തുടർച്ചയായി സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം; നടപടി ശൈശവ വിവാഹം, ബാലവേല, മനുഷ്യ കടത്ത് എന്നിവയിൽ നിന്ന് രക്ഷിച്ച് വിദ്യാഭ്യാസംഉറപ്പ് വരുത്താൻ

ബെം​ഗളുരു: ഇനി മുതൽ ക്ലാസുകളിൽ തുടർച്ചയായി വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾശിശുക്ഷേമ സമിതിയെ അറിയിക്കേണ്ടതായി വരും. ബാലവേല, മനുഷ്യ കടത്ത്, ശൈശവ വിവാഹം എന്നിവയിൽ നിന്നെല്ലാം കുട്ടികളെ രക്ഷിക്കാനാണ് പുതിയനടപടി. വി​ദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകി കഴിഞ്ഞു. അതിൻ പ്രകാരം തുടർച്ചയായി ക്ലാസിൽ വരാത്ത എല്ലാ പെൺകുട്ടികളുടെയും വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം. സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ കാര്യത്തിൽ 25% ശൈശവ വിവാഹവുമായി ബന്ധപ്പെട്ടാണ് എന്ന് പറയുമ്പോഴാണ് ഇത്തരമൊരു നടപടി എത്രത്തോളം അനിവാര്യമാണെന്ന് ബോധ്യപ്പെടുക.

Read More

നഴ്സിംങ് കോളേജുകൾ; സർവ്വകലാശാലയൊരുങ്ങുന്നു

ബെം​ഗളുരു: നഴ്സിംങ് കോളേജുകൾക്ക് മാത്രമായി സംസ്ഥാനത്ത് സർവകലാശാല വരുന്നു. നിലവിൽ രാജീവ്​ഗാന്ധി യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസിന്റെ നിയന്ത്രണത്തിലാണ് നഴ്സിംങ് കോളേജുകൾ.

Read More

എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം; ഈർപ്പം തട്ടിയാൽ കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും

ബെം​ഗളുരു: എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം നടപ്പിലാക്കാനൊരുങ്ങുന്നു. കൂടുതൽ കാലം ഈടുനിൽക്കുന്ന തരത്തിലാണ് പരിഷ്കാരം. കർണ്ണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡാണ് പുതിയപരിഷ്കാരവുമായി എത്തുന്നത്. ഈർപ്പം തട്ടിയാൽ സർട്ടിഫിക്കറ്റ് കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും.

Read More

കൈക്കൂലി; രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൗൺ പ്ലാനിങ് അസിസ്റ്റന്റ് ഡയറക്ടർ രംഗസ്വാമിയും, അസിസ്റ്റന്റ് എൻജിനീയർ ശ്രീനിവാസ ഗൗഡയുമാണ് കുടുങ്ങിയത്.

Read More

വാക്കിടോക്കി കർഷകർക്ക് നൽകാൻ വനംവകുപ്പിന്റെ തീരുമാനം

ബെം​ഗളുരു: വന്യമൃ​ഗങ്ങളെ കൊണ്ട് ജീവിതം ദുസഹമായ കർഷകർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനിച്ചതായി വനം വകുപ്പ്. ചാമരാജ് ന​ഗർ ജില്ലയിലെ വ്നയജീവി സങ്കേതമായ എംഎം ഹിൽസിലാണ് വാക്കി ടോക്കി നൽകുക. മൊബൈൽ ഫോണുകൾക്ക് റേഞ്ച് ലഭിക്കാത്ത പ്രദേശമായതിനാൽ ഇവിടെ കർഷകരും വനംവകുപ്പ് ജീവനക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാണ് വാക്കിടോക്കി നൽകുന്നത്.

Read More

ശുചിത്വ സന്ദേശം പകരാനായി ക്യാംപയിൻ നടത്താനൊരുങ്ങി ബിബിഎംപി

ബെം​ഗളുരു: ബെം​ഗളുരുവിന്റെ സ്ഥാനം കേന്ദ്ര സർക്കാരിന്റെ ന​ഗരശുചീകരണ പദ്ധതിയിൽ മെച്ചപ്പെടുത്തി എടുക്കാനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിബിഎംപി. വിവിധ സന്നദ്ധ സംഘടനകളുടെ സമൂഹ മാധ്യമ പേജുകളിലൂടെ ശുചിത്വ സന്ദേസം എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമം.

Read More

വന്യമൃ​ഗങ്ങളുടെ ആക്രമണത്താൽ നട്ടം തിരിയുന്ന കർഷകർക്കായി എത്തുന്നു ഹൂട്ടർ; ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ വഴി വന്യമൃ​ഗങ്ങളുടെ വരവ് മുൻകൂട്ടി അറിയാം

ബെം​ഗളുരു: വന്യ മൃ​ഗങ്ങളുടെ ശല്യം മൂലം കൃഷി ഉപേക്ഷിക്കുന്ന കർഷകർക്ക് സഹായമാകുന്ന ഒന്നാണ് ഹൂട്ടർ. ഇത് വന്യമൃ​ഗങ്ങളുടെ വരവ് മുൻകൂട്ടി അറിയിക്കാൻ ഉപകരിക്കുന്നു. വനാതിർത്തികളിൽ സ്ഥാപിക്കാനാവുന്ന വിധമാണ് മൊബൈൽ സോളാർ ഹൂട്ടറിന്റെ രൂപ കൽപന. സെൻസർ വഴി ഏത് സമയത്തും കിറു കൃത്യമായി ഹൂട്ടർ വന്യമൃ​ഗങ്ങളുെട വരവ് അറിയുന്നു, കൂടാതെ ഉച്ചത്തിൽ അലാം മുഴങ്ങുകയും ചെയ്യും.

Read More

ബാം​ഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസ്; പുതിയ ഹോസ്റ്റലൊരുങ്ങുന്നു‌

ബെം​ഗളുരു: ബാം​ഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ പുതിയ ഹോസ്റ്റൽ ഒരുങ്ങുന്നു. ഡിസംബറിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾക്കായാണ് ഹോസ്റ്റൽ ഒരുങ്ങുന്നത്. 104 മുറികളിലായി 400 വിദ്യാർഥികൾക്കുള്ള സൗകര്യമാണ് ഒരുക്കുക. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വൈസ് ചാൻസലർ ഡോ കെ ആർ വേണു​ഗോപാൽ വ്യക്തമാക്കി.

Read More

നേട്ടം കൊയ്ത് സ്വകാര്യ ബസുകാർ, കൃത്യമായ സർവ്വീസ് നടത്താതെ കേരള ആർടിസി; മലയാളിയുടെ യാത്ര ദുരിതത്തിൽ

ബെം​ഗളുരു: വിപുലമായ ദീപാവലി ആഘോഷംകഴിഞ്ഞ് മടങ്ങുന്നവർക്കായി കേരളം ഒഴികെ എല്ലായിടത്തും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഈ മാസം 11നും 12 നുമാണ് തിരക്ക് ഏറെയുള്ളത്. ഈ ദിവസങ്ങളിൽ പല കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളുരുവിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എറണാകുളം -യശ്വന്ത്പുര ട്രെയിൻ എല്ലാ ബുധനാഴ്ച്ചയാണ് സർവ്വീസ് നടത്തുന്നത് . കനത്ത തിരക്കിന് ഇത് യാതൊരു ​ഗുണവും ചെയ്യില്ലെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകൾ 2900 രൂപവരെ കഴുത്തറപ്പൻ പണം വാങ്ങി യാത്ര ഒരുക്കുമ്പോൾ കേരള ആർടിസി ആവശ്യത്തിന് ബസുപോലും…

Read More

ഭാര്യയെ കൊലപ്പെടുത്തിയ എൻജിനീയർ അറസ്റ്റിൽ

ബെം​ഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എൻജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയിൽ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസിൽ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്.‌‌ ഒക്ടോബർ 27 ന് ഫൗസിയയെ മരിച്ച നിലയി്ൽ കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയിൽ നിന്ന് മോചനം നേടിയ മുഹമ്മദ് ഫൗസിയയെ ഒരു വർഷം മുൻപാണ് വിവാഹം ചെയ്തത്. ഭാര്യയെ ​ഗോവണിയിൽ നിന്ന് തള്ളിയിട്ട്  കൊലപ്പെടുത്തുകയായിരുന്നു

Read More
Click Here to Follow Us