ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് കെസി വേണുഗോപാൽ 

ബെംഗളൂരു: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രോഗപ്രതിരോധ ശേഷി കൂട്ടാനുളള ഇമ്യൂണോ തെറാപ്പിയെ തുടർന്ന് ക്ഷീണിതനാണെങ്കിലും ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രി അറിയിച്ചു. ചൊവ്വാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളൂരുവിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടെന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്ന് കെ സി വേണുഗോപാലും പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് രോഗമുക്തനായി എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ഫേസ്ബുക്കിൽ വേണുഗോപാൽ എഴുതിയ കുറിപ്പിലൂടെ…

Read More

മഅദ്നി ആശുപത്രി വിട്ടു, സന്ദർശകരെ അനുവദിക്കില്ല 

ബെംഗളൂരു: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന പിഡിപി അബ്‌ദുൽ നാസർ മഅ്‌ദനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഠിനമായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅദ്‌നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഒമ്പത് മാസം മുൻപുണ്ടായ പക്ഷാഘാതത്തിന് തുടർച്ചയായുള്ള ആരോഗ്യപ്രശ്നങ്ങളാണ് മഅദ്നിക്കുണ്ടായതെന്ന് വിശദമായി കണ്ടെത്തിയിരുന്നു. ആശുപത്രി വിട്ടെങ്കിലും ഫിസിയോ തെറാപ്പി ചികിത്സ തുടരാൻ മഅദ്‌നിയോട്  നിർദ്ദേശിച്ചിട്ടുണ്ട്. സന്ദർശകരെ പൂർണമായി വിലക്കിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Read More

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റതിൽ കൂടുതലും മലയാളി പെൺകുട്ടികൾ

ബെംഗളൂരു: : മം​ഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും മലയാളി വിദ്യാർഥികൾ. നഴ്സിങ് കോളേജിലെ 150ഓളം വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റലിൽ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യപ്രശ്നമുണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേട‌ിയവരിൽ ഭൂരിഭാഗവും…

Read More

സംസ്ഥാനത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ബെംഗളൂരു: നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 137 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. മംഗളൂരുവിലെ ശക്തിനഗറില്‍ സ്വകാര്യ ഹോസ്റ്റലില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിദ്യാര്‍ഥികളെ രാത്രി തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.രാവിലെ മുതല്‍ തന്നെ പല വിദ്യാര്‍ഥികള്‍ക്കും വയറുവേദനയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വൈകീട്ടായതോടെ കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ബന്ധുക്കളും ആശുപത്രികളില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസും അറിയിച്ചു. പുലര്‍ച്ചെ തന്നെ പലര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. 100ലധികം പെണ്‍കുട്ടികള്‍ ഭക്ഷ്യ വിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി…

Read More

വൈദ്യുതി ബിൽ അടക്കുന്നില്ല; സർക്കാർ ആശുപത്രിക്ക് നോട്ടീസ് നൽകി ബെസ്കോം

hospital

ബെംഗളൂരു : സംസ്ഥാനത്തെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം നൽകുന്നതിന് ആശുപത്രികളുടെ അറ്റകുറ്റപ്പണികൾക്കായി കോടിക്കണക്കിന് പണം അനുവദിച്ചതായി സർക്കാർ അവകാശപ്പെടുന്നു. എന്നാൽ ഈ വാദം നിരസിക്കുകയാണ് ആശുപത്രി മാനേജ്‌മെന്റ് എന്നാണ് റിപ്പോർട്ടുകൾ . അതിന്റെ വ്യക്തമായ ഉദാഹരണമാണ് ബെംഗളൂരുവിലെ പ്രശസ്ത സർക്കാർ ആശുപത്രിയായ കെസി ജനറൽ ആശുപത്രി. മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിക്കുന്നതായി ബെസ്‌കോം നോട്ടീസ് നൽകി. കഴിഞ്ഞ 3-4 മാസമായി വൈദ്യുതി ബിൽ അടയ്‌ക്കാതെ കിടക്കുകയാണ്, 38 ലക്ഷം രൂപയാണ് അടയ്‌ക്കാനുള്ള കുടിശ്ശിക. സർക്കാരിന്റെ ഗ്രാന്റ് ലഭിക്കാത്തതാണ് ഈ വൈദ്യുതി ബിൽ…

Read More

പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒരേ സിറിഞ്ചുപയോഗിച്ച് ഒന്നിലേറെ രോഗികൾക്ക് ഗ്ലൂക്കോസ്

ബെംഗളൂരു: സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒന്നിലധികം രോഗികൾക്ക് ഗ്ലൂക്കോസ് നൽകിയത് ഒരേ സിറിഞ്ചുപയോഗിച്ച് എന്ന് പരാതി. ഹാസൻ ജില്ലയിലെ അർസികെരെ താലൂക്കിലെ ജവഗൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. ഒരേ സിറിഞ്ചുപയോഗിച്ച് നാലു രോഗികൾക്കാണ് ഗ്ലൂക്കോസ് കുത്തിവെച്ചതായി കണ്ടെത്തിയത്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഒരു സിറിഞ്ച് തന്നെ ഉപയോഗിച്ചതെന്നാണ് ഡ്രിപ്പ് നൽകിയതിന്നാണ് നഴ്‌സ് പറയുന്നത്. ഇക്കാര്യം നഴ്‌സ് രോഗികളിലൊരാളുടെ ബന്ധുവിനോട് വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർക്കെതിരേ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്.

Read More

ഡോക്ടർ എന്ന വ്യാജേന എത്തി രോഗികളുടെ സ്വർണം കവർന്നു

ബെംഗളൂരു: ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി വാര്‍ഡിലെത്തിയ യുവതി രോഗികളുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു. ബെംഗളൂരു വിവേക്നഗറിന് സമീപത്തെ സ്വകാര്യാശുപത്രിയിലാണ് സംഭവം. 72-കാരിയായ രോഗിയുടെ മുറിയിലെത്തിയ യുവതി ചില പരിശോധനകള്‍ നടത്തണമെന്നും രോഗിയുടെ മകനോട് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മകന്‍ മുറിക്ക് പുറത്തിറങ്ങിയതോടെ യുവതി രോഗിയുടെ കഴുത്തിലുണ്ടായിരുന്ന ആറുപവന്റെ മാലയും സ്വര്‍ണമോതിരവും അഴിച്ചെടുത്തു. പരിശോധനാ സൗകര്യത്തിനുവേണ്ടിയാണ് ആഭരണങ്ങള്‍ ഊരുന്നതെന്നായിരുന്നു രോഗിയോട് പറഞ്ഞിരുന്നത്. അല്പസമയത്തിനുശേഷം ആഭരണങ്ങളുമായി പുറത്തിറങ്ങിയ യുവതി 45 മിനിറ്റിനുശേഷമേ ഉള്ളിലേക്കുപോകാന്‍ പാടുള്ളൂവെന്ന് രോഗിയുടെ മകനോട് ആവശ്യപ്പെട്ടശേഷം സ്ഥലം വിടുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ നഴ്സ് രോഗിയുടെ മകന്‍…

Read More

ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മംഗളൂരു ആശുപത്രിയിൽ മരിച്ചു

ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ബെൽത്തങ്ങാടി ഗുണ്ടൂരി അശോക് നിവാസിൽ താമസിക്കുന്ന അങ്കിതയാണ് മരിച്ചത്. വേണൂർ ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഒന്നാം പി.യു.സി വിദ്യാർത്ഥിനിയാണ് അങ്കിത. അശോക് പൂജാരിയുടെയും പ്രതിമ പൂജാരിയുടെയും മകളായ അങ്കിത കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ബെൽത്തങ്ങാടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഒക്ടോബർ 22ന് മംഗളൂരുവിലെ സ്വകാര്യാസ്പപത്രി മാറ്റുകയാണുണ്ടായത്.

Read More

വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 2 പേർ മരിച്ചു 

death

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിലെ രണ്ടു രോഗികൾ ആണ് മരണപെട്ടത്. ബെല്ലാരി വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഐസു വിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതാണ് മരണകാരണം. വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്ന വൃക്ക രോഗി മൗലാന ഹുസൈൻ, പാമ്പു കടിയേറ്റ് ചികിത്സയിൽ ആയിരുന്ന ചേട്ടമ്മ എന്നിവരാണ് മരണപ്പെട്ടത്. ജനറേറ്റർ തകരാറിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണ ഉത്തരവിട്ടു

Read More

ഔട്ടർ റിംഗ് റോഡിൽ ട്രക്ക് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ബാനസവാടിയിലെ ഔട്ടർ റിംഗ് റോഡിലൂടെ (ORR) സാഞ്ചെരിക്കുകയായിരുന്ന ബൈക്കിക്കിന് പിന്നിൽ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് 23 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയർ മരിച്ചു. എച്ച്എഎൽ രണ്ടാം സ്‌റ്റേജിലെ താമസക്കാരനായ മനീഷ് മഹേഷ് വീരപ്പ ആണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു മനീഷ്. സംഭവം നടക്കുമ്പോൾ മനീഷ് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. രാവിലെ 9.25 ഓടെ ഒആർആറിലെ ഹൊറമാവ് അണ്ടർപാസിന് സമീപം വീരപ്പയെ രാമമൂർത്തിനഗറിൽ നിന്ന് ഹെബ്ബാളിലേക്ക് പോവുകയായിരുന്ന ട്രക്ക്…

Read More
Click Here to Follow Us