പ്രളയബാധിർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് ചിക്കബെല്ലാപൂർ ജില്ലയിൽ വീടുകൾ പൂർണമായും തകർന്നവർക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മഴയിൽ 24 വീടുകൾ പൂർണമായും 1,078 വീടുകൾ ഭാഗികമായി തകർന്നു. ചിക്കബല്ലാപ്പൂർ ജില്ലയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

വീടുകൾ പൂർണമായും തകർന്നവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഭാഗികമായി തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരമായി 10,000 രൂപ ആണ് നൽകുന്നത്. നഷ്ടപരിഹാര തുക ഉടൻ കൈമാറാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts