കാമുകിയെ ജയിപ്പിക്കാൻ പെൺവേഷം കെട്ടി പരീക്ഷ എഴുതാൻ ശ്രമം ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ദില്ലി: കാമുകിക്ക് പകരം പെണ്‍വേഷം ധരിച്ച്‌ പരീക്ഷയെഴുതാനുള്ള യുവാവിന്റെ ശ്രമം പാളി. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 7ന് ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് കോട്‌കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ വിവിധോദ്ദേശ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരീക്ഷ നടത്തി. ജോലി കിട്ടാനായി കാമുകി പരംജിത് കൗറിന്റെ വേഷം ധരിച്ചാണ് ഫസില്‍കയില്‍ നിന്നുള്ള അംഗ്‌രേസ് സിംഗ് എത്തിയത്. ചുവന്ന വളകള്‍, ബിന്ദി, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് എന്നിവയില്‍ അണിഞ്ഞൊരുങ്ങി അംഗ്രേസ് സിംഗ് പരീക്ഷക്ക് തയ്യാറായി എത്തി. ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ…

Read More

ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി; കർണാടക സ്വദേശികൾ അറസ്റ്റിൽ 

കല്‍പ്പറ്റ: വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പോലീസ് പിടികൂടി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, എസ്ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ ‘പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ്’ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. പിടിയിലായ…

Read More

ഫോണിൽ ഈ ആപ്പുകൾ ഉണ്ടോ? തട്ടിപ്പിൽ വീഴാൻ സാധ്യത ഏറെ

ന്യൂഡല്‍ഹി: ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്. വ്യാജ ആപ്പുകള്‍ അല്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് വിദഗ്ധര്‍ നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഫോണിന്റെ ഉടമ അറിയാതെയാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ‘സോഷ്യല്‍ എന്‍ജിനീയറിങ്’ ഉപയോഗിച്ചാണ് ഫോണില്‍ അനധികൃതമായി പ്രവേശിക്കുന്നത്. ഉടമ അറിയാതെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തിയാണ് നീക്കം നടത്തുന്നത്. അതിനിടെ ഫോണ്‍ ഉടമ അറിയാതെ രണ്ടാമത്തെ പേലോഡ് ഡൗണ്‍ലോഡ് ചെയ്യും. ഇത് ഉപയോഗിച്ചാണ് ഫോണിന്റെ മുഴുവന്‍ കണ്‍ട്രോളും ഈ…

Read More

സ്ത്രീകളെ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന യുവാക്കള്‍ക്ക് 13 ലക്ഷം വാഗ്ദാനം ചെയ്ത് സംഘം അറസ്റ്റിൽ

പട്‌ന: ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന യുവാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്ത് സംഘം അറസ്റ്റില്‍. പതിമൂന്ന് ലക്ഷം രൂപയാണ് ഇവര്‍ക്ക് സംഘം വാഗ്ദാനം ചെയ്തത്. ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് സര്‍വീസ് എന്ന് പേരിലാണ് ഇവര്‍ റാക്കറ്റ് നടത്തിയതെന്നും പോലീസ് പറഞ്ഞു. ബിഹാറിലെ നവാഡയിലാണ് സംഭവം. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രതികള്‍ യുവാക്കളുമായി ബന്ധപ്പെട്ടത്. ഗര്‍ഭധാരണത്തിന് സഹായിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് പണം സമ്പാദിക്കാനാവുമെന്നും ഇവര്‍ വാഗ്ദാനം ചെയ്തതായി പോലീസ് പറഞ്ഞു. താത്പര്യമുള്ള പുരുഷന്‍മാരാണെങ്കില്‍ 799 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു.…

Read More

തട്ടിപ്പിലൂടെ പണം കവർന്നു; മലയാളി യുവാവിന്റെ പേരിൽ കേസ്  

ബെംഗളൂരു: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുത്തെന്ന പരാതിയിൽ മലയാളിയായ യുവാവിന്റെ പേരിൽ കേസ്. പഴക്കച്ചവടകാരനായ കോഴിക്കോട് സ്വദേശി ഷാക്കിറിനെതിരേയാണ് കേസ്. യെലഹങ്കയിൽ താമസിക്കുന്ന മലയാളിയായ സുഹൈൽ ഷരീഫ് ആണ് പരാതി നൽകിയത്. 2020-ൽ കോവിഡ് ലോക്ഡൗൺ സമയത്ത് പഴങ്ങൾ വിൽക്കാൻ കോഴിക്കോട്ട് പോയപ്പോഴാണ് ഷാക്കിറിനെ പരിചയപ്പെട്ടതെന്ന് സുഹൈൽ പരാതിയിൽ പറയുന്നു. കുറച്ചുദിവസം കോഴിക്കോട്ട് കച്ചവടം നടത്തിയശേഷം ബെംഗളൂരുവിലേക്ക് തിരിച്ചുവന്നു. പിന്നീട്, കഴിഞ്ഞ വ്യാഴാഴ്ച ഷാക്കിർ ബെംഗളൂരുവിലെത്തി സുഹൈലിനെ കണ്ട് അത്യാവശ്യമായി കുറച്ചുപണം വേണമെന്ന് പറഞ്ഞു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കരസ്ഥമാക്കി.…

Read More

മലയാളി പെൺകുട്ടിയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍

ബെംഗളൂരു: വിസ വാഗ്ദാനം ചെയ്ത് വയനാട് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി മോസസിനെയാണ് ബെംഗളൂരുവില്‍ നിന്ന് വയനാട് പോലീസ് പിടികൂടിയത്. ഒരു വെബ്സൈറ്റില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ചോര്‍ത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് വയനാട് എസ്പി പറഞ്ഞു. കാനഡയിലേക്കുള്ള ജോബ് വിസ നൽകാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി മെഡിക്കല്‍ കോഡിങ് ജോലിക്കുവേണ്ടി വിവിധ സൈറ്റുകളില്‍ അപേക്ഷ നല്‍കിയിരുന്നു. കാനഡ വിസ ഏജന്‍സി എന്ന് പരിചയപ്പെടുത്തി വാട്‌സാപ്പും ഇ-മെയിലും വഴിയുമാണ്…

Read More

പാര്‍ട്ട് ടൈം ജോലി തട്ടിപ്പ്; ബെംഗളൂരു സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്നാട് ആമ്പൂര്‍ സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി ചക്രധര്‍ (36), എന്നിവരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി യൂട്യൂബ് ലൈക്ക് ചെയ്യുന്നതുവഴി വരുമാനം നേടാൻ ആയിരം രൂപ നിക്ഷേപിച്ചാല്‍ വൻ തുക വരുമാനം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സൈബര്‍ പോലീസ് സ്റ്റേഷൻ നടത്തിയ പ്രാഥമിക പരിശോധനയില്‍ അമ്പതോളം അക്കൗണ്ടുകളില്‍ നിന്ന് 250 കോടിയുടെ തട്ടിപ്പ്…

Read More

പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ തട്ടിപ്പ്: ഇരയായത് നിരവധി പേർ; ദമ്പതികൾ പിടിയിൽ

ബെംഗളൂരു: പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ പ്രീ-ടേം പോളിസികൾ നൽകി മുതിർന്ന പൗരന്മാരെ കബളിപ്പിച്ച ദമ്പതികൾ പിടിയിൽ. സിസിബിയുടെ സൈബർ ക്രൈം സ്റ്റേഷൻ ഉദ്യോഗസ്ഥർ ആണ് ഇവരെ പിടികൂടിയത് . ഉദയ് ബി, തീർത്ഥ ഗൗഡ എന്നിവരാണ് അറസ്റ്റിലായ ദമ്പതികൾ. മുമ്പ് ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇരുവർക്കും ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. കൊവിഡിന് ശേഷം ലഭിച്ചിരുന്ന വരുമാനം ഇരുവർക്കും തികയാതെ വന്നതോടെയാണ് ഇവർ ഇത്തരത്തിൽ ഒരു തട്ടിപ്പിലേക്ക് കടന്നത്. ദമ്പതികൾ ഇന്ദിരാനഗറിൽ ശ്രീനിധി ഇൻഫോസോഴ്സ് എന്ന പേരിൽ ഓഫീസ് തുടങ്ങി. ആ…

Read More

ആമസോണിൽ ബുക്ക് ചെയ്തത് 19,900 രൂപയുടെ ഹെഡ് ഫോണ്‍; കിട്ടിയത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ച് ഉപയോക്താവ്. യാഷ് ഓജ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ സോണി XB910N വയര്‍ലെസ് ഹെഡ് ഫോണ്‍ വാങ്ങാനാണ് ഓര്‍ഡര്‍ നല്‍കിയത്. 19,900 രൂപ വിലയായി നല്‍കി. പകരം തനിക്ക് ലഭിച്ചത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ് ആണ് എന്ന് വീഡിയോ സഹിതമുള്ള കുറിപ്പില്‍ യാഷ് ഓജ ആരോപിച്ചു. തെളിവിനായി ആമസോണ്‍ ഡെലിവറി തുറക്കുന്നതും കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് ലഭിക്കുന്നതുമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. sony…

Read More

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നൽകാം ; തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 61 ലക്ഷം

CYBER ONLINE CRIME

ബെംഗളൂരു : ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതം നൽകുമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്. ഐ.ടി. ജീവനക്കാരനായ യുവാവിന്റെ 61 ലക്ഷം രൂപ സൈബർ കുറ്റവാളികൾ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ താമസക്കാരനായ ഉദയ് ആണ് പരാതിയുമായി സൈബർ ക്രൈം പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബർ ക്രൈം പോലീസ് അറിയിച്ചു. ഒരുമാസം മുമ്പാണ് ഓഹരിവിപണി സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഉദയ് അംഗമായത്. ഇതിൽ ഒരുദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പരസ്യംകാണുകയും ഈ ആപ്പ്…

Read More
Click Here to Follow Us