ബെംഗളൂരു: സൂപ്പര്‍ താരം കമല്‍ഹാസനെ കോൺഗ്രസ് കര്‍ണാടകയില്‍ പ്രചാരണത്തിനായി ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് വരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചതായാണ് റിപ്പോർട്ട് .ഇത് കമല്‍ സ്വീകരിക്കുമെന്നാണ് സൂചന. അങ്ങനെ എങ്കില്‍ കോണ്‍ഗ്രസും താരപ്രചാരകരുടെ പട്ടികയിലേക്ക് കൂടുതല്‍ ശക്തരെ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. നേരത്തെ കന്നഡ സൂപ്പര്‍ താരം സുദീപ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അറിയിച്ചിരുന്നു. അതുപോലെ കോണ്‍ഗ്രസിനായി ശിവരാജ് കുമാറും പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിരുന്നു. സിനിമാ താരങ്ങളിലൂടെ ചില വോട്ടുകള്‍ ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി നല്ല ബന്ധം…
Read MoreTag: Kamal Hassan
നടൻ കമൽ ഹാസൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡി.എം.കെ സഖ്യത്തിൻറെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച അവിനാശി റോഡിലെ ചിന്നിയംപാളയത്തിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത്. ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു. സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read Moreനടൻ കമൽ ഹാസൻ ആശുപത്രിയിൽ
ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം അദ്ദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സങ്കീർണമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യ ഡോക്ടർമാർ പറയുന്നു. കുറച്ചു ദിവസത്തേക്ക് സമ്പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
Read Moreനടൻ കമൽ ഹാസൻ ആശുപത്രിയിൽ
ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ കമൽ ഹാസനെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലെ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.
Read Moreകമല്‍ ഹാസന്റെ രാഷ്ട്രീയപര്യടനം നാളെ ഈറോഡില്‍ നിന്നു തുടങ്ങും.
ചെന്നൈ: കമല്‍ ഹാസന്റെ രാഷ്ട്രീയപര്യടനം നാളെ ഈറോഡില്‍ നിന്നു തുടങ്ങും. മക്കള്‍ നീതി മയ്യം പാർട്ടിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രതീക്ഷിച്ച ജനപിന്തുണ കിട്ടാത്ത സാഹചര്യത്തില്‍, പാർട്ടിയെ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടിയാണ് കമലിന്റെ യാത്ര. പാർട്ടി പ്രഖ്യാപിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ആദ്യദിനങ്ങളില്‍ കിട്ടിയ പിന്തുണ പിന്നീട് ലഭിച്ചില്ല. തുടക്കത്തിലുണ്ടായിരുന്ന ഊർജ്ജം മക്കള്‍ നീതി മയ്യത്തിന് നില നിർത്താനുമായില്ല. കഴിഞ്ഞ ദിവസം വനിതാ ദിനത്തില്‍ ചേർന്ന യോഗത്തില്‍ സദസ്സില്‍ കസേരകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയായിരുന്നു. എം ജി ആറിന്റെ പിന്മുറക്കാരനായി, തമിഴ്നാടിന്റെ തലവനായി താൻ വരുന്നുവെന്ന രജനീകാന്തിന്റെ…
Read More