ബെംഗളൂരു : നഗരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ നിന്ന് വെള്ളിയാഴ്ച ജനങ്ങൾക്ക് ആശ്വാസം ലഭിച്ചു. നവംബർ 1 മുതൽ 18 വരെ, നഗരത്തിൽ 255.9 മില്ലിമീറ്റർ മഴ ലഭിച്ചു, കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ. 2015 നവംബറിൽ 296.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ നഗരത്തിൽ അവസാനമായി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്. നവംബറിലെ ശരാശരി മഴ ഏകദേശം 50 മില്ലിമീറ്ററാണ്, ശരാശരി കൂടിയതും കുറഞ്ഞതുമായ താപനില 27 ഡിഗ്രിയും 18 ഡിഗ്രി സെൽഷ്യസുമാണ്. ഈ മാസം, പരമാവധി…
Read MoreTag: Heavy Rain
തമിഴ്‌നാട്ടിൽ വീട് തകർന്ന് ഒമ്പത് പേർ മരിച്ചു; മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
ചെന്നൈ: നഗരത്തിൽ നിർത്താതെ പെയ്ത മഴയെ തുടർന്ന് വെല്ലൂർ ജില്ലയിലെ പേരമ്പാട്ട് പ്രദേശത് കാടുമൂടിയ ഫ്‌ളാറ്റാണ് തകർന്നു വീണത്. അപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ നാല് സ്ത്രീകളും നാല് കുട്ടികളും ഒരു പുരുഷനും ഉൾപ്പെടുന്നു. അനീഷ ബീഗം (63), കൗസർ (45), രോഗി നാസ് (27), തൻസില (27), മിസ്ബാഹ് ഫാത്തിമ (22), മനുല്ല (8), അഫ്ര (4), അബിറ (3), ദാമോദ് എന്നിവരാണ് മരിച്ചത്. (2), വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് വീട് തകർന്നത്. എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.…
Read Moreവരും ദിവസങ്ങളിൽ നഗരത്തിൽ വ്യാപക മഴക്ക് സാധ്യത
ബെംഗളൂരു: അടുത്ത നാല് ദിവസം നഗരത്തിൽ വ്യാപകമായ മഴയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാന തീരദേശ മേഖലയിലും വടക്കൻ മേഖലയിലും ഇന്നും നാളെയുമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി നഗരത്തിൽ മഴ പെയ്തതോടെ പാദരായണപുരയിലെ ഐസ് ഫാക്ടറി ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണു. പലയിടങ്ങളിലായി മഴ മൂലം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിസിപി (വെസ്റ്റ്) സഞ്ജീവ് പാട്ടീൽ അറിയിച്ചു.
Read Moreസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
ബെംഗളൂരു : സംസ്ഥാനത്തെ തീരദേശ ജില്ലകൾ, മലനാട്, വടക്ക്, തെക്ക് ഉൾപ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഴ പെയ്തു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും പല ഭാഗങ്ങളിലും കനത്ത മുതൽ അതിശക്തമായ മഴ ലഭിച്ചു. മുൽക്കിയിൽ 19 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ മൂഡ്ബിദ്രിയിലും കാർക്കളയിലും യഥാക്രമം 13, 10 സെന്റീമീറ്റർ മഴ ലഭിച്ചു. ഞായറാഴ്ച രാത്രിയാണ് ശിവമോഗ നഗരത്തിലും ജില്ലയുടെ പല ഭാഗങ്ങളിലും മഴ പെയ്തത്. കനത്ത മഴയിൽ ലഷ്‌കർ മൊഹല്ല ഉൾപ്പെടെയുള്ള നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.തിങ്കളാഴ്ച എൻടി…
Read Moreബെംഗളൂരുവിൽ മഴ തുടരും
ബെംഗളൂരു : ആൻഡമാൻ കടലിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ നഗരത്തിലെ മഴ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യത.മഴയ്ക്ക് ശേഷം തണുപ്പ് ആരംഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിൽ അടുത്ത കുറച്ച് ദിവസങ്ങളിലും മഴ തുടരും. അതിനുശേഷം,പുതിയ ന്യുനമർദ്ദം രൂപപ്പെട്ടില്ലെങ്കിൽ, തണുപ്പ് ആരംഭിക്കും,എന്ന് ഐഎംഡിയിലെ ശാസ്ത്രജ്ഞനായ രാജവേൽ മാണിക്കം പറഞ്ഞു. ശനിയാഴ്ച രാത്രി പലയിടത്തും നേരിയ തോതിൽ മഴ ലഭിച്ചെങ്കിലും, മേഘാവൃതമായ ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ച സൂര്യപ്രകാശം ലഭിച്ചതിൽ ആളുകൾ സന്തോഷിച്ചു. എന്നിരുന്നാലും, പകൽ…
Read Moreനഗരത്തിൽ കനത്ത മഴ തുടരാൻ സാധ്യത.
ബെംഗളൂരു: വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ബെംഗളൂരു അർബൻ – റൂറൽ ജില്ലകളിൽ പല പ്രദേശങ്ങളിലും നവംബർ 11 വ്യാഴാഴ്ച കനത്ത മഴ ലഭിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നവംബർ 15 വരെ നഗരത്തിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തിൽ മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും ഇടയ്ക്കിടെ മഴ പെയ്യാനുള്ള ഉയർന്ന സാധ്യതയുമാണ് കാണുന്നത് എന്ന് ഐഎംഡി ബെംഗളൂരുവിലെ കാലാവസ്ഥാ നിരീക്ഷകൻ സദാനന്ദ അഡിഗ പറഞ്ഞു. ഇന്നലെ നഗരത്തിൽ പകൽ മുഴുവൻ മഴ പെയ്യുമ്പോഴും പരമാവധി താപനില 20 ഡിഗ്രി…
Read Moreവ്യാപകമായ മഴയും തണുത്ത കാലാവസ്ഥയും ; ജനജീവിതം ദുഹസ്സം
ബെംഗളൂരു : വ്യാപകമായ മഴയും തണുത്ത കാലാവസ്ഥയും വ്യാഴാഴ്ച നഗരത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം ദുസ്സഹമാക്കി.ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് (തയ്യാറാകുക) പുറപ്പെടുവിച്ചിരുന്നു, നഗരത്തിലെ പല പ്രദേശങ്ങളിലും ദിവസം മുഴുവൻ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിച്ചു. ന്യൂനമർദ്ദം ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങൾ കടന്ന് ചെന്നൈ മേഖലയ്ക്ക് ചുറ്റുമുള്ളതിനാൽ, തിങ്കളാഴ്ച വരെ ബെംഗളൂരുവിൽ മിതമായ മഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘാവൃതമായ അവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ച നഗരത്തിൽ വ്യാപകമായ മഴ ലഭിച്ചു.
Read Moreനഗരത്തിൽ കനത്ത മഴ;നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.
ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെ തുടന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും വീടുകളിൽ വെള്ളം കയറുകയും ചെയ്തു . ശിവാജിനഗർ, അശോക് നഗർ, ഇന്ദിരാ നഗർ, കോട്ടൺ പേട്ട്, ബിന്നി മിൽ റോഡ്, മിനർവ സർക്കിൾ, ജെസി റോഡ്, ഈജിപുര, ടാറ്റ സിൽക്ക് ഫാം, വിവി പുരം എന്നിവിടങ്ങളിലും വെള്ളക്കെട്ടിൽ മുങ്ങി. ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം 103.5 മില്ലിമീറ്റർ മഴ പെയ്ത നാഗരഭാവി, 120.5 മില്ലിമീറ്റർ മഴ പെയ്ത ഹംപി നഗർ, 127.5 മില്ലിമീറ്റർ മഴ ലഭിച്ച…
Read Moreകനത്ത മഴ; ബെംഗളൂരുവില്‍ പലയിടങ്ങളിലും വെള്ളം കയറി
ബെംഗളൂരു : ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ കയറി.വൈകുന്നേരം ഇടിമിന്നലോടു കൂടിയ ആരംഭിച്ച മഴ രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്നു.മഴ നഗരത്തിലെ ദീപാവലി ആഘോഷളുടെ പ്രഭകെടുത്തി. റോഡുകള്‍ നിറഞ്ഞു കവിഞ്ഞയുകയും പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടുകായും ചെയ്തു. ഈസ്റ്റ്, വെസ്റ്റ്, ആഗര്‍.ആര്‍, സൗത്ത്, മഹാദേവപുര സോണുകളിലെ പലയിടങ്ങളിലും മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. സ്റ്റേറ്റ് നാച്ച്വറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെല്ലിന്റെ കണക്കുകളിൽ ബി.ബി.എം.പിയുടെ മഹാദേവ പുര സോണിലാണ് ഏറ്റവും മഴ ലഭിച്ചത്. കര്‍ണാടക സൗത്ത് സോണിലെ വി.വി. പുരത്തും,ഹംപിനഗര്‍, വിദ്യാപീഠ, നാഗര്‍ഭാവി, ലാല്‍ഭാഗ്,…
Read Moreകേരളത്തിൽ നവംബർ മൂന്ന് വരെ മഴ തുടരും;5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ നവംബർ മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത.അഞ്ച് ജില്ലകളിൽ തിങ്കളാഴ്‌ച വരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നവംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുമാണ് സാധ്യതയുണ്ട്. ന്യൂനമർദ്ദ നവംബർ മൂന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ…
Read More