സ്ത്രീകളെ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന യുവാക്കള്‍ക്ക് 13 ലക്ഷം വാഗ്ദാനം ചെയ്ത് സംഘം അറസ്റ്റിൽ

pregnent

പട്‌ന: ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന യുവാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്ത് സംഘം അറസ്റ്റില്‍.

പതിമൂന്ന് ലക്ഷം രൂപയാണ് ഇവര്‍ക്ക് സംഘം വാഗ്ദാനം ചെയ്തത്.

ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് സര്‍വീസ് എന്ന് പേരിലാണ് ഇവര്‍ റാക്കറ്റ് നടത്തിയതെന്നും പോലീസ് പറഞ്ഞു.

ബിഹാറിലെ നവാഡയിലാണ് സംഭവം.

വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രതികള്‍ യുവാക്കളുമായി ബന്ധപ്പെട്ടത്.

ഗര്‍ഭധാരണത്തിന് സഹായിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് പണം സമ്പാദിക്കാനാവുമെന്നും ഇവര്‍ വാഗ്ദാനം ചെയ്തതായി പോലീസ് പറഞ്ഞു.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

താത്പര്യമുള്ള പുരുഷന്‍മാരാണെങ്കില്‍ 799 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു.

രജിസ്റ്റര്‍ ചെയ്തവവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ തെരഞ്ഞെടുക്കാനും അവസരമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

സ്ത്രീ ഗര്‍ഭിണിയായാല്‍ 13 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ഇവരുടെ പ്രധാന വാഗ്ദാനം.

ഗര്‍ഭിണിയാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് 5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നതായും നവാഡ പോലീസ് സൂപ്രണ്ട് കല്യാണ് ആനന്ദ് പറഞ്ഞു.

ബിഹാര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

നിരവധി മൊബൈല്‍ ഫോണുകളും പ്രിന്ററുകളും പോലീസ് കണ്ടെടുത്തു.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ ഉടൻ അറസ്റ്റിൽ ആവുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
[masterslider id="10"]

Related posts