ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗുരു ദത്താത്രേയ പീഠം–ബാബ ബുഡൻഗിരി ദർഗ തർക്കവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവ്, കർണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. ഒരു മുജവാറിന് (മുസ്ലീം പുരോഹിതന്) മാത്രം പൂക്കൾ അർപ്പിക്കാനും നന്ദ ദീപം തെളിയിക്കാനുമുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. ദത്താത്രേയ സ്വാമിയുടെ നന്ദ ദീപം തെളിയിക്കുന്നത് മുസ്ലീംവിശ്വാസ സമ്പ്രദായത്തിന് എതിരാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പു നൽകുന്ന രണ്ട് സമുദായങ്ങളുടെയും (ഹിന്ദുക്കളും മുസ്ലീങ്ങളും) അവകാശങ്ങളുടെ കടുത്ത ലംഘനമാണ് ഈ ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറാണ് നിയമനം നടത്തിയത്. ഗുഹയുടെ…
Read MoreTag: High Court
മൂന്ന് മാസത്തിനുള്ളിൽ അനധികൃത കടകൾ നീക്കം ചെയ്യുക: ബിബിഎംപിക്ക് ഹൈക്കോടതിയുടെ നിർദേശം.
ബെംഗളൂരു: കെആർ മാർക്കറ്റിൽ നടപ്പാതകൾ, പസേജുകൾ, ഫയർ എക്സിറ്റുകൾ, അനധികൃതമായി കൈവശമുള്ള സ്ഥലങ്ങൾ എന്നിവയിൽ അനധികൃതമായി കച്ചവടം നടത്തുന്ന കടകൾക്കെതിരെ നടപടിയെടുക്കാൻ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ബൃഹത് ബാംഗ്ലൂർ മഹാനഗര പാലികക്ക് (ബിബിഎംപി) മൂന്ന് മാസത്തെ സമയം അനുവദിച്ചു. കെആർ മാർക്കറ്റിലെ കയ്യേറ്റക്കാർക്കും അനധികൃത താമസക്കാർക്കുമെതിരെ നടപടി ആരംഭിച്ചതായി ബിബിഎംപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗാദം എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. മാർക്കറ്റിൽ അനധികൃതമായി ധാരാളം കടകൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയിൽ പലതും പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും കൈവശപ്പെടുത്തിയിരിക്കുകയാണന്നും ആരോപിച്ച്…
Read Moreഅഴിമതി കേസിൽ യെദ്യൂരപ്പക്ക് ഹൈ കോടതിയുടെ സമൻസ്
ബെംഗളൂരു: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 17 ന് കോടതിക്ക് മുന്നിൽ ഹാജരാകാൻ കർണാടക ഹൈക്കോടതി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും, മകനും, കർണാടക ബിജെപി ഉപാധ്യക്ഷനുമായ ബി വൈ വിജയേന്ദ്ര അടക്കമുള്ളവർക്ക് സമൻസ് അയച്ചു. അതോടൊപ്പം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളായ ശശിധർ മാറാടി, വിരൂപാക്ഷപ്പ യമകനാമരടി, സഞ്ജയശ്രീ, കോൺട്രാക്ടർ ചന്ദ്രകാന്ത് രാമലിംഗം, മുൻ മന്ത്രി എസ്.ടി. സോമശേഖർ, ഐഎഎസ് ഓഫീസർ ഡോ. ജി സി പ്രകാശ്. ഹോട്ടൽ ഉടമയും വ്യവസായിയുമായ കെ രവി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ ടിജെ എബ്രഹാം എന്നിവർക്കും നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് സുനിൽ…
Read Moreഷുഹൈബ് വധം: സി ബി ഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍!
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. കേസ് സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് വാദം. വസ്തുതകള്‍ പരിശോധിക്കാതെ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു എന്നാണ് ഷുഹൈബ് വധക്കേസിലെ സര്‍ക്കാര്‍ നിലപാട്. കേസ് ഡയറി അടക്കമുള്ള അന്വേഷണരേഖകള്‍ പരിശോധിക്കാതെയാണ് ഉത്തരവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുമെന്നാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത് നിയമപരമല്ലെന്നും സര്‍ക്കാര്‍…
Read Moreനഴ്‌സുമാരുടെ സമരത്തിന് ഹൈക്കോടതി സ്‌റ്റേ.
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്‌സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും, സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹര്‍ജി…
Read More