ഇന്ത്യ ഇന്ന് ശ്രീലങ്കയിലും വെന്നിക്കൊടി പാറിക്കാനൊരുങ്ങുന്നു; മികവ് തെളിയിക്കാന്‍ യുവതാരങ്ങള്‍.

കൊളംബോ: ദക്ഷിണാഫ്രിക്കന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യ ഇനി ശ്രീലങ്കയിലും വെന്നിക്കൊടി പാറിക്കാനൊരുങ്ങുകയാണ്. ലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ന് ഇന്ത്യ ആദ്യ മല്‍സരത്തിനിറങ്ങും. ആതിഥേയരായ ലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഏഴു മണിക്കാണ് മല്‍സരം തുടങ്ങുന്നത്.

ഇന്ത്യ, ലങ്ക എന്നിവരെക്കൂടാതെ ബംഗ്ലാദേശാണ് പരമ്പരയില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകളാണ് 18ന് നടത്താനിരിക്കുന്ന ഫൈനലില്‍ മുഖാമുഖം വരിക.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ദൈര്‍ഘ്യമേറിയ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി പരീക്ഷണ ടീമുമായാണ് ഇന്ത്യ ലങ്കയിലെത്തിയത്. ക്യാപറ്റന്‍ വിരാട് കോലിയെക്കൂടാതെ എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരും പരമ്പരയില്‍ കളിക്കുന്നില്ല. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക് എന്നിവരും ടീമിലുണ്ടെങ്കിലും മറ്റുള്ളവരെല്ലാം മല്‍സരപരിചയം കുറഞ്ഞവരാണ്.

പ്രമുഖരുടെ അഭാവത്തില്‍ ടീമില്‍ അവസരം ലഭിച്ച യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് നിദാഹാസ് ട്രോഫി. വാഷിങ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ് എന്നിങ്ങനെ ഒരുപിടി യുവ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ആദ്യ ട്വന്റി20യില്‍ ഇവരില്‍ ആര്‍ക്കൊക്കെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് കാത്തിരുന്നു കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts