പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉഡുപ്പിയിലെ സ്വകാര്യ കോളേജിലെ പ്രിന്‍സിപ്പാളിനെയാണ് ആക്രി വ്യവസായി ആയ മുഹമ്മദ് ബഷീര്‍ ഭീഷണിപ്പെടുത്തിയത്. ഹിജാബ് ധരിച്ച്‌ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നിങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. മാംഗ്ലൂര്‍ മുസ്ലീംസ് എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനും, പോസ്റ്റിട്ടയാള്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts