ബെംഗളൂരു: ഐപിഎല്‍ 2023 ആദ്യ സൂപ്പര്‍ സണ്‍ഡേയിലെ കിടിലം പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ രാത്രി 7.30 മുതലാണ് മത്സരം. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറക്കാന്‍ മുംബൈ ഇറങ്ങുമ്പോള്‍ ആദ്യ കിരീടം തേടിയുള്ള യാത്ര ജയത്തോടെ തുടങ്ങാനാകും ആര്‍സിബിയുടെ ശ്രമം. ഹോം ഗ്രൗണ്ടിലേക്ക് തിരികെയെത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനക്കാരായി മടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇക്കുറി വമ്പന്‍ കുതിപ്പാണ് ലക്ഷ്യമിടുന്നത്.
Read MoreTag: IPL
ഗതാഗത, പാർക്കിംഗ് നിയന്ത്രണം
ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് മത്സരം നടക്കുന്നതിന്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ ഗതാഗത, പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. മത്സരം കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ യുബി സിറ്റി, ശിവാജിനഗർ, ബിഎംടിസി ബസ് ടെർമിനൽ, കണ്ഠിരവ സ്റ്റേഡിയം, ബിആർവി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ക്വീൻസ് റോഡ്, എംജി റോഡ്, കബൺ റോഡ്, മ്യൂസിയം റോഡ്, സെൻട്രൽ സ്ട്രീറ്റ്, കസ്തൂർബ റോഡ്, ട്രിനിറ്റി ജംഗ്ഷൻ, ലാവെല്ലെ റോഡ്,വിറ്റൽ മല്യ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചതായി ട്രാഫിക്…
Read Moreഐഎസ്എൽ പ്ലേ ഓഫിൽ കേരളം ബ്ലാസ്റ്റേഴ്സ് ചെയ്തത് അച്ചടക്ക ലംഘനം; പിഴ ചുമത്താൻ സാധ്യത
ബെംഗളൂരു: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെടുത്ത് തീരുമാനപ്രകാരം ബ്ലാസ്റ്റേഴ്സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമുകളുടെയും വാദം കേട്ടശേഷമാണ് സംഭവത്തില്‍ ഫെഡറേഷന് അച്ചടക്ക സമിതി നടപടിയെടുത്തത്. ബെംഗളൂരുമായുള്ള നോക്കൗട്ട് മത്സരത്തിന്റെ എക്സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച…
Read Moreഐ പി എൽ 2023 ലേലം ബെംഗളൂരുവിൽ
ബെംഗളൂരു: ഐപിഎൽ 2023 ലേക്കുള്ള ലേലം ഡിസംബര്‍ 16 ന് ബെംഗളൂരുവിൽ നടക്കുമെന്ന് റിപ്പോർട്ട്. സീസണില്‍ ഹോം, എവേ രീതിയിലാവും മത്സരങ്ങള്‍ നടക്കുക. ഇതിന് പുറമെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്ത് ഫ്രാഞ്ചൈസികളോടും തങ്ങളുടെ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് നവംബര്‍ 15 നകം സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഇതേ വര്‍ഷം തന്നെ വനിതാ ഐപിഎലും ആരംഭിക്കും.വനിതാ ഐപിഎലിന്റെ ഒരു ടീമില്‍ അഞ്ച് വിദേശ താരങ്ങളെ അനുവദിക്കും. ആദ്യ സീസണില്‍ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വനിതാ ടീമില്‍ നാല്…
Read Moreഐപിഎൽ ഫൈനലിലെ രണ്ടാമത്തെ ടീം ആര്? രാജസ്ഥാനും ബെംഗളൂരുവും ഇന്ന് നേർക്കുനേർ
അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ആദ്യ ക്വാളി ഫയറില്‍ പരാജയപ്പെട്ട രാജസ്ഥാന് റോയല്‍സും മൂന്നാം സ്ഥാനക്കാരായ ലക്നൗവിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബെംഗളൂരുവുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ജയിച്ചാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്താണ് എതിരാളി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയ ത്തിലാണ് സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരവും ഞായറാഴ്ചത്തെ ഫൈനലും നടക്കുന്നത്. ഏറ്റവും സന്തുലിതമായ ടീമുമായിട്ടാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സ് രണ്ടാം കിരീടത്തിനായി ഇറങ്ങുന്നത്. ഐപിഎല്ലില്‍ ഇത്തവണ റണ്‍വേട്ടയില്‍ മുമ്പ്mനായ ജോസ് ബട്ലറും വിക്കറ്റ് വേട്ടയില്‍ മുമ്പനായ യുസ്വേന്ദ്ര ചാഹലും നിറഞ്ഞാടുന്ന രാജസ്ഥാനാണ്…
Read Moreആർസിബി യോട് തോറ്റ് ലക്നൗ മടങ്ങി
കൊൽക്കത്ത : ഇന്നലെ നടന്ന ഐപിഎൽ മാച്ചിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിനെതിരായ ഐ.പി.എല്‍ എലിമിനേറ്ററില്‍ തോറ്റ് ലക്നൗ സൂപ്പര്‍ ജയന്റ്സ് ഐ.പി.എല്ലില്‍ നിന്ന് പുറത്തായി. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളുരുവിന് നാലുവിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ ലക്നൗവിന്റെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സിലെത്തിയതേയുള്ളൂ. സെഞ്ച്വറി നേടിയ രജത് പാട്ടീദാറിന്റെയും (54പന്തുകളില്‍ 12 ഫോറും 7 സിക്സുമടക്കം പുറത്താകാതെ 112 റണ്‍സ്),ദിനേഷ് കാര്‍ത്തികിന്റെയും (22 പന്തുകളില്‍ അഞ്ചുഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 37 റണ്‍സ്…
Read Moreആർസിബി – ലഖ്നൗ പോരാട്ടം ഇന്ന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഇഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് വച്ചാണ് മത്സരം. എലിമിനേറ്ററില്‍ വിജയിക്കുന്നവര്‍ക്ക് ക്വാളിഫയര്‍ രണ്ടിലേക്ക് പ്രവേശിക്കും. ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സായിരിക്കും ഇവരുടെ എതിരാളികള്‍. തങ്ങളുടെ കന്നി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ലഖ്നൗ പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ ഒന്‍പത് ജയവുമായി മൂന്നാം സ്ഥാനത്തെത്തി. രാജസ്ഥാനും ലഖ്നൗവിനും 18 പോയിന്റ് വീതമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യം സഞ്ജു സാംസണിന്റെ ടീമിനെ തുണച്ചു. മറുവശത്ത് ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഗ്രൂപ്പ്…
Read Moreആർസിബി യ്ക്ക് നന്ദി അറിയിച്ച് ദിനേശ് കാർത്തിക്
ബെംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന് പിന്നാലെ ഐ.പി.എല്ലില്‍ തന്നെ ടീമില്‍ എടുത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നന്ദി അറിയിച്ച് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്. ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടം ലഭിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും തന്നെ പലരും എഴുതി തള്ളിയതാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലേക്കുള്ള ഈ തിരിച്ചുവരവ് വളരെ പ്രേത്യേകത നിറഞ്ഞതാണെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ദിനേശ് കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീമില്‍ ഇടം…
Read Moreഐപിഎൽ; ആർസിബി യും ലഖ്നൗവും നേർക്കുനേർ
കൊൽക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റസും ആര്‍സിബിയും നേര്‍ക്കുനേര്‍. നാളെ വൈകീട്ട് 7.30ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലാണ് മത്സരം നടക്കുന്നത്. തോല്‍ക്കുന്ന ടീം പുറത്താവുമ്പോള്‍ ജയിക്കുന്ന ടീമിന് ക്വാളിഫയര്‍ ഒന്നില്‍ തോല്‍ക്കുന്ന ടീമിനോട് ഏറ്റുമുട്ടി വേണം ഫൈനല്‍ ടിക്കറ്റ് നേടാന്‍. അതിന് ആദ്യം എലിമിനേറ്റര്‍ മറികടക്കേണ്ടതായുണ്ട്. അരങ്ങേറ്റക്കാരായ ലഖ്നൗവോ അതോ ആര്‍സിബിയോ, ആരാവും രണ്ടാം ക്വാളിഫയറിലേക്ക് ടിക്കറ്റെടുക്കുക എന്ന് നാളെ അറിയാം. പ്രതീക്ഷയോടെ ആര്‍സിബി മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തതിന്റെ ആനുകൂല്യത്തില്‍ പ്ലേ ഓഫ്…
Read Moreജയം മുംബൈയ്ക്ക് ആഘോഷം ബെംഗളൂരു ക്യാമ്പിൽ, വീഡിയോ വൈറൽ
ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈയുടെ ജയം മുംബൈയെക്കാള്‍ ആഗ്രഹിച്ചിരുന്നത് ബെംഗളൂരു ആയിരുന്നു. പ്ലേയോഫിലേക്ക് കടക്കാന്‍ ബെംഗളൂരുവിന് വേണ്ടിയിരുന്നത് അത് മാത്രമായിരുന്നു. ഒടുവില്‍ റിഷഭ് പന്തിന്റെ ഡല്‍ഹിയെ രോഹിതിന്റെ മുംബൈ അഞ്ച് വിക്കറ്റിന് തോല്പിച്ചതോടെ ബെംഗളൂരുവിന്റെ സ്വപ്നം യാഥാര്‍ത്ഥമാവുകയായിരുന്നു. ലോകമെമ്പാടുമുള്ള ബാംഗ്ലൂര്‍ ആരാധകര്‍ അത് ആഘോഷമാക്കിയപ്പോള്‍. ബെംഗളൂരു ക്യാമ്പിലും അതെ ആവേശം അണപൊട്ടി. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ബാംഗ്ലൂര്‍ താരങ്ങളായ വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മാക്സ്വെല് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഒരുമിച്ചിരുന്ന് മത്സരം കാണുന്നതും ഓരോ റണ്‍സും…
Read More