ബെംഗളൂരു: വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി കിരൺ രാജ് ഷെട്ടിയെയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 27.100 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കാറും മൊബൈലും ഉൾപെടെ 9,88,500 രൂപയുടെ സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read MoreTag: Drugs
മയക്കുമരുന്നുമായി കാസർക്കോട് സ്വദേശി പിടിയിൽ
ബെംഗളൂരു: മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബി അബ്ദുല്ല എന്ന സദ്ദാമിനെയാണ് കൊണാജെ പോലീസ് അറസ്റ്റുചെയ്തത്. എട്ട് ഗ്രാം എംഡിഎംഎ യുവാവില്‍ നിന്ന് കണ്ടെത്തി. യമഹ എഫ്സെഡ് ബൈക്കില്‍ എത്തിയ യുവാവ് വിജയനഗര്‍ നടേക്കലില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും എംഡിഎംഎ വില്‍പനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അബ്ദുല്ലയെ പിടികൂടിയത്. 40,000 രൂപ വില മതിക്കുന്ന എംഡിഎംഎ, 1,56,000 രൂപ വില വരുന്ന ബൈക്ക് എന്നിവ കസ്റ്റഡിയിലെടുത്തായി…
Read Moreലഹരി കടത്ത് മലയാളികൾ പിടിയിൽ
ബെംഗളൂരു: കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്തുകയായിരുന്ന 108 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. താമരശ്ശേരി നരിക്കുനി തീയ്യകണ്ടിയില്‍ ജ്യോതിഷ്, കോഴിക്കോട് പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്. മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥ സംഘം. മൈസൂരുവില്‍ നിന്നും വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട ജ്യോതിഷിനെയും ജാബിറിനെയും ചോദ്യം ചെയ്തപ്പോഴാണ്…
Read Moreകോടികളുടെ മയക്കുമരുന്ന് പിടികൂടി, 8 പേർ അറസ്റ്റിൽ
ബെംഗളൂരു: 6.31 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 8 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം ചെയ്യാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം നടക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇക്കാലയളവിൽ ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നൈജീരിയൻ യുവാക്കളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി കണ്ടെത്തി. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഭരിച്ച മയക്കുമരുന്ന് വൻ വിലയ്ക്ക് സൂക്ഷിച്ചു വയ്ക്കാൻ പ്രതി…
Read Moreമാരക ലഹരി മരുന്നുകളുമായി നൈജീരിയൻ സ്വദേശി പിടിയിൽ
ബെംഗളൂരു: നൈജീരിയ സ്വദേശിയായ യുവാവ് 13.61 ഗ്രാം എം.ഡി.എം.എ.യുമായി നഗരത്തില്‍ പിടിയില്‍. വിദ്യാരണ്യപുരയിലെ താമസക്കാരനായ ജെയിംസ് ഓവലെ ആണ് കാമാക്ഷിപാളയ പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 3.46 ഗ്രാം എം.ഡി.എം.എയും തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 10.15 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് സുമനഹള്ളി ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് വില്‍പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളില്‍നിന്ന് മയക്കുമരുന്നുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. വിദ്യാര്‍ഥി വിസയിലെത്തിയ ഇയാള്‍ വിസാകാലാവധി കഴിഞ്ഞശേഷവും നഗരത്തില്‍ താമസിച്ചുവരുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ്…
Read Moreകഞ്ചാവുമായി നാല് മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ നാല് മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. മലപ്പുറം പൊന്നാനി സ്വദേശി എം. ജംഷീര്‍ (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ബാദിഷ് (37), ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മുറ്റത്തൊടി സ്വദേശി മുഹമ്മദ് അഷ്റഫ് (42) എന്നിവരെയാണ് കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവും മൊബൈല്‍ ഫോണുകളും കാറും പോലീസ് പിടിച്ചെടുത്തു.
Read Moreബെംഗളൂരുവിൽ നിന്നും കാസർക്കോട്ടേക്ക് ലഹരി കടത്ത് 4 യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന 4 യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. യുവാക്കൾ പിടിയിലായത് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി. ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലുപേരെ കര്‍ണാടക അതിര്‍ത്തിയിലെ ചേലൂര്‍ ചെക്‌പോസ്റ്റില്‍ വെച്ചാണ് കൊണാജെ പോലീസ് പിടികൂടിയത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നൗഫല്‍ (24), മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബാത്വിശ (37), കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അശ്റഫ് (42), മലപ്പുറം ജില്ലയിലെ ജംശീര്‍ എം (24) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് ഉപ്പിനങ്ങാടി, മേല്‍ക്കര്‍,…
Read Moreകേരളത്തിലേക്ക് ലഹരി കടത്ത്, മയക്കു മരുന്ന് സംഘത്തിലെ 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കേരളത്തിലേക്ക് വന്തോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ദമ്പതികൾ അടക്കം മൂന്ന് പേരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് ബെംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ സ്വദേശി സന്തോഷ് (28), ഇയാളുടെ ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) വിൽപന നടത്തിയിരുന്നു. ഈ മാസം ഒമ്പതിന് 150 ഗ്രാം മെത്താം ഫിറ്റാമിനുമായി നാല് യുവാക്കളെ പാലക്കാട് നഗരത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഉൾപ്പടെ ലഹരി നൽകുന്ന സംഘമാണ് ബെംഗളൂരുവിൽ എത്തിക്കുന്നത്. പിടിയിലായ യുവാക്കളെ…
Read Moreഅന്താരാഷ്ട്ര മയക്കു മരുന്ന് മാഫിയ സംഘത്തിലെ പ്രധാനി പിടിയിൽ
ബെംഗളൂരു: അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയായ വിദേശ പൗരന്‍ പിടിയില്‍. ഘാന സ്വദേശിയായ വിക്ടര്‍ ഡി.സാബായാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കേരളത്തിലേക്ക് എം.ഡി.എം.എ , എല്‍.എസ്.ഡി പോലുള്ള മാരക സിന്തറ്റിക്ക്ഡ്രഗ്സ് മൊത്തമായി വില്‍പ്പനക്കായി എത്തിക്കുന്ന ഇയാള്‍ ബെംഗളൂരുവിൽ നിന്നും 150 ഗ്രാം എം.ഡി.എംയുമായാണ് പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡില്‍ നവംബര്‍ 28 ന് 58 ഗ്രം എം.ഡി.എം.എ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബിജു രാജ്.പി യുടെ നിര്‍ദേശപ്രകാരം നടക്കാവ്…
Read More68 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ
തോൽപെട്ടി: എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനക്കിടെ 68 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയിലായി. കര്‍ണാടക ആര്‍.ടി.സി ബസിലെത്തിയ മലപ്പുറം സ്വദേശികളായ തിരൂര്‍ പുഴക്കയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ്, മലപ്പുറം തിരൂര്‍ അനന്താവൂര്‍ മാവുംകുന്നത്ത് വീട്ടില്‍ അബ്ദുല്‍ റൗഫ് എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്മമസ് പുതുവത്സര സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ച 1.30നാണ് സംഭവം. എം.കെ. സുനില്‍, പി.ആര്‍. ജിനോഷ്,…
Read More