വിദ്യാർത്ഥിയുടെ മരണം കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്

 

ബെംഗളൂരു; കര്‍ണാടക വിദ്യാര്‍ത്ഥി യുക്രെയ്‌നില്‍ റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവും സംസ്ഥാന പ്രിസിഡന്റുമായ ഡി കെ ശിവകുമാര്‍.

യുക്രെയ്‌നില്‍നിന്ന് വിദ്യാര്‍ത്ഥികളടക്കമുള്ള പൗരന്മാരെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് യുക്രെയ്‌നില്‍ വച്ച്‌ ജീവന്‍ നഷ്ടപ്പെട്ടത് വേദനാജനകമാണ്. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ഇവിടെ ഉണ്ടെങ്കിലും, ആവശ്യം കൂടുതലായതിനാല്‍, നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠിക്കാന്‍ യുക്രെയ്‌നിലേക്ക് പോകുന്ന സ്ഥിതിയാണ് അദ്ദേഹം പറയുന്നു.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

യുക്രയ്‌നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും പരാജയപ്പെട്ടു. അവര്‍ ഇപ്പോഴെങ്കിലും നടപടിയെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരണം.

നമ്മുടെ വിദേശനയം പൂര്‍ണ്ണമായും പരാജയപ്പെടുകയും ഇന്ത്യക്കാര്‍ക്ക് അതില്‍ വിശ്വാസം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാടുകള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts