ജമ്മു കാശ്മീർ ആക്രമണം; മുഖ്യസൂത്രധാരനെ സുരക്ഷാ സേന കൊലപ്പെടുത്തി.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സുന്‍ജുവാനില്‍ സൈനിക ക്യാംപിനുനേരെ ആക്രമണം നടത്തിയതിന്‍റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന കൊലപ്പെടുത്തി. മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകര സംഘടനയില്‍പ്പെട്ടയാളാണ്.

സൈന്യവും സി.ആര്‍.പി.എഫും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സുന്‍ജുവാന്‍ സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തിനു പുറമെ ലതാപൊര ഭീകരാക്രമണത്തിലും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മുഫ്തി വഖാസ് പാക് പൗരനാണെന്ന് ശ്രീനഗറിലെ സൈനിക ക്യാംപ് വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

2017 ലാണ് മുഫ്തി വഖാസ് താഴ്‌വരയില്‍ എത്തുന്നത്. ഭീകര സംഘടനയുടെ ഓപ്പറേഷണല്‍ കമാണ്ടര്‍ ആയിരുന്നു ഇയാള്‍. ഇയാളുടെ നേതൃത്വത്തില്‍ നടന്ന സുന്‍ജുവാന്‍ ആക്രമണത്തില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
[masterslider id="10"]

Related posts