ജമ്മു കാശ്മീർ ആക്രമണം; മുഖ്യസൂത്രധാരനെ സുരക്ഷാ സേന കൊലപ്പെടുത്തി.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സുന്‍ജുവാനില്‍ സൈനിക ക്യാംപിനുനേരെ ആക്രമണം നടത്തിയതിന്‍റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന കൊലപ്പെടുത്തി. മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകര സംഘടനയില്‍പ്പെട്ടയാളാണ്. സൈന്യവും സി.ആര്‍.പി.എഫും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സുന്‍ജുവാന്‍ സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തിനു പുറമെ ലതാപൊര ഭീകരാക്രമണത്തിലും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മുഫ്തി വഖാസ് പാക് പൗരനാണെന്ന് ശ്രീനഗറിലെ സൈനിക ക്യാംപ് വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. 2017 ലാണ് മുഫ്തി വഖാസ് താഴ്‌വരയില്‍ എത്തുന്നത്. ഭീകര സംഘടനയുടെ…

Read More