മൂന്ന് മാസത്തിനുള്ളിൽ അനധികൃത കടകൾ നീക്കം ചെയ്യുക: ബിബിഎംപിക്ക് ഹൈക്കോടതിയുടെ നിർദേശം.

ബെംഗളൂരു: കെആർ മാർക്കറ്റിൽ  നടപ്പാതകൾ, പസേജുകൾ, ഫയർ എക്സിറ്റുകൾ, അനധികൃതമായി കൈവശമുള്ള സ്ഥലങ്ങൾ എന്നിവയിൽ അനധികൃതമായി കച്ചവടം നടത്തുന്ന കടകൾക്കെതിരെ നടപടിയെടുക്കാൻ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ബൃഹത് ബാംഗ്ലൂർ മഹാനഗര പാലികക്ക് (ബിബിഎംപി) മൂന്ന് മാസത്തെ സമയം അനുവദിച്ചു. കെആർ മാർക്കറ്റിലെ കയ്യേറ്റക്കാർക്കും അനധികൃത താമസക്കാർക്കുമെതിരെ നടപടി ആരംഭിച്ചതായി ബിബിഎംപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗാദം എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. മാർക്കറ്റിൽ അനധികൃതമായി ധാരാളം കടകൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയിൽ പലതും പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും കൈവശപ്പെടുത്തിയിരിക്കുകയാണന്നും ആരോപിച്ച്…

Read More

കെ.ആർ.മാർക്കറ്റിലെ മൽസ്യ-മാംസ വിപണനശാലക്ക് ഇനി”പുതിയ മുഖം”

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപമുള്ള പ്രശസ്തമായ മീറ്റ് മാർക്കറ്റ് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബെംഗളൂരു സ്മാർട്ട് സിറ്റി പ്രോജക്ടിന് കീഴിൽ ആരംഭിച്ചു. പുനർ‌വികസന പദ്ധതിയുടെ ഭാഗമായി മത്സ്യ-മാംസ വിൽ‌പനക്കാർ‌ക്ക് താമസിയാതെ നവീകരിച്ച കടകളിൽ ഇരുന്നു വില്പന നടത്താൻ കഴിയും. നിർമ്മാണ പ്രവർത്തനങ്ങളുടെ  സമയത്ത് മത്സ്യ- മാംസ കച്ചവടക്കാർക്ക് യാതൊരു നഷ്ടവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ, കെ ആർ മാർക്കറ്റിന് സമീപം കാൽനട വഴിയോട് ചേർന്ന് താൽക്കാലിക കടകൾ  ഉണ്ടാക്കും. നാല് നിലകളിലായുള്ള മാർക്കറ്റ് കെട്ടിടത്തിന്റെ വലിപ്പം 1758 സ്‌ക്വയർ ഫീറ്റ് ആണ്. മൂന്ന് നിലകളിലായി കോഴി, ആട് ഇറച്ചി കടകളും മീൻ വില്പന കേന്ദ്രങ്ങളും ഉണ്ടായിരിക്കും.

Read More
Click Here to Follow Us