വിമാനയാത്രക്കിടെ മലയാള യുവനടിക്ക് നേരെ സഹയാത്രികന്‍റെ മോശം പെരുമാറ്റം

കൊച്ചി: വിമാനയാത്രക്കിടെ മദ്യലഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി.

മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.

മോശം പെരുമാറ്റത്തെ കുറിച്ച് കാബിൻക്രൂവിനോട് പരാതി പറഞ്ഞെങ്കിലും ഇടപെടാൻ തയാറായില്ലെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

യുവനടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരന്‍റെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

കാബിൻക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തത്.

യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാനാണ് എയർഇന്ത്യ അധികൃതർ പറഞ്ഞതെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

കൊച്ചിയിലെത്തിയ ശേഷം നടി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.

നടിയുടെ പരാതിയിൽ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts