കഞ്ചാവുമായി യുവ ഡോക്ടർ പിടിയിൽ

ബെംഗളൂരു : ഹൈഡ്രോ കഞ്ചാവുമായി യുവഡോക്ടറെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരി വിരുദ്ധവിഭാഗം പിടികൂടി. മൂന്നുലക്ഷം രൂപ വിലമതിക്കുന്ന 42 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. യശ്വന്തപുരയിൽ താമസിക്കുന്ന നിഖിൽ ഗോപാലകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്. അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര കൂറിയർ സർവീസ് വഴി നെതർലൻഡിൽ നിന്നാണ് നിഖിൽ ഹൈഡ്രോ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ. അസി. പോലീസ് കമീഷണർ ധന്യ നായകിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വില്‍പനക്കിടയിലായിരുന്നു അറസ്റ്റ്. മംഗളൂരു കൊടേകാർ ബീരിയിലെ മുഹമ്മദ് ഇർഫാനാണ്(23) അറസ്റ്റിലായത്. കൊണാജെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

ചരക്കുവാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടി 

ബെംഗളൂരു : ചരക്കുവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി. നാലുപേർ അടങ്ങുന്ന സംഘത്തെ കൊല്ലേഗൽ റൂറൽപോലീസ് അറസ്റ്റുചെയ്തു. സെന്തിൽ കുമാർ, രവി കുമാർ, ഉമാ ശങ്കർ, വിനയ് എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തിൽ പ്ലൈവുഡ് ഷീറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു 221 കിലോഗ്രാം കഞ്ചാവ്. 1.10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്ന് ചാമരാജ്‌നഗറിലെ ഹാനൂരിലേക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ച കൊല്ലേഗൽ റൂറൽ പോലീസ് കർണാടക രജിസ്‌ട്രേഷനിലുള്ള വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്.

Read More

1.75 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കാറില്‍ കൊണ്ടു വന്ന് ലഹരിവസ്തുക്കള്‍ വില്‍ക്കുകയായിരുന്ന രണ്ട് യുവാക്കൾ മംഗളൂരു ലഹരിവിരുദ്ധസേനയുടെ പിടിയിൽ. അത്താവർ സ്വദേശി കെ. ആദിത്യ (29), അഡ്യാർ പടവ് സ്വദേശി രോഹൻ സക്കറിയ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ബല്‍മട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, 8000 രൂപയുടെ കഞ്ചാവ് തൈലം, 16,800 രൂപയുടെ എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡിജിറ്റല്‍ തൂക്കുയന്ത്രം, 90000 രൂപ വിലവരുന്ന രണ്ട് ഫോണ്‍, ലഹരിവസ്തുക്കള്‍ വില്‍ക്കാൻ ഉപയോഗിച്ചിരുന്ന കാർ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.…

Read More

20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ബെംഗളൂരു: 20 കിലോ കഞ്ചാവുമായി യുവാവ് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഒഡിഷ പോളസാര സ്വദേശി കാളു ചരണിനെ (27) യാണ് റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് പോലീസ് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിക്കുകയായിരുന്നു. ആറു പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് കണ്ടെടുത്തു. നഗരത്തിലെ വിവിധഭാഗങ്ങളിൽ വിതരണം ചെയ്യാനെത്തിച്ചവയാണിതെന്ന് ഇയാൾ പോലീസിന് മൊഴിനൽകി. ഒഡിഷയിലെ ആദിവാസികളിൽ നിന്ന് കിലോയ്ക്ക് 10,000 രൂപ നൽകിയാണ് ഇയാൾ കഞ്ചാവ്‌ വാങ്ങിയത്. ബെംഗളുരുവിലെത്തിച്ചശേഷം കിലോയ്ക്ക് ഒരുലക്ഷം രൂപത്തോതിൽ വിൽക്കാനായിരുന്നു പദ്ധതി. നേരത്തേയും സമാനമായ…

Read More

കോടികൾ വിലമതിക്കുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ

ബെംഗളൂരു :  26 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയ സ്വദേശിനി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡൽഹിയിലേക്ക് പോകാനെത്തിയ ഇവർ പിടിയിലായത്. ബാഗിനുള്ളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. 2.56 കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റിൽ കെനിയയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ മുംബൈയിലെത്തിയ യുവതി കഴിഞ്ഞ 13-നാണ് ബെംഗളൂരുവിലെത്തിയത്. എവിടെ നിന്നാണ് കൊക്കെയ്ൻ കിട്ടിയതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുകയാണ്. ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. രണ്ടുമാസത്തിനിടെ വലിയ…

Read More

മയക്കുമരുന്ന് വിതരണം; ലക്ഷങ്ങളുമായി നൈജീരിയക്കാരൻ പിടിയിൽ 

ബെംഗളൂരു: മയക്കുമരുന്ന് വിതരണക്കാരൻ ബെംഗളൂരു പോലീസിന്റെ പിടിയിൽ. നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീറ്റർ ഇകെഡി ബെലാൻവു (38) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട 12.60 ലക്ഷം രൂപയാണ് പിടികൂടിയത്. സിസിബി നാർക്കോട്ടിക് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. 2023 നവംബറിൽ വിദ്യാരണ്യപൂർ പോലീസ് സ്റ്റേഷൻ പ്രതി പീറ്റർ ഐകെഡി ബെലൻവുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതിയുടെ പക്കൽ നിന്ന് വിവിധ ബാങ്കുകളുടെ പണവും പാസ്ബുക്കും ഡെബിറ്റ് കാർഡുകളും കണ്ടെടുത്തു. കേസിന്റെ അന്വേഷണം തുടരുന്ന സിസിബി പോലീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച…

Read More

എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: എം.ഡി.എം.എ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്ന രണ്ട് പേർ മംഗളൂരു പോലീസിന്റെ പിടിയിൽ. ഉള്ളാള്‍ ബജല്‍ സ്വദേശി അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27),കാട്ടിപ്പള്ളയിലെ ഉമര്‍ ഫാറൂഖ് ഇര്‍ഫാൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ,സ്കൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് യന്ത്രം എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ഇരുവരും നേരത്തെ വിവിധ കേസുകളില്‍ പ്രതികളാളെന്ന് പോലീസ് അറിയിച്ചു.

Read More

പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തേക്ക് റെയിൽ മാർഗം എത്തിയത് 60 ലക്ഷത്തിന്റെ കഞ്ചാവ്

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതിനെതിരെ സംസ്ഥാന റെയിൽവേ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ അഞ്ച് കേസുകളിൽ നിന്നായി 7 പ്രതികളെ അറസ്റ്റ് ചെയ്തു. നിത്യനാട് ദാസ് (37), നികേഷ് റാണ (23), ജലന്ധർ കൻഹർ (18), ബൈകുന്ത കൻഹാർ (20), സാഗർ കൻഹാർ (19), ത്രിപുര സ്വദേശി രാജേഷ് ദാസ് (25), ബിഹാർ സ്വദേശി അമർജിത് കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്. 60 ലക്ഷം രൂപ വിലമതിക്കുന്ന 60.965 കിലോ കഞ്ചാവാണ് പിടിയിലായവരിൽ നിന്ന് പിടികൂടിയത്. ഡിസംബർ 22…

Read More

പുതുവത്സരാഘോഷം; 33 ലക്ഷത്തിന്റെ മയക്കുമരുന്നുകളുമായി മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുകളുമായി മൂന്നു മലയാളികളുൾപ്പെടെ ആറുപേർ അറസ്റ്റിൽ. അഡുഗൊഡി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ ഹിരൻ (25), ശ്രേയസ് (24), രാഹുൽ (24) എന്നിവരാണ് പിടിയിലായ മലയാളികൾ. സേലം സ്വദേശികളായ ലിംഗേഷ് (27), സുരാജ് (24), ഷാറൂഖ് (25) എന്നിവരും പിടിയിലായി. മൂന്നു വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നർകോട്ടിക്സ് വിഭാഗം അറിയിച്ചു. 33 ലക്ഷം രൂപയുടെ മയക്കുമരുന്നുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പരിശോധനയിൽ ഹിരന്റെ താമസസ്ഥലത്തുനിന്ന് 3.1 കിലോ കഞ്ചാവും 20 ഗ്രാം…

Read More
Click Here to Follow Us