കൊവിഡ്-19 പരിശോധനകൾ കുറച്ചത്‌ സംസ്ഥാനത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം

Covid Karnataka

ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷങ്ങളുടേയും ദീപാവലിയുടെയും വർധിച്ച തിരക്കും ആഘോഷങ്ങളും ഉപതിരഞ്ഞെടുപ്പുകളും നടൻ പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായ തിരക്കിനും ശേഷവും സംസ്ഥാനത്ത് കുറഞ്ഞ കോവിഡ്-19 പരിശോധനകളാണ് നവംബർ മാസത്തിൽ രേഖപ്പെടുത്തിയത്.

മാസത്തിലെ അവസാന ആറ് ദിവസങ്ങളിൽ ഒരിക്കൽ പോലും ടെസ്റ്റുകൾ 1 ലക്ഷം കടന്നിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഒക്ടോബറിലെ മിക്ക ദിവസങ്ങളിലും 1 ലക്ഷം ടെസ്റ്റുകൾ വീതംനടത്തിയിരുന്നു. ചില ദിവസങ്ങളിൽ 1.6 ലക്ഷം വരെ ആയി ടെസ്റ്റുകളുടെ എണ്ണം ഉയർന്നിരുന്നു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

തിങ്കൾ മുതൽശനി വരെ ദിവസങ്ങളിൽ ദിവസേനയുള്ള പരിശോധനകൾ 53,488 നും 80,145 നും ഇടയിലാണ്. കോവിഡ്കർഫ്യൂ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കിയതോടെ കൂടുതൽ ആളുകൾ കൂടുതൽ സമയം ഒത്തുചേരുന്നതിലേക്ക് നയിക്കുന്നു. ഇത് കോവിഡ്  കേസുകളിൽ മറ്റൊരു കുതിച്ചുചാട്ടത്തിന് സാധ്യത ഒരുക്കുന്നതിനാൽ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കുറയുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts