വിമാനത്തിൽ കയറിയ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്നു പറഞ്ഞ് പുറത്തിറക്കി വഞ്ചിച്ചതായി പരാതി

ബെംഗളൂരു: നഗരത്തിൽ നിന്നും ചെന്നൈയിലേക്കു പോകാനായി വിമാനത്തിൽ കയറിയിരുന്ന യാത്രക്കാരെ, മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്നു പറഞ്ഞ് പുറത്തിറക്കി വഞ്ചിച്ചതായി പരാതി. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ചെന്നൈയിലേക്കു പോകാനായി വിമാനത്തിലുണ്ടായിരുന്ന രണ്ട് മുതിർന്ന ആളുകൾ ഉൾപ്പെടെ ആറു യാത്രക്കാരെയാണ്, ഇൻഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് പുറത്തിറക്കി വഞ്ചിച്ചതായി പരാതിയിൽ ഉള്ളത്. ചെന്നൈയിലേക്കു പോകാൻ തയാറായി നിൽക്കുന്ന മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ പുറത്തിറക്കിയത്. എന്നാൽ, ആറു യാത്രക്കാരുമായി ചെന്നൈയിലേക്കു പറക്കുന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം നിമിത്തമാണ്…

Read More

റണ്‍വേയില്‍ തെരുവുനായ ബെംഗളുരുവിലേക്ക് തിരിച്ച് പറന്ന് വിമാനം 

ബെംഗളൂരു: റണ്‍വേയില്‍ തെരുവുനായയെ കണ്ടതിനെ തുടര്‍ന്ന് വിസ്താര വിമാനം ഗോവയിലെ വിമാനത്താവളത്തില്‍ ഇറക്കാതെ തിരിച്ച് ബംഗളൂരുവിലേക്ക് പറന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നായയെ കണ്ടതിനെ തുടര്‍ന്ന് പൈലറ്റിനോട് ഉടന്‍ ലാന്‍ഡ് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന്‌ പൈലറ്റ് വിമാനം ബംഗളരൂവിലേക്ക് തിരികെ പറത്തുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് ദബോലിം വിമാനത്താവളത്തിലേക്ക് സാധാരണ സമയം ഒരു മണിക്കൂര്‍ 20 മിനിറ്റാണ്. അതേസമയത്തിനുള്ളില്‍ പൈലറ്റ് യാത്രക്കാരെ ഗോവ വിമാനത്താവളത്തില്‍ എത്തിച്ചെങ്കിലും റണ്‍വേയില്‍ നായയെ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരികെ പറത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരുവില്‍ നിന്ന്…

Read More

വിമാനയാത്രക്കിടെ യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ച സഹയാത്രികൻ അറസ്റ്റിൽ

ബംഗളൂരു: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 52കാരൻ അറസ്റ്റിൽ. ഫ്രാങ്ക്ഫർട്ട്- ബംഗളൂരു ലുഫ്താൻസ് വിമാനത്തിൽ യുവതി ഉറങ്ങുന്നതിനിടെ തൊട്ടടുത്ത് ഇരുന്ന സഹയാത്രികൻ സ്വകാര്യഭാഗം സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നതാണ് യുവതിയുടെ കേസ്. തിരുപ്പതി സ്വദേശിയായ യുവതിക്കാണ് യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായത്. വിമാനത്തിൽ ഉറങ്ങുമ്പോൾ തൊട്ടരികിൽ ഇരുന്ന 52കാരൻ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. ഉപദ്രവം തുടർന്നതോടെ വിമാനത്തിലെ ജീവനക്കാരോട് സീറ്റ് മാറിയിരുന്നു. തുടർന്ന് വിമാനം ബെംഗളൂരുവിൽ എത്തിയപ്പോൾ കെപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ലൈംഗികാതിക്രമം ചുമത്തിയാണ് കേസെടുത്തത്.…

Read More

യാത്രക്കാരനായ പൈലറ്റില്‍ നിന്നും അതിക്രമം നേരിടേണ്ടി വന്നു; പരാതിയുമായി വിദ്യാർത്ഥിനി

ബെംഗളൂരു: വിമാനയാത്രക്കിടെ പൈലറ്റില്‍ നിന്ന് അതിക്രമവും അപമാനവും നേരിടേണ്ടി വന്നതായി യാത്രക്കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. ഡ്യൂട്ടിയിലല്ലാതെ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പൈലറ്റില്‍ നിന്നാണ് ദുരനുഭവം നേരിട്ടതെന്നാണ് 20-കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ബെംഗളൂരുവില്‍ നിന്ന് പൂണെയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിലാണ് സംഭവം. പൈലറ്റ് താൻ ഇരിക്കുന്ന സീറ്റിന്റെ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരിക്കാൻ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും പൈലറ്റ് കഴിച്ചുകൊണ്ടിരുന്ന മദ്യം നല്‍കാൻ ശ്രമിക്കുകയും ചെയ്തു. ബെംഗളൂരുവില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനി. വിമാനക്കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച പൈലറ്റ് ആദ്യം…

Read More

സഹയാത്രികയെ നോക്കി സ്വയം ഭോഗം ചെയ്തു; യുവാവ് അറസ്റ്റിൽ 

മുംബൈ: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ നോക്കി സ്വയം ഭോഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൂനെയില്‍ നിന്ന് നാഗ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. യുവ എന്‍ജിനിയറായ ഫിറോസ് ഷെയ്ഖ് എന്നയാളാണ് പിടിയിലായത്. 40 വയസുള്ള അധ്യാപികയാണ് പരാതിക്കാരി. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനായി നാഗ്പൂരിലേക്ക് പോകുകയായിരുന്നു. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ താന്‍ ഉറങ്ങിപ്പോയെന്നും അറിയിപ്പ് കേട്ട് കണ്ണുതുറക്കുന്നതുവരെ തന്റെ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ആദ്യം അയാള്‍ ചൊറിയുകയാണെന്നാണ്…

Read More

വിമാനയാത്രക്കിടെ മലയാള യുവനടിക്ക് നേരെ സഹയാത്രികന്‍റെ മോശം പെരുമാറ്റം

കൊച്ചി: വിമാനയാത്രക്കിടെ മദ്യലഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് കാബിൻക്രൂവിനോട് പരാതി പറഞ്ഞെങ്കിലും ഇടപെടാൻ തയാറായില്ലെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുവനടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരന്‍റെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. കാബിൻക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തത്. യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാനാണ് എയർഇന്ത്യ അധികൃതർ പറഞ്ഞതെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. കൊച്ചിയിലെത്തിയ ശേഷം നടി…

Read More

മംഗളൂരുവിൽ നിന്ന് ദുബായിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി; മണിക്കൂറുകളോളം ബുദ്ധിമുട്ടി യാത്രക്കാർ 

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് കഴിഞ്ഞ ദിവസം രാത്രി 11.05ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം മൂന്ന് മണിക്കൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയ ശേഷം പുറപ്പെട്ടത് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഇത്രയും സമയം വിമാനത്തിനകത്ത് കാത്തിരിക്കേണ്ടി വന്നു. യാത്രക്കാരുടെ ദുരിതാവസ്ഥയിൽ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും വ്യാപകമായി. കണ്ണൂർ, കാസർകോട് സ്വദേശികളടക്കമുള്ള യാത്രക്കാർക്കാണ് മണിക്കൂറുകൾ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും…

Read More

വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ

ചെന്നൈ: വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ സഹയാത്രികരെ പരിഭ്രാന്തിയിലാക്കി. ഡൽഹി–ചെന്നൈ 6ഐ 6341 ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം. വിമാനത്തിന്റെ വാതിൽ തുറക്കാൻ ഇയാൾ ശ്രമിക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാതിൽ തുറക്കാൻ ശ്രമിച്ച മണികണ്ഠൻ എന്ന യുവാവിനെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയശേഷം ജീവനക്കാർ സിഐഎസ്എഫി(സെൻട്രൻ ഇൻഗസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്)ന് കൈമാറി. ഇൻഡിഗോ അധികൃതരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

വിമാനത്തിലെ ശുചിമുറിയിൽ നിന്നു ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: ശുചിമുറിയിൽ നിന്നു ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് ഇയാൾ ബീഡി വലിച്ചത്. ഇയാളെ എയർക്രാഫ്റ്റ് നിയമപ്രകരം അറസറ്റ് ചെയ്തു. ജി. കരുണാകരൻ എന്നയാളാണു പിടിയിലായത്. കൊൽക്കത്തയിൽ നിന്നു ബെംഗളൂരുവിലേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ ആണ് സംഭവം. വിമാനം പുറപ്പെട്ടതിനു പിന്നാലെ ശുചിമുറിയിൽ നിന്നും കരിയുന്ന മണം ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ആണ് പകുതി വലിച്ച ബീഡിയും ഇയാളുടെ കയ്യിൽ തീപ്പെട്ടിയും കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു. വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്തവളത്തിൽ എത്തിയതിനു…

Read More

ആഭ്യന്തര വിമാന സർവീസുകൾ; വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ആഭ്യന്തര വിമാന സർവീസുകൾക്കായി വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യവസായ-അടിസ്ഥാന സൗകര്യ വികസനമന്ത്രി എം.ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാർ എയർ സ്ഥാപകനും സി.ഐ.യുമായ സഞ്ജയ് ഗോദയുമായി ഇക്കാര്യം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. പുതിയ എയർ ക്രാഫ്റ്റ് വാങ്ങാൻ 200 കോടി രൂപ ചെലവ് വരിക. ഇത്തരത്തിൽ മൂന്ന് പുതിയ എയർക്രാഫ്റ്റുകൾ വാങ്ങാൻ 600 കോടിയായിരിക്കും ചെലവ്. വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിനേക്കാളും ലാഭം ഇതാണ്. വിമാനങ്ങൾക്കായി ഒരു സംസ്ഥാന സർക്കാറിന് 600 കോടി മുടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…

Read More