ബെംഗളൂരു: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പറയുന്നതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. നടപ്പാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ് ഞങ്ങൾ പുറത്തിറക്കുന്നത്. അതാണ് ഞങ്ളും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. 2018ൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയതിൽ 55 എണ്ണം മാത്രമാണ് നടപ്പാക്കിയത്. എന്നാൽ ഞങ്ങൾ 165 വാഗ്ദാനങ്ങൾ നൽകിയതിൽ 158 എണ്ണവും നടപ്പാക്കി. അതാണ് വ്യത്യാസം സിദ്ധരാമയ്യ പറഞ്ഞു. ഇന്ന് രാവിലെ ദേശീയ അധ്യക്ഷൻ…
Read MoreTag: election
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേഷ് ഗോപി എത്തുന്നു
ബെംഗളൂരു: ദാസറഹള്ളി നിയമസഭാമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥി എസ്.മുനിരാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥയിൽ നടൻ സുരേഷ് ഗോപി പങ്കെടുക്കും. നാളെ നാലിന് മല്ലസാന്ദ്ര സർക്കാർ ആശുപത്രിക്ക് സമീപം വാഹനപ്രചാരണ ജാഥ ആറിന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപം ദോസ്തി മൈതാനത്ത് അവസാനിക്കും. തുടർന്നുനടക്കുന്ന സമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Read Moreനടൻ കമൽ ഹാസൻ കർണാടകയിൽ പ്രചാരണത്തിന് ഇറങ്ങിയേക്കും
ബെംഗളൂരു: സൂപ്പര്‍ താരം കമല്‍ഹാസനെ കോൺഗ്രസ് കര്‍ണാടകയില്‍ പ്രചാരണത്തിനായി ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് വരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചതായാണ് റിപ്പോർട്ട് .ഇത് കമല്‍ സ്വീകരിക്കുമെന്നാണ് സൂചന. അങ്ങനെ എങ്കില്‍ കോണ്‍ഗ്രസും താരപ്രചാരകരുടെ പട്ടികയിലേക്ക് കൂടുതല്‍ ശക്തരെ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. നേരത്തെ കന്നഡ സൂപ്പര്‍ താരം സുദീപ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അറിയിച്ചിരുന്നു. അതുപോലെ കോണ്‍ഗ്രസിനായി ശിവരാജ് കുമാറും പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിരുന്നു. സിനിമാ താരങ്ങളിലൂടെ ചില വോട്ടുകള്‍ ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി നല്ല ബന്ധം…
Read Moreമായാവതി നഗരത്തിൽ പ്രചാരണത്തിനെത്തും
ബെംഗളൂരു: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.എസ്.പി സ്ഥാനാർഥികൾക്കായി പാർട്ടി അധ്യക്ഷ മായാവതി പ്രചാരണത്തിനെത്തും. നഗരത്തിലെ പുലികേശി നഗർ, ഗാന്ധിനഗർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായാണ് മേയ് അഞ്ചിന് മായാവതി നഗരത്തിൽ എത്തുക . പുലികേശി നഗറിലെ ബി.എസ്.പി സ്ഥാനാർത്ഥി ദളിത് നേതാവായ അഖണ്ഡ ശ്രീനിവാസ മൂർത്തി 2018ൽ സംസ്ഥാന റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ചയാളാണ്. എന്നാൽ, മണ്ഡലത്തിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി പത്രിക നൽകിയ മൂർത്തി, പിന്നീട് ബി.എസ്.പിയിലേക്ക് മാറുകയാണുണ്ടായത്. അക്രമത്തിനും തീവെപ്പിനും വഴിവെച്ച പ്രവാചക നിന്ദ പോസ്റ്റിട്ടത്…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ധരാമയ്യ കാറിൽ നിന്നും വീണു
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തുറന്നിട്ട കാറില്‍ കയറി ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയനഗരയിലെ യാത്രയ്ക്കിടെ വീണു. കാറിന്റെ തുറന്നിട്ട മുന്‍ വശത്തെ ഡോറില്‍ പിടിച്ച് നിന്ന് അഭിവാദ്യം ചെയ്യവെയാണ് സിദ്ധരാമയ്യക്ക് അടിതെറ്റിയത്. പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചതിനാല്‍ നിലത്ത് വീണില്ല. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ, തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് വ്യക്കമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തു. ‘പേടിക്കേണ്ടതില്ല, ഞാന്‍ സുഖമായിരിക്കുന്നു. കാറില്‍ കയറുന്നതിനിടെ കാല്‍ തെറ്റിയതാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
Read Moreഅമിത് ഷായെയും യോഗി ആദിത്യനാഥിനെയും വിലക്കണമെന്ന് കോൺഗ്രസ്
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കർണാടക നിയമസഭാ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ന്യുനപക്ഷങ്ങൾക്കെതിരെ ഇരുവരും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ലക്ഷ്യമിട്ട് ഇരുവരും വ്യാജവും വർഗീയപരവുമായ പരാമർശങ്ങളാണ് നടത്തിയതെന്നും ഇത് അനുവദിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് പോലീസിൽ പരാതി നൽകിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ശത്രുതയും വെറുപ്പും പ്രചരിപ്പിക്കുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തതായി ബംഗളൂരു ഹൈ…
Read Moreപ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്തെ 22 പരിപാടികളുടെ ഭാഗമാവും
ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്ത് എത്തും . റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12-ന് വിജയപുരയിലും രണ്ടിന് ബെളഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡിൽ നൈസ് റോഡ് മുതൽ സുമനഹള്ളി വരെ നാലരക്കിലോമീറ്റർ റോഡ് ഷോ നയിക്കും. നാളെ രാവിലെ 9.30-ന് കോളാറിലും നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണസമ്മേളനം. തുടർന്ന് മൈസൂരിൽ റോഡ് ഷോ നടത്തും.
Read Moreനടൻ കമൽ ഹാസൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന
ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡി.എം.കെ സഖ്യത്തിൻറെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കോയമ്പത്തൂർ ലോക്‌സഭ മണ്ഡലത്തിൽ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച അവിനാശി റോഡിലെ ചിന്നിയംപാളയത്തിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത്. ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു. സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read Moreഗർഭിണികൾക്ക് 6 മാസത്തേക്ക് 6000, നാല് ശതമാനം സംവരണം പുനസ്ഥാപിക്കും നിരവധി പ്രഖ്യാപനങ്ങളുമായി ജെഡിഎസ്
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജെഡിഎസ് പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനസ്ഥാപിക്കുമെന്നും നന്ദിനി ബ്രാൻഡിനെ രക്ഷിക്കുമെന്നുമാണ് പ്രധാന വാഗ്ദാനങ്ങൾ. എച്ച്.ഡി. കുമാരസ്വാമി, സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം, പ്രകടനപത്രിക കമ്മിറ്റി മേധാവിയും എം.എൽ.സിയുമായ ബി.എം. ഫാറൂഖ് എന്നീ നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു. കർഷകരായ യുവാക്കളെ വിവാഹം കഴിക്കുന്ന കുട്ടികൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിൽ…
Read Moreതെരഞ്ഞെടുപ്പിന് മുൻപ് 6 ദിവസം, 22 റാലികൾ സംസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നു
ബെംഗളൂരു:അടുത്തയാഴ്ച്ച ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തും. ചിത്രദുര്‍ഗ, വിജയനഗര, സിന്ധാനൂര്‍, കലബുര്‍ഗി, എന്നിവിടങ്ങളില്‍ മെയ് രണ്ടിനാണ് മോദി പൊതുയോഗങ്ങളില്‍ പങ്കെടുക്കുക. മൂഡബിദ്രി, കാര്‍വാര്‍, കിട്ടൂര്‍ എന്നിവിടങ്ങളിൽ മെയ് മൂന്നിനുള്ള പ്രചാരണ പരിപാടികളിലും പങ്കെടുക്കും. ചിത്താപൂര്‍, നഞ്ചന്‍ഗുണ്ട്, തുമകുരു റൂറല്‍, ബെംഗളൂരു സൗത്ത്, എന്നിവിടങ്ങളില്‍ മെയ് ആറിന് പ്രചാരണത്തിനായി മോദി എത്തും. മെയ് ഏഴിനും മോദിയുടെ പ്രചാരണം ഉണ്ടാവും. അവസാന ദിന പ്രചാരണത്തിന് മുമ്പുള്ള ദിനമാണിത്. ബദാമി, ഹാവേരി, ശിവമോഗ റൂറല്‍, ബെംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ മോദിയുടെ പ്രചാരണമുണ്ടാകും.
Read More