കനത്ത മഴ ; സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുത്തനെ ഉയര്‍ന്നു

ബെംഗളൂരു : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴ വിതരണത്തെ ബാധിച്ചതോടെ ബെംഗളൂരുവിൽ മുരിങ്ങ, തക്കാളി, ബീൻസ് എന്നിവയുടെ ചില്ലറ വിൽപന വില കിലോയ്ക്ക് 80 മുതൽ 350 രൂപ വരെ ഉയർന്നു. ശീതകാലത്ത് മുരിങ്ങയുടെ ആവശ്യകതയും വിപണിയിൽ ലഭ്യമല്ലാത്തതും കാരണം, അതിന്റെ വില കഴിഞ്ഞ മാസം 30 മുതൽ 40 രൂപയിൽ നിന്ന് ഇപ്പോൾ 353 രൂപയായി ഉയർന്നതായി ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റി (ഹോപ്‌കോംസ്) അറിയിച്ചു. നഗരത്തിലെ ഹോപ്‌കോംസ് ഉൾപ്പെടെ മിക്ക റീട്ടെയിൽ മാർക്കറ്റുകളിലും ഒക്ടോബർ…

Read More

കനത്ത മഴ; ഹുബ്ബള്ളി-ധാർവാഡിൽ 463 കിലോമീറ്റർ റോഡുകൾ തകർന്നു, നഷ്ടം 178.9 കോടി

ബെംഗളൂരു : നവംബറിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ മേഖലയിലുടനീളമുള്ള കൃഷിനാശം മാത്രമല്ല, നഗരങ്ങളിലെ റോഡുകളും സാരമായി തകർന്നു. എച്ച്‌ഡിഎംസിയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, അടിയന്തര നടപടികളായി പാച്ച് വർക്ക് പരിഹാരങ്ങൾ മാത്രമേ പ്രതീക്ഷിക്കാനാകൂ. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയ സർവേ പ്രകാരം, മഴക്കാലത്ത് ഇരു നഗരങ്ങളിലെ 406 കിലോമീറ്റർ റോഡുകൾ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങൾ മൂലം തകർന്നു, ഇതിന് 145 കോടി രൂപ ചിലവായി. നവംബർ 17 മുതൽ ഏതാനും ദിവസത്തേക്ക് ഇരു നഗരങ്ങളിൽ പെയ്ത കനത്ത മഴയിൽ 56.93 കിലോമീറ്റർ റോഡ്…

Read More

സംസ്ഥാനത്ത് നവംബറിൽ 249% അധിക മഴ ലഭിച്ചു

SCHOOL LEAVE

ബെംഗളൂരു: സർവകാല റെക്കോർഡിൽ, നവംബറിൽ സംസ്ഥാനത്ത് 249% അധിക മഴ ലഭിച്ചു, ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, വിളകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശമുണ്ടാക്കി. നവംബറിൽ ബെംഗളൂരുവിൽ 224 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി – സാധാരണയേക്കാൾ 329% അധികമാണിത്. കഴിഞ്ഞ 100 വർഷത്തിനിടയിൽ, നവംബറിൽ നഗരത്തിൽ ഇതിനേക്കാൾ കൂടുതൽ മഴ പെയ്തത് രണ്ട് തവണ മാത്രമാണ് – 1916-ലും 2015-ലും. ഒക്‌ടോബർ ഒന്നിനും നവംബർ 30 നും ഇടയിൽ, പ്രത്യേകിച്ച് വരൾച്ചബാധിത ജില്ലകളായ കോലാർ, ചിക്കബെല്ലാപുര, തുമകുരു, ചിത്രദുർഗ എന്നിവിടങ്ങളിൽ ഈയടുത്ത കാലത്തേക്കാൾ കൂടുതൽ മഴ…

Read More

നഗരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

HEAVY RAIN

ചെന്നൈ: നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി ഇടവിട്ട് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളിൽ നഗരത്തിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. കൂടാതെ അടുത്ത ഏതാനും മണിക്കൂറുകളിൽ, പരമാവധി ഉപരിതല കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ എത്തുമെന്നും നേരിയ ഇടിമിന്നലോട് കൂടിയ മഴ മണിക്കൂറിൽ 5 മില്ലീമീറ്ററിനും 15 മില്ലീമീറ്ററിനും ഇടയിൽ പെയ്യാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. വെള്ളക്കെട്ടിനെ തുടർന്ന് ബസുള്ള റോഡ്, ഉസ്മാൻ റോഡിന്റെ ഒരു ഭാഗം, ഗിരിയപ്പ റോഡ്, പെരുമ്പാക്കത്തിന്റെ ഭാഗങ്ങൾ,…

Read More

സംസ്ഥാനത്തിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങൾക്ക്, പ്രത്യേകിച്ച് ബെംഗളൂരുവിലേക്ക് കേന്ദ്രം സാധ്യമായ എല്ലാ സഹായവും നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ, മഴവെള്ളം കയറിയ എല്ലാ വീടുകൾക്കും അടിയന്തരമായി 10,000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. മഴക്കെടുതിയിൽ ബെംഗളൂരുവിൽ നാനൂറോളം വീടുകളെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. രാവിലെ ബൊമ്മായിയുമായി സംസാരിച്ച മോദി, അകാല മഴയിൽ ജീവനും കൃഷിയും നഷ്‌ടപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാൻ ഹ്രസ്വവും ദീർഘകാലവുമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.…

Read More

സംസ്ഥാനത്ത് മഴ കനക്കും

ചെന്നൈ: അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കൂടാതെ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തെക്കൻ തമിഴ്‌നാട്, പുതുക്കോട്ട, ഡെൽറ്റ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 23 ചൊവ്വാഴ്ച, കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പുനൽകി. ബുധൻ, വ്യാഴം ദിവസങ്ങളിൽ തമിഴ്നാടിന്റെ തെക്കൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും കാരയ്ക്കലിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ് ഐഎംഡി  നൽകിയിട്ടുണ്ട്.

Read More

കനത്ത മഴ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അടുത്ത 4 ദിവസത്തിനുള്ളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നവംബർ 26-നോ 27-നോ സംസ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ സംസ്ഥാനത്തുടനീളമുള്ള ജില്ലാ ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ബൊമ്മൈ അറിയിച്ചു. മഴയെ തുടർന്നുണ്ടായ കൃഷിനാശം വിലയിരുത്താൻ കോലാർ ജില്ലയിൽ നടത്തിയ പര്യടനത്തിന് ഇടയിലാണ് മുഖ്യമന്ത്രി വിവരങ്ങൾ വ്യക്തമാക്കിയത്. മഴയെ നേരിടാൻ ജില്ലയിൽ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും ഇതിനോടകം…

Read More

പ്രളയബാധിർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് ചിക്കബെല്ലാപൂർ ജില്ലയിൽ വീടുകൾ പൂർണമായും തകർന്നവർക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മഴയിൽ 24 വീടുകൾ പൂർണമായും 1,078 വീടുകൾ ഭാഗികമായി തകർന്നു. ചിക്കബല്ലാപ്പൂർ ജില്ലയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. വീടുകൾ പൂർണമായും തകർന്നവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഭാഗികമായി തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരമായി 10,000 രൂപ ആണ് നൽകുന്നത്. നഷ്ടപരിഹാര തുക ഉടൻ കൈമാറാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.  

Read More

വെള്ളപ്പൊക്കത്തിന് കാരണമായ അഴുക്കുച്ചാൽ കൈയേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജുന്നസാന്ദ്ര പ്രദേശവാസികളുടെ പ്രതിഷേധ മാർച്ച്

ബെംഗളൂരു : തെക്കുകിഴക്കൻ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ നിത്യേന വെള്ളപ്പൊക്കത്തിന് കാരണമായ മഴവെള്ള അഴുക്കുചാലിലെ കൈയേറ്റം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും എഎപി സന്നദ്ധപ്രവർത്തകരും ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തി. ഗ്രീൻ വില്ല ലേഔട്ട്, ജുന്നസാന്ദ്ര, കെപിസിഎൽ ലേഔട്ട്, കസവനഹള്ളി, കൈകൊണ്ടരഹള്ളി, വിപ്രോ ജംക്‌ഷൻ തുടങ്ങി പ്ലക്കാർഡുകളുമേന്തി നാലു കിലോമീറ്ററോളം 200 ഓളം പേർ മാർച്ച് നടത്തി. ആയിരത്തോളം വീടുകളുള്ള രണ്ട് പ്രദേശങ്ങൾ കനത്ത മഴയിൽ വെള്ളത്തിനടിയിലായ താമസക്കാരെ വീടിനുള്ളിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി അതിനാൽ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.  

Read More

കനത്ത മഴയിൽ തകർന്ന് നഗരത്തിലെ പ്രധാന റോഡുകൾ ; ബിബിഎംപിക്ക് നഷ്ടം 98 കോടി

ബെംഗളൂരു : കഴിഞ്ഞ 15 ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ പ്രധാന റോഡുകളെല്ലാം തകർന്നതോടെ ബിബിഎംപിക്ക് 98 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.മഴയിൽ അസ്ഫാൽറ്റ് ഒലിച്ചുപോയതിനാൽ അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകളിൽ വീണ്ടും കുഴികൾ രൂപപ്പെടുന്നത് ജനങ്ങളുടെ പ്രതിഷേധനിന് ഇടയാക്കി. നാശനഷ്ടം പരിഹരിക്കാൻ സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രത്യേക ഗ്രാന്റുകൾ നൽകണമെന്ന് ബിബിഎംപി ആവശ്യപ്പെട്ടിട്ടു. 98 കോടി രൂപയുടെ നാശനഷ്ടം 1,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പ്രധാന റോഡുകൾക്ക് മാത്രമാണെന്നും ബാക്കിയുള്ള റോഡുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സർവേ നടക്കുന്നുണ്ടെന്നും, മറ്റ് പരിഹാരങ്ങളൊന്നും പ്രവർത്തിക്കാത്തതിനാൽ താൽകാലികമായി…

Read More
Click Here to Follow Us