ബംഗളൂരു: നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്പ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി ആറ് യാത്രികര്‍. ഇൻഡിഗോ വിമാനകമ്പനിയുടെ ബംഗളൂരു – മംഗളൂരു വിമാനത്തില്‍ യാത്ര ചെയ്യാനായി ശനിയാഴ്ച ഉച്ചയ്ക്ക് ടിക്കറ്റെടുത്ത യാത്രികരെയാണ് വിമാനം മറന്നത്. ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് നേരത്തെ പറന്നതോടെയാണ് യാത്രികര്‍ പെട്ടുപോയത്. ബോര്‍ഡിംഗ് പാസ് എടുത്ത രണ്ട് യാത്രികര്‍ ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തില്‍ കയറാൻ സാധിക്കാതെ വിഷമിച്ചത്. ഡല്‍ഹിയിലേക്കുള്ള കണക്ഷൻ വിമാനം പിടിക്കാനുണ്ടായിരുന്ന രണ്ട് യാത്രികര്‍ക്ക് ഈ വിമാനത്തില്‍ കയറാനും സാധിച്ചില്ല.
Read MoreTag: FLIGHT
ദുബൈയിലേക്കുള്ള വിമാനം 13 മണിക്കൂർ വൈകി
ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാർ കാരണം 13 മണിക്കൂർ വൈകി. ചൊവ്വാഴ്ച ഉച്ച 12.10നാണ് പകരം വിമാനം പുറപ്പെട്ടത്. യന്ത്രത്തകരാർ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സർവിസ് നടത്തിയത്. തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരിൽ 161 പേർ ചൊവ്വാഴ്ച ബദൽ വിമാനത്താവളത്തിൽ ദുബൈയിലേക്ക് പോയി. ഏഴു പേർ യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
Read Moreനടൻ വിനായകൻ മോശമായി പെരുമാറി, പരാതിയുമായി യുവാവ്
കൊച്ചി: നടന് വിനായകന് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന് ഹര്‍ജി നല്കി. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്. പഞ്ചാബിലെ സ്കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. നടന് തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍ നിന്ന്…
Read Moreവ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു വീണു
ബെംഗളൂരു : ചാമരാജ് നഗറിൽ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു വീണു. കിരൺ എന്ന ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ തേജ് പാൽ, ഭൂമിക തുടങ്ങിയ പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു. പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം പൂർണമായി കത്തിയമർന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
Read Moreവിമാനത്തിൽ പക്ഷി ഇടിച്ചു, സർവീസ് റദ്ദാക്കി
ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോള്‍ ചിറകുകളിലൊന്നില്‍ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് പോകുന്നതിന് ബെംഗളൂരു വഴി പകരം വിമാനം ഏര്‍പ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച…
Read Moreവിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമം യാത്രക്കാരനെതിരെ കേസ്
ബെംഗളൂരു:ഡല്‍ഹി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ ഫ്ലാപ്പ് മിഡ്എയര്‍ തുറക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 40 കാരനായ യാത്രക്കാരനെതിരെ കേസെടുത്തു. രാവിലെ 7:56 ന് 6E 308 എന്ന വിമാനത്തിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിലാണ് ഇയാള്‍ എമര്‍ജന്‍സി ഡോര്‍ ഫ്ലാപ്പ് മിഡ്എയര്‍ തുറക്കാന്‍ ശ്രമിച്ചത്. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 6E 308 വിമാനത്തില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന് മദ്യപിച്ച അവസ്ഥയില്‍ എമര്‍ജന്‍സി എക്സിറ്റിന്റെ ഫ്ലാപ്പ് തുറക്കാന്‍ ശ്രമിച്ചു.അക്രമം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, വിമാനത്തിലെ ജീവനക്കാര്‍ ക്യാപ്റ്റനെ അറിയിക്കുകയും യാത്രക്കാരന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു ഇന്‍ഡിഗോ അറിയിച്ചു. കര്‍ണാടക…
Read Moreമഴ, 14 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു, ഗതാഗതവും തടസം നേരിട്ടു
ബെംഗളൂരു: കനത്ത മഴയേയും മോശം കാലവസ്ഥയേയും തുടര്‍ന്ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ആറ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആകെ 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഇതില്‍ 12 എണ്ണം ചെന്നൈയിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കും ഒരെണ്ണം ഹൈദരാബാദിലേക്കുമാണ് തിരിച്ചുവിട്ടത്. ഏഴ് ഇന്‍ഡിഗോ വിമാനങ്ങളും, മൂന്ന് വിസ്താര, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടവയില്‍ ഉള്‍പ്പെടുന്നു. ആറ് വിമാന സര്‍വ്വീസുകള്‍ വൈകിയതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മഴ കുറഞ്ഞതോടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ക്ക്…
Read Moreഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം താഴെയിറക്കി
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ചൊവ്വാഴ്ച രാവിലെ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് തെലങ്കാനയിലെ ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 137 യാത്രക്കാരുമായി പോയ വിമാനം (6E897) സാങ്കേതിക തകരാര്‍ മൂലം രാവിലെ 6:15 ന് അടിയന്തര ലാന്‍ഡിംഗ് നടത്തിയത് . എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.
Read Moreബെംഗളൂരു- അബുദാബി എത്തിഹാദ് വിമാനം അടിയന്തരമായി ഇറക്കി
ബെംഗളൂരു: 200-ലധികം യാത്രക്കാരുമായി പോയ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ ക്യാബിനിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വിമാനത്തില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന്, നാല് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 9.07ന് ബെംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്കുളള എയഗര്‍വേയ്സിന്റെ ഇവൈ 237 വിമാനം പറന്നുയര്‍ന്നു. പിന്നീട് ടേക്ക് ഓഫ് ചെയ്ത മിനിറ്റുകള്‍ക്ക് ശേഷം യാത്രക്കാരും ഒരു ഡസനിലധികം ക്രൂ അംഗങ്ങളും നിറഞ്ഞ വിമാനത്തിനുളളില്‍ ക്യാബിന് മര്‍ദ്ദം കുറയുന്നത് പൈലറ്റുമാരാണ്…
Read Moreവിമാനത്തിൽ പുകവലി യുവതിയ്ക്ക് പിന്നാലെ യുവാവും കുടുങ്ങി
ബെംഗളൂരു:വിമാനത്തിനുള്ളില്‍ പുക വലിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരു കെംപഗൗഡ വിമാത്താവളത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇന്‍ഡിഗോ വിമാനത്തിലെ ടോയിലറ്റില്‍ കയറി പുകവലിച്ച സംഭവത്തിലാണ് യുവാവ് പിടിയിലായത്. അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6ഇ 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചു. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയിലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ വിമാന ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം അരംഭിച്ചതായി എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു.…
Read More