ബെംഗളുരു: 14 പേരുടെ ജീവനെടുത്ത പടക്ക ഗോഡൗൺ ദുരന്തത്തെ തുടർന്ന് വിവാഹ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഗണേശോത്സവങ്ങളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് സർക്കാർ നിരോധിച്ചു. ദീപാവലിക്ക് പരിസ്ഥിതി സൗഹൃദ പടക്കമേ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി. കർണാടക-തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ 7 ന് ലോറിയിൽ നിന്നും പടക്കം ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് പൊട്ടിതെറിച്ചത്.
Read MoreTag: Fire
അത്തിബെലെ തീപിടിത്തം; പടക്ക കമ്പനി പ്രവർത്തിച്ചത് അനുമതിയില്ലാതെ
ബെംഗളൂരു : അത്തിബെലെയിൽ 14 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായ പടക്ക ഗോഡൗൺ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട്. കർണാടക-തമിഴ്‌നാട് അതിർത്തിക്കടുത്ത് നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചതെന്നും പോലീസ് കണ്ടെത്തി. ശ്രീബാലാജി ട്രേഡേഴ്‌സിന്റെ ഗോഡൗണിലാണ് ശനിയാഴ്ച തീപ്പിടിത്തമുണ്ടായത്. അന്വേഷണം തിങ്കളാഴ്ച പോലീസിന്റെ സി.ഐ.ഡി. വിഭാഗം ഏറ്റെടുത്തു. എസ്.പി. എൻ. വെങ്കടേഷിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ഐ.ജി. പ്രവീൺ പാവാറും സ്ഥലം സന്ദർശിച്ചു. ഗോഡൗൺ പ്രവർത്തിച്ച കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയിൽനിന്ന് ഗോഡൗണിലേക്ക് പടക്കമിറക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.
Read Moreതമിഴ്നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി; 9 മരണം
ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കനിർമാണ യൂണിറ്റിൽ പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരിയല്ലൂർ ജില്ലയിലെ വിരഗലൂർഗ്രാമത്തിലെ സ്വകാര്യ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തത്തിൽ നടുക്കവും വേദനയും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ ഉടൻ നഷ്ടപരിഹാരമെന്ന നിലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സാധാരണ പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചു.
Read Moreഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
ജലന്ധർ : ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധറിൽ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് വീട് കത്തിച്ചു. യശ്പാൽ ഖായ് (70), രുചി ഗായ് (40) മൻഷ (14) ദിയ (12) അക്ഷയ് (10) എന്നിവരാണ് മരിച്ചത്.
Read Moreപടക്ക ഗോഡൗൺ തീപ്പിടിത്തം: മൂന്നുലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ : കർണാടകത്തിലെ അത്തിബെലെയിൽ പടക്ക ഗോഡൗണിന് തീപ്പിടിച്ച് മരിച്ച തമിഴ്‌നാട്ടുകാരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തുക കൈമാറി. പരിക്കേറ്റവരുടെ ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൊസൂർ അതിർത്തിയോടുചേർന്നുള്ള അത്തിബെലെയിൽ ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 14 പേരാണ് മരിച്ചത്. ദീപാവലിക്കു മുന്നോടിയായി പടക്കങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിലാണ് തീ പടർന്നത്. അപകടത്തിൽ വാഹനങ്ങളും കത്തി നശിച്ചു.
Read Moreഅത്തിബലെ പടക്ക കടയിലെ തീപിടിത്തം;മരണം 11 ആയി.
ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതര പരിക്ക്. ഇവർ ചികിത്സയിൽ തുടരുകയാണ്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. #Breaking: At least 10 persons have been #charred to #death after fire broke out at a #firecracker godown near Attibele on #Bengaluru–#Hosur #highway on the #Karnataka–#TamilNadu border. @TOIBengaluru @NammaBengaluroo @WFRising @0RRCA @ECityRising…
Read Moreഅത്തിബലെയിൽ പടക്ക കടയ്ക്ക് തീ പിടിച്ചു; 5 പേർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പടക്കങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. അഗ്നി രക്ഷാ സേന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹൊസൂർ- അത്തിബലെ റൂട്ടിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Read Moreമക്കളെയും ചേർത്ത് പിടിച്ച് അമ്മ തീ കൊളുത്തി മരിച്ചു
ചെന്നൈ: രണ്ട് മക്കളെയും ചേര്‍ത്തുപിടിച്ച് അമ്മ തീ കൊളുത്തി മരിച്ചു. മക്കളെ ചേര്‍ത്തുപിടിച്ച് 38 കാരിയായ സ്ത്രീ തീ കൊളുത്തുകയായിരുന്നു. എം ദ്രവിയം, അഞ്ചും മൂന്നും വയസ്സുള്ള പെണ്‍മക്കള്‍, ദ്രവിയത്തിന്‍റെ പിതാവ് പൊന്നുരംഗം എന്നിവരാണ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ പിതാവ് മരിച്ചത്. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പേട്ടക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് മധുരൈ വീരനുമായി അകന്നു കഴിയുകയായിരുന്നു ദ്രവിയം. രണ്ട് വര്‍ഷമായി മക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു ഇവർ. പ്രശ്നം പരിഹരിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി മക്കളുമായി ജീവനൊടുക്കിയത്. ദ്രവിയത്തിന്‍റെ അച്ഛന്‍ പൊന്നുരംഗം (78),…
Read Moreപടക്കസംഭരണശാലയ്ക്ക് തീ പിടിച്ച് മൂന്ന് മരണം
ബെംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവമുണ്ടായത്. ഹാവേരി ജില്ലയിലുള്ള സംഭരണശാലയ്ക്കാണ് തീപിടിച്ചത്. 3 പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. ദ്യാമപ്പ ഒലേകര്‍ (45), രമേഷ് ബാര്‍ക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ടത്. ദീപാവലി, ദസറ, ഗണേശ ചതുര്‍ത്ഥി എന്നീ ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മരണപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന യുവാവ് മൂന്നാം നിലയില്‍ നിന്നും ചാടി രക്ഷപെട്ടിരുന്നു. ഈ യുവാവിന് വീഴ്ചയില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ്…
Read Moreബിബിഎംബി തീപിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷൻ ഓഫീസിലെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ തീപിടിച്ച് ഒമ്പതുപേർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തീപ്പിടിത്തമുണ്ടായ ഉടനെ ലാബിൽനിന്ന് രക്ഷപ്പെട്ട രണ്ടുജീവനക്കാരെയാണ് പിടികൂടിയതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. തീപ്പിടിത്തമുണ്ടായ ഉടനെ ഇരുവരും ഓടിരക്ഷപ്പെട്ടെന്നും സുരക്ഷാ ഉപകരണങ്ങൾ സ്ഥലത്തുണ്ടായിരുന്നതിനാൽ പെട്ടെന്ന് തീയണയ്ക്കാമായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു. പരിക്കേറ്റവർക്ക് ഏറ്റവുംമികച്ച ചികിത്സ ലഭ്യമാക്കുമെന്നും ക്വാളിറ്റി കൺട്രോൾ ലബോറട്ടറി മറ്റൊരിടത്തേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ തീപിടിച്ച് ചീഫ് എൻജിനിയർ ശിവകുമാർ, ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ജീവനക്കാരായ…
Read More