കനിവ് തേടി യുവാവ്

ചൊക്ലി : മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കനിവ് തേടി യുവാവ്. ചൊക്ലി മാറാങ്കണ്ടി പുനത്തിൽ മുക്കിലെ റഹീമിന്റെ മകനും പ്രവാസിയുമായ മുഹമ്മദ്‌ റിഷാദ് ആണ് രക്താർബുദം ബാധിച്ച് കോടിയേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ആറുമാസക്കാലമായി റിഷാദിന്റെ ചികിത്സയെ തുടർന്നു കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. രോഗം പൂർണ്ണമായും മാറ്റുന്നതിനായി മജ്ജ മാറ്റി വയ്ക്കാൻ ആണ് നിർദ്ദേശിച്ചത്. ഇതിന് 40 ലക്ഷം രൂപ ചിലവ് വരും. കുടുംബത്തെ സഹായിക്കാൻ മാറാങ്കണ്ടി ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി, മാഹി, കൂത്തുപറമ്പ് എം.…

Read More

ബെംഗളൂരു സര്‍വ്വകലാശാലയുടെ സിലബസ് കണ്ണൂർ സര്‍വ്വകലാശാല കോപ്പിയടിച്ചതായി പരാതി

കണ്ണൂർ : കണ്ണൂര്‍ സര്‍വകലാശാല ബിബിഎ ആറാം സെമസ്റ്റര്‍ സിലബസ് കോപ്പിയടിച്ചതായി പരാതി . ബെംഗളൂരു സര്‍വ്വകലാശാലയുടെ സ്റ്റോക്ക് ആന്‍ഡ് കമ്മോഡിറ്റി മാര്‍ക്കറ്റ് പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് പരാതി ഉയരുന്നത്. ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദം കെട്ടടങ്ങും മുന്‍പാണ് കണ്ണൂര്‍ സര്‍വകലാശാലക്കെതിരെയുള്ള പുതിയ വിവാദം പുറത്ത് വരുന്നത്. ബെംഗളൂരു സര്‍വകലാശാലയുടെ ബികോം സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാര്‍ക്കറ്റ് പേപ്പറിന്റെ സിലബസ് അതേപടി കോപിയടിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല ബിബിഎ ആറാം സെമസ്റ്റര്‍ സ്റ്റോക്ക് ആന്റ് കമോഡിറ്റി മാര്‍ക്കറ്റ് എന്ന പേപ്പറിന്റെ സിലബസ്…

Read More

20 കെയ്സ് കർണാടക മദ്യവുമായി ഒരാൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ നിന്ന് വന്‍ ലഹരി വേട്ട. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്. 1100 ഗ്രാം കഞ്ചാവ്, 20 കേയ്‌സ് കര്‍ണാടക മദ്യം, 9 ചാക്കുകളിലായി പാന്‍പരാഗ് ഉള്‍പ്പെടെ വരുന്ന ലഹരിവസ്തുക്കളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇതോടൊപ്പം തന്നെ ലഹരിവസ്തുക്കള്‍ വിറ്റു കിട്ടിയത് എന്ന് കണക്കാക്കുന്ന മൂന്ന് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പള്ളിക്കുന്നിലെ വാടക വീട്ടില്‍ നിന്നാണ് സാധനങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. വളപട്ടണം സ്വദേശിയായ എ നാസര്‍ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. മംഗലാപുരം പോലുള്ള…

Read More

ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ലഹരി കടത്ത് വീണ്ടും

കണ്ണൂർ : ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ് വഴി ലഹരി വസ്തുക്കൾ കണ്ണൂരിലേക്ക് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ഹൊസങ്കടിയില്‍ വെച്ച്‌ കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ്  പിടികൂടിയത്. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം അബ്ദുല്‍ ഗഫൂറാണ് പോലീസ് പിടിയിലായത്. ബെംഗളൂരു-കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ടൂറിസ്റ്റ് ബസില്‍ അയച്ച എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് പിടികൂടിയത്. നിസാമിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

ബെം​ഗളുരുവിൽ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി; കൊല്ലം സ്വദേശി പിടിയിൽ

ബെം​ഗളുരു; സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തും ലക്ഷങ്ങൾ പണം തട്ടിയും ബെം​ഗളുരുവിൽ നിരവധിപേരെ കബളിപ്പിച്ച കൊല്ലം സ്വദേശി പോലീസ് പിടിയിൽ. ബിജു തോമസ് എബ്രഹാം(49) ആണ് ബെം​ഗളുരുവിൽ പിടിയിലായത്. 2016 ൽ സിനിമ നിർമ്മിക്കാനെന്ന് പറയ്ഞ്ഞ് കണ്ണൂർ കണ്ണപുരം സ്വദേശിയിൽ നിന്ന് മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ച കേസിലാണ് അറസ്റ്റ്. സൈന്യത്തിൽ കേണലാണെന്നും ഡോക്ടറാണെന്നും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി നിരവധി പേരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൈന്യത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 18 പേരിൽ നിന്ന് 1 ലക്ഷം വീതം…

Read More

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് തടിയന്‍റവിട നസീറിന്‍റെ കൂട്ടാളി സലീം

ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിലായി. പ്രതി സലീമാണ് പിടിയിലായത്. കണ്ണൂരിലെ പിണറായിയില്‍ നിന്നാണ് ബുധനാഴ്ച രാത്രിയോടെ ഇയാള്‍ പിടിയിലായത്. കേസിലെ പ്രധാന പ്രതിതടിയന്‍റവിട നസീറിന്‍റെ കൂട്ടാളിയാണ് പിടിയിലായ സലീം. ഏകദേശം പത്ത് വർഷത്തോളമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ എന്നിവരുൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസ് 2008 ജൂലായ് 25ന് ആയിരുന്നു നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും…

Read More
Click Here to Follow Us