നഴ്‌സുമാരുടെ സമരത്തിന് ഹൈക്കോടതി സ്‌റ്റേ.

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്‌സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും,  സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹര്‍ജി നല്‍കിയത്. അടിയന്തര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us