വൈദ്യുതി ബിൽ അടക്കുന്നില്ല; സർക്കാർ ആശുപത്രിക്ക് നോട്ടീസ് നൽകി ബെസ്കോം

hospital

ബെംഗളൂരു : സംസ്ഥാനത്തെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം നൽകുന്നതിന് ആശുപത്രികളുടെ അറ്റകുറ്റപ്പണികൾക്കായി കോടിക്കണക്കിന് പണം അനുവദിച്ചതായി സർക്കാർ അവകാശപ്പെടുന്നു. എന്നാൽ ഈ വാദം നിരസിക്കുകയാണ് ആശുപത്രി മാനേജ്‌മെന്റ് എന്നാണ് റിപ്പോർട്ടുകൾ . അതിന്റെ വ്യക്തമായ ഉദാഹരണമാണ് ബെംഗളൂരുവിലെ പ്രശസ്ത സർക്കാർ ആശുപത്രിയായ കെസി ജനറൽ ആശുപത്രി.

മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിക്കുന്നതായി ബെസ്‌കോം നോട്ടീസ് നൽകി. കഴിഞ്ഞ 3-4 മാസമായി വൈദ്യുതി ബിൽ അടയ്‌ക്കാതെ കിടക്കുകയാണ്, 38 ലക്ഷം രൂപയാണ് അടയ്‌ക്കാനുള്ള കുടിശ്ശിക. സർക്കാരിന്റെ ഗ്രാന്റ് ലഭിക്കാത്തതാണ് ഈ വൈദ്യുതി ബിൽ അടയ്ക്കാത്തതിന് കാരണം. നേരത്തെ സർക്കാരിൽ നിന്നാണ് ഗ്രാന്റുകൾ അനുവദിച്ചിരുന്നത്. എന്നാൽ ഏതാനും മാസങ്ങളായി ഇത് ലഭിക്കുന്നില്ല. അതിനാൽ, ബില്ല് കെട്ടിക്കിടക്കുന്നു. ഗ്രാന്റ് ആവശ്യപ്പെട്ട് കത്ത് എഴുതിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് ഗ്രാന്റ് ലഭിച്ചാലുടൻ വൈദ്യുതി ബിൽ അടയ്ക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ സർക്കാരിന് ഫണ്ട് കുറവുണ്ടോ എന്ന ചോദ്യമാണ് ഉയർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്
[masterslider id="10"]

Related posts

Click Here to Follow Us