ബെംഗളുരു : ബെംഗളുരുവില്‍ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാര്‍ച്ച് മാസത്തിലുണ്ടായത് ഉയര്‍ന്ന താപനിലയാണെന്ന് കാലാവസ്ഥ റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ ഏറ്റവും കൂടിയ താപനില 34.5 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ മോശകരമാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു . താപനില 36 ഡിഗ്രി കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത് കല്‍ബുര്‍ഗിയിലാണ്. 37.71 ഡിഗ്രി സെല്‍ഷ്യസാണ് കല്‍ബുര്‍ഗിയില്‍ റിപ്പോര്‍ട്ട്…
Read MoreTag: karnadaka
ബെംഗളൂരു നഗരത്തിൽ പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം
ബെംഗളൂരു: ഫ്രീഡം പാർക്ക് ഒഴികെ ബെംഗളൂരു നഗരത്തിൽ ഒരിടത്തും പ്രതിഷേധങ്ങളോ ജാതയോ യോഗങ്ങളോ നടക്കാൻ അനുവദിക്കരുതെന്ന് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഫ്രീഡം പാർക്കിലെ യോഗങ്ങളും സംഘടിതമായി നടത്തണമെന്നും നഗരത്തിൽ ഗതാഗത തടസങ്ങൾ സൃഷ്ടിക്കാൻ അത് ഇടയാക്കരുതെന്നും ശ്രദ്ധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കോടതി നിർദേശത്തിന് വിപരീതമായ തരത്തിൽ ഏതെങ്കിലും പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.
Read Moreകർണാടകയിൽ നിരോധനാജ്ഞ ലംഘിച്ചവർക്കെതിരെ കേസ്
ബെംഗളൂരു:കര്‍ണാടകയിലെ അലണ്ടില്‍ നിരോധനാജ്ഞ ലംഘിച്ച് 14ാം നൂറ്റാണ്ടിലെ ഹസ്രത്ത് ലാഡില്‍ മഷക് ദര്‍ഗയിലേക്ക് അതിക്രമിച്ച് കയറി ശിവലിംഗമെന്ന് കരുതപ്പെടുന്ന കല്ലില്‍ ശുദ്ധികലശം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവരാത്രി ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരെക്കുറിച്ച് അലണ്ട് തഹസില്‍ ദാര്‍ രണ്ട് റിപോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. അതില്‍ സംഭവവുമായി ബന്ധപ്പെട്ട് മുസ് ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരേ പരാമര്‍ശമുണ്ടെങ്കിലും കേസെടുത്തപ്പോള്‍ ഹിന്ദുക്കളെ ഒഴിവാക്കുകയായിരുന്നു. നിലവിൽ ഈ കേസ് വർഗീയതയിലേക്ക് വഴി മാറിയിരിക്കുകയാണ്.
Read Moreഎലിവിഷം കൊണ്ട് പല്ലു തേച്ച വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു : പേസ്റ്റാണെന്ന് കരുതി അബദ്ധത്തില്‍ എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാര്‍ഥിനി മരിച്ചു. മംഗളൂരുവിന് അടുത്ത് സുള്ള്യയില്‍ നടന്ന സംഭവത്തില്‍, പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ശ്രവ്യയാണ് ദാരുണമായി മരണപ്പെട്ടത്. കുളിമുറിയുടെ ജനലിന് അരികിലാണ് ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഇതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറിയില്‍ ഇരുട്ടായിരുന്ന സമയത്താണ് പെണ്‍കുട്ടി ടൂത്ത് പേസ്റ്റ് എടുത്തത് അബദ്ധം മനസ്സിലാക്കിയ ഉടന്‍ വെള്ളം ഉപയോഗിച്ച് വായ വൃത്തിയാക്കി. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കരുതി ചികിത്സ തേടിയിരുന്നില്ല. അടുത്ത ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രവ്യ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍…
Read Moreചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം
ബെംഗളൂരു: 13മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം . മേള പത്തുദിവസം നീണ്ടുനില്‍ക്കും. കലാമൂല്യമുള്ള സിനിമകള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. മേളയില്‍ എല്ലാ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതിന് വേണ്ടിയുള്ള സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അംഗീകാരം മേളയ്ക്ക് ലഭിച്ചതായും ബി. ഐ.എഫ്. എഫ്.ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ചലച്ചിത്രമേള കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു നടത്തിയത്.
Read Moreപ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യ കോളേജിലെ പ്രിന്‍സിപ്പാളിനെയാണ് ആക്രി വ്യവസായി ആയ മുഹമ്മദ് ബഷീര്‍ ഭീഷണിപ്പെടുത്തിയത്. ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നിങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. മാംഗ്ലൂര്‍ മുസ്ലീംസ് എന്ന ഫേസ്ബുക്ക്…
Read Moreവിദ്യാർത്ഥിയുടെ മരണം കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്
ബെംഗളൂരു; കര്‍ണാടക വിദ്യാര്‍ത്ഥി യുക്രെയ്നില്‍ റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവും സംസ്ഥാന പ്രിസിഡന്റുമായ ഡി കെ ശിവകുമാര്‍. യുക്രെയ്നില്‍നിന്ന് വിദ്യാര്‍ത്ഥികളടക്കമുള്ള പൗരന്മാരെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് യുക്രെയ്നില്‍ വച്ച് ജീവന് നഷ്ടപ്പെട്ടത് വേദനാജനകമാണ്. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ഇവിടെ ഉണ്ടെങ്കിലും, ആവശ്യം കൂടുതലായതിനാല്‍, നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിസിന് പഠിക്കാന്‍ യുക്രെയ്നിലേക്ക് പോകുന്ന സ്ഥിതിയാണ് അദ്ദേഹം പറയുന്നു. യുക്രയ്നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളും…
Read More93% പേർക്കും രണ്ടു ഡോസ് വാക്സിനും നൽകി കർണാടക
ബെംഗളൂരു: കോവിഡ് പ്രതിരോധ വാക്സിനേഷൻ 93 ശതമാനവും പൂർത്തീകരിച്ചു കർണാടക അഭിമാന നേട്ടത്തിലേക്ക്. വാക്സിനേഷൻ കുത്തിവയ്പ്പിൽ പത്തു കോടി എന്ന നാഴികക്കല്ല് പിന്നിട്ടതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇത് അത്ഭുതകരമായ നേട്ടമെന്നും അഭിമാന നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ ഈ അദ്ഭുതകരമായ നേട്ടത്തിന് എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ആരോഗ്യവകുപ്പിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ഏകദേശം 1 വര്‍ഷവും 39 ദിവസമെടുത്തുവെന്ന് സുധാകര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വാക്സിനേഷന് യജ്ഞം ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഒരു…
Read More