ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പടക്കങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. അഗ്നി രക്ഷാ സേന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹൊസൂർ- അത്തിബലെ റൂട്ടിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Read More