ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോള്‍ (24) ആണു മരിച്ചത്. കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ആല്‍ഫിമോള്‍. ബെംഗളൂരുവില്‍ എംഎസ്സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.
Read MoreTag: fever
പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റില്‍ പുതിയോട്ടില്‍ കളുക്കാംചാലില്‍ കെ.സി ശരീഫിൻ്റെ മകള്‍ ഫാത്വിമ ബത്തൂലാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreപനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിയെ തുടർന്ന് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്.ടി കോളനിയിലെ കുമാരൻ്റെ മകള്‍ ചിന്നു (3) ആണ് പനി ബാധിച്ച് മരിച്ചത്. കുട്ടി ഇന്ന് രാവിലയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreഡെങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു : ചിക്കമംഗളൂരുവിൽ കോളേജ് വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. മുഹമ്മദ്ഖാൻ ലെയിനിൽ താമസിക്കുന്ന സുഹാനഭാനു (18) ആണ് മരിച്ചത്. മല്ലെ ഗൗഡ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഹാന വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ ജില്ലകൾക്കും നിർദേശം നൽകി.
Read Moreസംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി
ബെംഗളൂരു : സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. ചിക്കമഗളൂർ ജില്ലയിലാണ് ഒരാൾ മരിച്ചത്. ഇതോടെ കുരങ്ങുപനിമൂലം സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിച്ചവർ രണ്ടായി. പുതുതായി നാല് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. രോഗലക്ഷണമുള്ള 103 പേരുടെ സാംപിളുകൾ പരിശോധിച്ചതിലാണ് നാലു പേർക്ക് സ്ഥിരീകരിച്ചത്. ശിവമോഗയിൽ ഒരാൾക്കും ഉത്തരകന്നഡയിൽ മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 20 പേർ ചികിത്സയിലുണ്ട്.
Read Moreകുരങ്ങ് രോഗം ബാധിച്ച് 18 കാരി മരിച്ചു
ബെംഗളൂരു: ഹൊസാനഗർ താലൂക്കിലെ പാലസ് കോപ്പ ഗ്രാമത്തിൽ 18 വയസ്സുകാരി പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ ആഴ്ചയാണ് പനി ബാധിച്ചത്. പിന്നീട് കടുത്ത പനി ബാധിച്ച യുവതിയെ ഷിമോഗയിലെ മെഗൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐസിയുവിൽ ചികിത്സയിലായിരുന്നു. പനി കുറയാത്തതിനാൽ വെള്ളിയാഴ്ച യുവതിയെ മണിപ്പാലിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, ചികിത്സ ഫലിക്കാതെ തിങ്കളാഴ്ച വൈകുന്നേരത്തോടെ യുവതി മരിച്ചു. രക്തപരിശോധന നടത്തിയപ്പോൾ യുവതിയുടെ രക്തത്തിൽ പ്ലേറ്റ്ലെറ്റുകൾ കുറവായിരുന്നു. ആർ.ടി.പി.സി.ആർ ആദ്യം പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു. രണ്ടാം തവണ പരിശോധിച്ചപ്പോൾ കെ.എഫ്.ഡി.(കാസനൂർ ഫോറസ്റ്റ് ഡിസീസ്) പോസിറ്റീവായി കണ്ടു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞപ്പോൾ…
Read Moreഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു
ചെന്നൈ : തിരുപ്പത്തൂരിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. തിരുപ്പത്തൂരിനുസമീപം ഒരു കുടുംബത്തിലെ മൂന്നുകുട്ടികൾക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയാണ് വ്യാഴാഴ്ച മരിച്ചത്. മറ്റ് രണ്ടുകുട്ടികൾ ചികിത്സയിൽ തുടരുകയാണ്. ജില്ലയിൽ കൊതുക് നശീകരണത്തിനായി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു
ചെന്നൈ: തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.
Read Moreസംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ 7000 നു മുകളിൽ
ബെംഗളൂരു : കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത് ഏഴായിരം പേർക്ക്. ഇതിൽ നാലായിരംപേരും ബെംഗളൂരു നഗരത്തിൽ തന്നെ ഉള്ളവരാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചതാണ് ഈ വിവരം. രോഗവ്യാപനം നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമായ എല്ലാ മുൻ കരുതലുകളും സ്വീകരിക്കാൻ നിർദ്ദേശിച്ചു. ബെംഗളൂരുവിൽ കൊതുകുകൾ പടരുന്നത് നിയന്ത്രിക്കാനായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കാനും മരുന്ന് തളിക്കാനും നിർദ്ദേശം നൽകി. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കരുതൽനടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. വീടും പരിസരവും വൃത്തിയായി…
Read Moreകേരളത്തിൽ വീണ്ടും പനി മരണം
തൃശൂർ: സംസ്ഥാനത്ത് ഇന്നും പനി മരണം. തൃശൂർ രണ്ട് സ്ത്രീകൾ പനിബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) ആണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്. ഇരുവർക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. പനിബാധിതരുടെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഇന്നലെ പനി ബാധിച്ചത് 12,965 പേർക്കാണ്. ഇതിൽ, 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ. മലപ്പുറത്ത് കഴിഞ്ഞ ദിവസം അച്ഛനും മകനും…
Read More