ബെംഗളൂരു: രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പ്രചാരണത്തിനായി വന്നാല്‍ ബിജെപി വളരെ സന്തുഷ്ടരായിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്തിനാണ് കര്‍ണാടകയിലേക്ക് വരുന്നത് എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നതിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, വികസനം ആഗ്രഹിക്കുന്നവര്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും, അല്ലാത്തവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read MoreTag: election
ജയിച്ച ശേഷം എംഎൽഎ മാരുടെ കൂറുമാറ്റം ഇത്തവണ അനുവദിക്കില്ല ; ഖാർഗെ
ബെംഗളൂരു: തെരഞ്ഞെടുപ്പിൽ ജയിച്ചശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ ഇവിടെ വിലപ്പോകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മുഖ്യമന്ത്രിയാകാൻ എല്ലാവർക്കും ആഗ്രഹിക്കാമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവർത്തകസമിതി കർണാടക തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖർഗെ പറഞ്ഞു. 224 മണ്ഡലങ്ങളിലേക്കാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 10-ന് വോട്ടെടുപ്പും 13ന് ഫലപ്രഖ്യാപനവും നടക്കും.
Read Moreരാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് ;പ്രിയങ്ക ഗാന്ധി
ബെംഗളൂരു: തന്‍റെ ശവക്കുഴി തോണ്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തിയ പ്രസ്താവനക്കും മറുപടി നൽകി പ്രിയങ്ക ഗാന്ധി . ഇത് എന്ത് തരം സംസാരമാണെന്നും രാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. വോട്ട് ചോദിച്ചെത്തുന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാതെ അവരുടെ മനസാക്ഷിയുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്തെ ജനങ്ങള്‍ ജെ.ഡി.എസിനെയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി പണത്തിന്റെ ശക്തി ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Read Moreകോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സംസ്ഥാനം റിവേഴ്സ് ഗിയറിലേക്ക് പോകും ; അമിത് ഷാ
ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനം റിവേഴ്സ് ഗിയറിലേക്ക് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കലാപകലുഷിതമായ കുടുംബരാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ബാഗല്‍കോട്ടിലെ തേരദാള്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്ഥിരതയ്ക്ക് ബി.ജെ.പി.ക്ക് വോട്ടുചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കര്‍ണാടകത്തിലേക്ക് സംസ്ഥാനത്തെ ബി.ജെ.പി. നയിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഴിമതി സര്‍വകാല ഉയരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പ് പ്രചാരണം, ഓൺലൈൻ ആശയ വിനിമയത്തിന് ഒരുങ്ങി പ്രധാന മന്ത്രി
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ബിജെപി. നാളെ 50 ലക്ഷം ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി ആശയവിനിമയം നടത്തും. 58,112 ബൂത്തുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ യോഗത്തിൽ ചേരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കർണാടകയിൽ ഇരട്ട എഞ്ചിൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ദശലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ചേരുമെന്നും അവർ പറഞ്ഞു. കർണാടകയിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിക്ക് മാത്രമേ സംസ്ഥാനത്തെ ഒരു പുതിയ കർണാടകയിലേക്ക്…
Read Moreയെദ്യൂരപ്പയുടെ പ്രതികരണത്തിന് മറുപടിയുമായി ഷെട്ടാർ
ബെംഗളൂരു: യെദ്യൂരപ്പയുടെ പ്രതികരണം പാർട്ടി സമ്മർദ്ദത്തിന് വഴങ്ങിയെന്ന് മുൻ ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗദീഷ് ഷെട്ടാറിനെ പരാജയപ്പെടുത്തണമെന്ന് യെദ്യൂരപ്പയുടെ ആഹ്വാനത്തോട് മറുപടി പറയുകയായിരുന്നു ഷെട്ടാർ. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയ്ക്ക് ബിജെപി പാർട്ടി ടിക്കറ്റ് നൽകിയില്ലായിരുന്നെങ്കിൽ മുതിർന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തില്ലായിരുന്നുവെന്നും ഷെട്ടാർ പറഞ്ഞു. ഹുബ്ലി-ധാർവാഡ് സെൻട്രലിൽ നിന്ന് ജഗദീഷ് ഷെട്ടാർ വിജയിക്കാതിരിക്കാൻ എല്ലാ ബിജെപി നേതാക്കളും പരിശ്രമിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞത്. ഷെട്ടാർ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കരുതെന്ന് ഞാൻ പ്രവർത്തകരോട് പറഞ്ഞു. ഞങ്ങളുടെ സ്ഥാനാർത്ഥി വിജയിക്കണം. ഞങ്ങൾ…
Read Moreയോഗി ആദിത്യനാഥ് ഇന്ന് സംസ്ഥാനത്ത്
ബെംഗളൂരു: തെരഞ്ഞെടുപ്പിന് 14 ദിവസം മാത്രം ശേഷിക്കെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംസ്ഥാനത്ത് . മൈസൂരു , വിജയപുര തുടങ്ങിയ ജില്ലകളിലാണ് നാളെ പ്രചരണം നടക്കുക. ആവേശമേറിയ പ്രചാരണത്തിനിടെ ഹിന്ദുത്വ അജണ്ട ശക്തമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. രാവിലെ 11 മണിക്ക് മണ്ഡ്യയിലെത്തിയ യോഗി തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി. വിജയപുര ജില്ലയിലെ ബസവനബാഗേവദിയിലെ ബസവേശ്വര ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും . തുടർന്ന് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കും. മാത്രമല്ല ലിംഗായത്ത് ശക്തികേന്ദ്രങ്ങളായ ഇന്ദിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുക്കും.
Read Moreരാജ്നാഥ് സിംഗ് നാളെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
ന്യൂഡൽഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ പങ്കെടുക്കും. കഴിഞ്ഞയാഴ്ച രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ രോഗമുക്തനായ സാഹചര്യത്തിലാണ് പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്. തുടര്‍ന്ന് മെയ് 10-ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുള്‍പ്പെടെ ബിജെപിയിലെ പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. ഏപ്രില്‍ 29 ന്…
Read More385 ക്രിമിനൽ കേസുകളും വിദ്വേഷ പ്രസംഗ കേസുകളും സർക്കാർ റദ്ദാക്കി
ബെംഗളൂരു: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ പ്രമുഖ കേസുകളെല്ലാം റദ്ദാക്കി ബിജെപി സര്‍ക്കാര്‍. 385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ വരും. അതേസമയം ആയിരത്തിലധികം ആളുകള്‍ക്ക് ഈ നീക്കം കൊണ്ട് ഗുണം ലഭിക്കും. വിവരാവകാശ രേഖ പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.385 ക്രിമിനല്‍ കേസുകളില്‍ നടപടിയെടുക്കുന്നതില്‍ നിര്‍ത്താന്‍ 2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍…
Read More2 ദിവസത്തെ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും
ബെംഗളൂരു: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. ഹുബ്ബള്ളിയില്‍ രാവിലെ പത്തരയോടെ എത്തുന്ന രാഹുല്‍ ഗാന്ധി, ജഗദീഷ് ഷെട്ടറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കടുത്ത പനിയെ തുടര്‍ന്ന് ജെ.ഡി.എസ് നേതാവ് മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഇന്നത്തെ പ്രചാരണ പരിപാടികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
Read More