കോവിഡ്: ഡബ്ലിയു എച് ഒ യുടെ മാർഗ്ഗനിർദ്ദേശങ്ങളെക്കാൾ ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള വസ്തുതകളും കണക്കുകളുമാണ് നമുക്കാവശ്യം, ആരോഗ്യ വിദഗ്ധർ.

ബെംഗളൂരു: കോവിഡ് -19 കേസുകളുടെ എണ്ണത്തിലും കോവിഡ് മരണങ്ങളിളുടെ എണ്ണത്തിലും കുറവ് വന്നത്ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇനിയും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്സിനുകൾ സ്വീകരിച്ച ആളുകളിലും ഇപ്പോഴും കോവിഡ് -19 അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽ തന്നെ ഉചിതമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. “വാക്‌സിനുകൾ സ്വീകരിച്ചവരിൽ ഇപ്പോഴും കോവിഡ് അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽകോവിഡ്  ഉചിതമായ പെരുമാറ്റചട്ടം പാലിക്കണം. ഞങ്ങളുടെ ഐസിയു കളിൽ കോവിഡ് ബാധിച്ച ഗുരുതരമായകേസുകൾ ഇപ്പോഴും വരുന്നുണ്ട്, പക്ഷേ മരണനിരക്ക് കുറവാണ്.,” എന്ന് സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ…

Read More

കുട്ടികളിൽ കോവിഡ് പരിശോധനകൾക്കായി പുതിയ മാനദണ്ഡങ്ങൾ.

ബെംഗളൂരു:സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യായനം ആരംഭിച്ച  സാഹചര്യത്തിൽ, കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ കൊണ്ടുവന്നു. അതിൽ എല്ലാ ആഴ്ചയും 5 ശതമാനം കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തണം എന്ന മാർഗനിർദേശവും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറഞ്ഞു. ഒരാഴ്‌ചയ്‌ക്കുള്ളിൽ 1 ശതമാനത്തിലധികം കുട്ടികൾ പോസിറ്റീവ് ആണെന്ന് കണ്ടാൽ, ബന്ധപ്പെട്ട സ്‌കൂളിലെ ഓഫ്‌ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും അണുവിമുക്തമാക്കുന്നതിനായി ക്ലാസ്മുറികൾ/സ്‌കൂൾ അടയ്‌ക്കുകയും ചെയ്യും. അലംഭാവം ഉണ്ടാകില്ലെന്നും പോസിറ്റീവ് കേസുകൾ വന്നാൽ കോൺടാക്റ്റ് ട്രെയ്‌സിംഗ്, പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളുടെ പരിശോധന, രോഗലക്ഷണമുള്ള കുട്ടികളെ ഐസൊലേഷനിൽ വിടുക  എന്നിവ ഒരാഴ്ചത്തേക്ക് നടത്തുമെന്നും ഏഴ് ദിവസത്തിന്…

Read More

കൊവിഡ്-19 പരിശോധനകൾ കുറച്ചത്‌ സംസ്ഥാനത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം

Covid Karnataka

ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷങ്ങളുടേയും ദീപാവലിയുടെയും വർധിച്ച തിരക്കും ആഘോഷങ്ങളും ഉപതിരഞ്ഞെടുപ്പുകളും നടൻ പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായ തിരക്കിനും ശേഷവും സംസ്ഥാനത്ത് കുറഞ്ഞ കോവിഡ്-19 പരിശോധനകളാണ് നവംബർ മാസത്തിൽ രേഖപ്പെടുത്തിയത്. ഈ മാസത്തിലെ അവസാന ആറ് ദിവസങ്ങളിൽ ഒരിക്കൽ പോലും ടെസ്റ്റുകൾ 1 ലക്ഷം കടന്നിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഒക്ടോബറിലെ മിക്ക ദിവസങ്ങളിലും 1 ലക്ഷം ടെസ്റ്റുകൾ വീതംനടത്തിയിരുന്നു. ചില ദിവസങ്ങളിൽ 1.6 ലക്ഷം വരെ ആയി ടെസ്റ്റുകളുടെ എണ്ണം ഉയർന്നിരുന്നു. തിങ്കൾ മുതൽശനി വരെ ദിവസങ്ങളിൽ ദിവസേനയുള്ള പരിശോധനകൾ 53,488 നും 80,145…

Read More

ഗദഗിൽ ഗർഭച്ഛിദ്രങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ബെംഗളൂരു: കഴിഞ്ഞ ആറ് മാസത്തിനിടെ ഗദഗ് ജില്ലയിൽ ഗർഭച്ഛിദ്രങ്ങളുടെ എണ്ണം എം.ടി.പി കൂടി വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഗർഭസ്ഥ ശിശുക്കൾ മരിക്കുന്നതും ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും നേരത്തെയുള്ള ഗർഭം അലസലുകളെക്കുറിച്ചുള്ള പരാതികൾ വർധിച്ചുവരുന്നതും ആശങ്കാജനകമാണ്. ഏപ്രിൽ മുതൽ സെപ്തംബർ വരെ 363 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട സമ്മർദ്ദം, പോഷകാഹാരക്കുറവ്, പാരമ്പര്യം തുടങ്ങി നിരവധി കാരണങ്ങൾ ഈ സാഹചര്യത്തിന് പിന്നിലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഈ ഗർഭഛിദ്രങ്ങൾ എല്ലാം നിയമപരമായിരുന്നു. സ്ത്രീകളുടെ ഗുരുതരാവസ്ഥ കാരണം കുടുംബാംഗങ്ങളുടെസമ്മതത്തോടെയാണ് ഗർഭച്ഛിദ്രം നടക്കുന്നത്.

Read More

ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം!!

ബംഗളൂരു: കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം രൂപീകരിക്കാൻ കർണാടക സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം അമിതമായ വ്യായാമം മൂലം ഹൃദയസ്തംഭനം ഉണ്ടായതെന്നാണ് അനുമാനം. ഇതുപോലെയുള്ള ഒന്നോ രണ്ടോ സംഭവങ്ങൾ കണ്ടിട്ട് ജിമ്മിൽ പോകുന്നത് മോശമാണെന്ന് വിലയിരുത്തുന്നത് ശരിയല്ലന്നു അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പക്കലുള്ള പ്രശസ്ത കാർഡിയോളജിസ്റ്റുകൾ നടത്തിയ ശരിയായ പഠന റിപ്പോർട്ടിൽ എല്ലാ വിവരങ്ങളും  ഉൾപെടുത്തിട്ടുണ്ടെന്നും ആയതിനാൽ സംസ്ഥാനത്തെ ജിമ്മുകൾക്കും ഫിറ്റ്‌നസ് സെന്ററുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശത്തിൽ ജിമ്മിൽ ഏത് ഉപകരണങ്ങളാണ് ഉണ്ടായിരിക്കേണ്ടതെന്നു നിർദ്ദേശിക്കുമെന്നും…

Read More

അത്യപൂർവ്വ രോ​ഗവുമായി ഒന്നര വയസുള്ള കുഞ്ഞ്; വേണ്ടത് 16 കോടി

ബെം​ഗളുരു; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞിന് ചികിത്സക്കായി വേണ്ടി വരുക 16 കോടി. പേശികളെയും ഞരമ്പുകളെയും ബാധിയ്ക്കുന്ന അപൂർവ്വ രോ​ഗമാണിത്. 16 കോടിയാണ് കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടി വരികയെന്നുള്ളവ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടീസ്. കുട്ടിയുടെ പിതാവ് നവീൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ് കൃഷ്ണ എസ് ദീക്ഷിത്തിന്റെ നടപടി. ഏകദേശം 8 കോടിയോളം വരുന്ന ഭീമമായ തുക പലരിൽ നിന്നായി സമാ​ഹരിച്ചെടുത്തെന്നും ശേഷിക്കുന്ന തുക കേന്ദ്രം നൽകണമെന്നുമാണ് ആവശ്യം. ഒക്ടോബർ ഒന്നിനാണ് കേസ് വീണ്ടും പരി​ഗണിയ്ക്കുക.

Read More

കോവിഡ് മൂന്നാം തരം​ഗം; 20 ശതമാനം കിടക്കകൾ കുട്ടികൾക്ക് നീക്കിവയ്ക്കും; ആരോ​ഗ്യ മന്ത്രി സുധാകർ

ബെം​ഗളുരു; കോവിഡ് മൂന്നാം തരം​ഗമുണ്ടായാൽ 20% കിടക്കകൾ കുട്ടികൾക്ക് വേണ്ടി മാത്രം നീക്കി വയ്ക്കുമെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. മൂന്നാം തരം​ഗമുണ്ടായാൽ അത് കുട്ടികളെ ഏറെ ബാധിക്കുമെന്ന വാർത്തകൾ വന്നതിനെ തുടർന്നാണിത്. കുട്ടികൾക്കായി ജില്ലാ- താലൂക്ക് ആശുപത്രികളിലെയും സാമൂഹിക ആരോ​ഗ്യ കേന്ദ്രങ്ങളിലെയും 20 ശതമാനം കിടക്കകളാണ് മാറ്റി വയ്ക്കുന്നത്. ഓക്സിജൻ സൗകര്യമുള്ള 25,870 കിടക്കകളും , 502 പീഡിയാട്രിക് വെന്റിലേറ്ററുകളും, സർക്കാർ സ്വകാര്യ ആശുപത്രികളിലായി ഒരുക്കിയിട്ടുണ്ട്. മൂന്നാം ഘട്ടമുണ്ടായാൽ നേരിടാൻ സജ്ജമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

Read More

ഡെങ്കി പനി ഭീതി; 17 ദിവസത്തിനിടെ 596 പേർക്ക് രോ​ഗമോ? ആരോ​ഗ്യവകുപ്പിന്റെ കണക്കുകൾ അറിയാം

ബെം​ഗളുരു; കോവിഡ് കേസുകൾ ​ഗണ്യമായി കുറയവേ ന​ഗരത്തിൽ പരിഭ്രാന്തി പടർത്തി ഡെങ്കി പനി പടർന്നു പിടിക്കുന്നു. ഉഡുപ്പി, ദക്ഷിണകന്നഡ, കലബുറ​ഗി, ശിവമൊ​​​​ഗ എന്നിവിടങ്ങളിലും ഡെങ്കി പനിയുടെ വ്യാപനം ഉയർന്ന നിരക്കിലാണ്. സെപ്റ്റംബർ 1 മുതലുള്ള കണക്കുകളാണ് ആരോ​ഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ 17 ദിവസത്തിനിടെ 596 പേർക്ക് രോ​ഗം സ്ഥിതീകരിച്ചു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡി വൺ, ഡി ത്രീ, ഡി ഫോർ എന്നീ അപകടകാരികളായ വകഭേദമാണ് പടർന്നു പിടിക്കുന്നത്, ബെം​ഗളുരുവിൽ ഇതുവരെ ഡെങ്കി പനി കാരണം മരണം…

Read More

മലിനവെള്ള ഉപയോ​ഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ

ബെം​ഗളുരു; യാദ്​ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോ​ഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ച​ഗുണ്ഡല ​ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ​ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോ​ഗ്യ വകുപ്പ് വിഭാ​ഗം പരിസരമാകെ പരിശോധന നടത്തി. ​ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…

Read More

10 വയസ്സിന് താഴെയുള്ള കുട്ടികളിൽ കോവിഡ് വൈറസ് ബാധ കൂടി വരുന്നു.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം ബെംഗളൂരുവിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗൗരമായ  ആശങ്കയുണ്ടാക്കുന്നതാണ് 10 വയസ്സിന് താഴെയുള്ള കൂടുതൽ കുട്ടികൾ പോസിറ്റീവ് ആയി മാറുന്നു എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം, പത്ത് വയസ്സിന് താഴെ ഉള്ള  472 കുട്ടികൾക്കാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. വാരാന്ത്യത്തിൽ എത്തുമ്പോൾ ഇത്  500 കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 472 കേസുകളിൽ 244 ആൺകുട്ടികളും 228 പെൺകുട്ടികളുമാണ് ഉള്ളത്. കോവിഡ് രണ്ടാം  തരംഗം കുട്ടികളെ കഠിനമായി ബാധിച്ചുവെന്ന് വിദഗ്ദ്ധർ പറയുന്നു, കഴിഞ്ഞ വർഷത്തിൽ നിന്ന്വ്യത്യസ്തമായി പലരും കുട്ടികളുമായി പുറത്ത് ഇറങ്ങുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നു . കുടുംബം ഒന്നിച് വളരെയധികം സഞ്ചരിക്കുന്നു, ഇത്…

Read More
Click Here to Follow Us