്രയും കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. അതേസമയം, ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. നാല് സ്ഥലങ്ങള്‍ ഇതിന് വേണ്ടി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ച ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.…
Read MoreTag: karnataka
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങൾ: ബെംഗളൂരു മുന്നിൽ, മുംബൈ രണ്ടാമത്
ബെംഗളൂരു: ഏറ്റവും പുതിയ ട്രാഫിക് ക്വാളിറ്റി ഇൻഡക്‌സ് (TQI) പ്രകാരം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമായി നഗരം അംഗീകരിക്കപ്പെട്ടു. നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് നഗരത്തെ വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ്. 800 മുതൽ 1,000 വരെ സ്‌കോറുകൾ വരുന്ന “കനത്ത തിരക്ക്” വിഭാഗത്തിൽ ഉൾപ്പെട്ട് ബെംഗളൂരു ഏറ്റവും ഉയർന്ന സ്‌കോർ ആണ് നേടിയത്. റിപ്പോർട്ട് പ്രകാരം, 787 സ്‌കോറുമായി ഏറ്റവും കൂടുതൽ തിരക്കുള്ള നഗരമായി മുംബൈ രണ്ടാം സ്ഥാനത്താണ് ഉള്ളത്. അതേസമയം ഡൽഹിയും ഹൈദരാബാദും യഥാക്രമം 747, 718 സ്‌കോറുകളുമായി തൊട്ട് പിന്നിലുണ്ട്. എംപ്ലോയീസ് കമ്മ്യൂട്ട് സൊല്യൂഷൻസ്…
Read Moreനഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി
ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്. കൂടുതൽ കോളേജുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിൽ വ്യക്തത വന്നിട്ടില്ല. ഈ കോളേജുകളിലേക്ക് പോലീസും ബോംബ് നിർവ്വീര്യമാക്കുന്ന സംഘങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. കാമ്പസ്സുകളിലെമ്പാടും വിശദമായ പരിശോധനകൾ നടത്തി വരികയാണ്. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കോളേജുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ബസവനഗുഡിയിലെ വിശ്വേശ്വരപുരയിലാണ് ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജ് പ്രവർത്തിക്കുന്നത്. ബിഎംഎസ് കോളേജ് ഓഫ് എൻജിനീയറിങ് പ്രവർത്തിക്കുന്നത്…
Read Moreമലയാളിയായ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.\ മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിങിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. മലപ്പുറം തീണ്ടേക്കാട് മേലെവട്ടശ്ശേരി പ്രകാശൻ്റെ മകൾ രുദ്ര(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രുദ്ര ക്ലാസിൽ ഹാജരായിരുന്നില്ല. വിദ്യാർതിഥികൾ ക്ലാസ് വിട്ട് തിരിച്ചെത്തിയപ്പോഴാണ് രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ് വൈകുന്നേരം വീട്ടിലെത്തിച്ചു. അമ്മ: കനകമണി (ബിന്ദു). സഹോദരങ്ങൾ: ആര്യ, കൃഷ്ണ, കൃപ
Read Moreബിൽ അടക്കാൻ ഉണ്ടോ ? വേഗമായിക്കോളൂ നാളെ മുതൽ ഈ ദിവസം വരെ ബെസ്കോമിന്റെ ഓൺലൈൻ സേവനം തടസപ്പെടും
ബെംഗളൂരു: ബെസ്കോമിന്റെ ഓൺലൈൻ സേവനങ്ങൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് തടസപ്പെടും. ഉപഭോക്തൃ പോർട്ടലുകളും സ്റ്റോർ ഇടപാടുകളും ഒക്ടോബർ 4ന് രാത്രി 9 മുതൽ ഒക്ടോബർ 7ന് രാവിലെ 6 വരെ ലഭ്യമാകില്ല. ഒക്ടോബർ 4 ന് രാത്രി 9 മുതൽ 5ന് രാവിലെ 11 വരെ ഓൺലൈൻ ബിൽ പേയ്‌മെൻ്റ് സേവനങ്ങൾ ലഭ്യമാകില്ല. ഐപിഡിഎസ് ഐടി ഫേസ്-2 പദ്ധതിയുടെ ഭാഗമായി ആർഎപിഡിആർപി (റിസ്ട്രക്ചർഡ് ആക്സിലറേറ്റഡ് പവർ ഡെവലപ്‌മെൻ്റ് ആൻഡ് റിഫോംസ് പ്രോഗ്രാം) ഐടി ആപ്ലിക്കേഷനുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ബെസ്കോം ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreനഗരത്തിൽ പലയിടത്തും പേമാരി; റോഡുകൾ വെള്ളത്തിനടിയിൽ
ബെംഗളൂരു: കനത്ത മഴയിൽ മഹാനഗരത്തിൻ്റെ പല ഭാഗങ്ങളിലും മുങ്ങി തുടങ്ങി, വിധാന സൗധ, ശാന്തിനഗർ, കെആർ വൃത്ത എന്നിവിടങ്ങളിൽ മഴ ശക്തമായി. വീട്ടിലേക്ക് പോവുകയായിരുന്ന ഇരുചക്രവാഹന യാത്രികരിൽ ചില യാത്രക്കാർ മഹാറാണി കോളേജ് ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം തമ്പടിച്ചിരുന്നു . അരമണിക്കൂറോളം പെയ്ത മഴയിൽ മലയ ആശുപത്രിക്ക് സമീപത്തെ റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. ബംഗളൂരു റൂറൽ ജില്ലയിലെ പീനിയ, ദാസറഹള്ളി, ബാഗൽഗുണ്ടെ, ഷെട്ടിഹള്ളി, ഹെർസഘട്ട, നെലമംഗല എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
Read Moreവാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് ശേഷം വനിതാ ജീവനക്കാർ ജോലി ചെയ്യരുത്; തൊഴിൽ വകുപ്പ്
ബെംഗളൂരു: വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശവുമായി തൊഴിൽ വകുപ്പ്. രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യണമെങ്കിൽ സ്ഥാപന ഉടമകൾ വനിതാ ജീവനക്കാരിൽ നിന്നും രേഖാമൂലമുള്ള സമ്മതം വാങ്ങണം. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു. ഷോപ്പുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനായി തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച പുതിയ വ്യവസ്ഥകളുടെ ഭാഗമായാണ് നിർദേശം. സ്ത്രീകൾ ജോലി ചെയ്യുന്ന ചെറുതും…
Read Moreസംസ്ഥാനത്തെ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം; നിബന്ധനകൾ ഇങ്ങനെ
ബെംഗളൂരു: പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 1961ലെ കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് അനുസരിച്ച് തൊഴിൽ വകുപ്പ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 2021 ജനുവരി രണ്ടിന് സർക്കാർ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന…
Read Moreഅർജുന്റെ മടക്കയാത്ര; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കണ്ണാടിക്കലിലേക്ക് എത്തി; അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം
കാസർകോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മണിക്കൂറുകള്‍ക്കകം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു. കാർവാറിലെ ഗവ. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അർജുന്റെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് ഡി.എൻ.എ പരിശോധാഫലം വന്നതിന് പിന്നാലെ കുടുംബത്തിന്…
Read Moreകേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസ്; രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ അനുമതിതേടി ലോകായുക്ത
ബെംഗളൂരു : കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന സംഭവത്തിൽ രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ലോകായുക്ത അനുമതി തേടി. ലോകായുക്ത പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച് എ.ഡി.ജി.പി. അലോക് മോഹന് കത്തയച്ചു. ഗവർണറുടെ ഓഫീസിലേക്കയച്ച കുമാരസ്വാമിയുടെ പേരിലുള്ള കേസ് ഫയലിലെ വിവരങ്ങൾ ചോർന്നതിലാണ് അന്വേഷണം. കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി ലോകായുക്ത ഗവർണർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നേരത്തേ മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടിയിരുന്നു. ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനുപിന്നാലെയായിരുന്നു മന്ത്രിസഭ ഇക്കാര്യം…
Read More