നഴ്‌സുമാരുടെ സമരത്തിന് ഹൈക്കോടതി സ്‌റ്റേ.

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്‌സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും,  സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹര്‍ജി…

Read More
Click Here to Follow Us