വോൾവോ ബസ് ഓടിച്ചത് അടിച്ചു പൂസായ ഡ്രൈവർ!!! തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്ത് പോലീസ് 

ബെംഗളൂരു: കർണാടക ആർ.ടി.സി വോള്‍വോ ബസിന്റെ ‘യാത്രയില്‍’ പന്തികേട് അറിയിപ്പുകിട്ടി പിന്തുടർന്നെത്തി ബസ് തടഞ്ഞുനിറുത്തി പോലീസ്. ഈ സമയം സെൻട്രല്‍ പോലീസ് കണ്ടത് ‘ഫുള്‍ടാങ്കായ’ ഡ്രൈവറെയാണ്. അടിച്ച്‌ പൂസായാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് അറിഞ്ഞപ്പോള്‍ യാത്രക്കാർക്കും ഞെട്ടി. ഒടുവില്‍ സഹഡ്രൈവർക്ക് പുറമേ മറ്റൊരു ഡ്രൈവറെ എത്തിച്ച്‌ സർവീസ് തുടരാൻ അനുവദിച്ച്‌ യാത്രാപ്രശ്‌നം പരിഹരിച്ചു. ഡ്രൈവറെ സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച രാത്രി 11.45ഓടെ എറണാകുളം സലിംരാജ റോഡിലായിരുന്നു നാടകീയ സംഭവങ്ങള്‍. തിരുവനന്തപുരം-ബെംഗളൂരു കർണാടക ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ…

Read More

മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ കേസ്

ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ ബെംഗളൂരു ട്രാഫിക് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴിനും ഒൻപതിനും ഇടയിലാണ് ട്രാഫിക് പോലീസ് പ്രത്യേക പരിശോധന നടത്തിയത്. ആകെ 3016 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചപ്പോൾ 23 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. ഡ്രൈവർമാർക്കെതിരേ നടപടിയെടുക്കാൻ ഡ്രൈവിങ് ലൈസൻസ് അതത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് കൈമാറി. പരിശോധനയിൽ 11 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി.

Read More

ഡ്രൈവർ ഉറങ്ങിയാൽ ഉടൻ ‘പണി’ കിട്ടും; 300 ബസുകളിൽ കൂടി ക്യാമറ 

ബെംഗളൂരു: അപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും സഹായിക്കുന്ന എഐ ക്യാമറകൾ 300 സംസ്ഥാനാന്തര ബസുകളിൽ കൂടി സ്ഥാപിക്കാൻ കർണാടക ആർടിസി. ഡ്രൈവറുടെ മുഖഭാവം, ശാരീരിക അവസ്ഥ, വികാരം എന്നിവ തിരിച്ചറിയാൻ കഴിയുന്ന ഡ്രൈവർ ഡ്രസിനസ് ആൻഡ് കൊളീഷൻ ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യം ബെംഗളൂരുവിലെ കർണാടക ആർടിസി മോണിറ്ററിങ് സെന്ററിൽ തത്സമയം അറിയാം. ബസ് ജീവനക്കാരുടെ അമിത വേഗം, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, പുകവലി, ലെയ്ൻ ലംഘിക്കുക തുടങ്ങിയവ ബസിനുള്ളിൽ സ്ഥാപിച്ച ക്യാമറയിൽ തെളിയും.

Read More

നാലു വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസിൽ ടാക്‌സി ഡ്രൈവറുടെ മൊഴി ഇങ്ങനെ 

ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ സുചന സേത്ത് ഗോവയില്‍ നിന്ന് കര്‍ണാടക വരെയുള്ള യാത്രയില്‍ ഒരുവാക്കുപോലും പറഞ്ഞിരുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍. ഡ്രൈവര്‍ റെയ്‌ജോണിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ പോലീസിന സഹായിച്ചത്. പത്ത് മണിക്കൂറലധികം നേരം യാത്ര ചെയ്തിട്ടും സുചന ഒരക്ഷരം പോലും തന്നോട് സംസാരിച്ചില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഗോവയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മകന കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗില്‍ നിറച്ച് ബംഗളരൂവിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് സുചന സേത്ത് പിടിയിലായത്. അറസ്റ്റ്…

Read More

റാപിഡോ ഡ്രൈവർ മോശമായി പെരുമാറി; പരാതിയുമായി യുവതി 

ബെംഗളൂരു : റാപിഡോ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. കോറമംഗലയിലെ താമസക്കാരിയായ ഐ.ടി. ജീവനക്കാരിയാണ് ഡ്രൈവറിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടത്. ശനിയാഴ്ച രാത്രി ജോലികഴിഞ്ഞ് രാത്രി 8.30-ഓടെ ടിൻ ഫാക്ടറി റോഡിൽനിന്ന് കോറമംഗലയിലേക്കാണ് യുവതി ബൈക്ക് ടാക്സി വിളിച്ചത്. തന്റെ മൊബൈലിന്റെ ചാർജ് തീർന്നെന്നും മാപ്പ് നോക്കാൻ മൊബൈൽ വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ യുവതിയുടെ ഫോൺ വാങ്ങി. പിന്നീട് താമസസ്ഥലത്തെത്തുന്നതുവരെ ശരീരഭാഗങ്ങളിൽ ഇയാൾ മോശമായി സ്പർശിക്കുകയായിരുന്നു. ഭയന്നുപോയതിനാൽ ഈ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും യുവതി സാമൂഹികമാധ്യമത്തിലിട്ട…

Read More

ഓട്ടോ ഡ്രൈവറുടെ കള്ളത്തരം കയ്യോടെ പിടികൂടി വിദേശി വ്ലോഗർ

ബെംഗളൂരു: നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ തട്ടിപ്പ് വിദേശി വ്ലോഗര്‍മാര്‍ കൈയോടെ പിടികൂടി. ഇവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് പതിഞ്ഞത്. നഗരം ചുറ്റി കാണാനായി എത്തിയ കൊല്‍ക്കത്ത സ്വദേശിയായ വ്ലോഗറും അദ്ദേഹത്തിന്‍റെ പെണ്‍ സുഹൃത്തുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്ലോഗര്‍മാര്‍ സാമൂഹിക മാധ്യമമായ ‘എക്‌സില്‍’ പങ്കുവെച്ചതോടെയാണ് സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ബെംഗളൂരു കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിവിദഗ്ധമായി ഓട്ടോ ഡ്രൈവര്‍ തട്ടിപ്പ് നടത്തിയത്. ‘എംഡി ഫിസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ബംഗ്ലാദേശി വ്ലോഗര്‍, നടന്ന സംഭവങ്ങളെക്കുറിച്ച്‌ വീഡിയോയില്‍ വിശദീകരിക്കുന്നത്.…

Read More

യാത്രക്കാരെ മർദ്ദിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയെയും മകനെയും മർദ്ദിച്ച കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഭോഗനഹള്ളി സ്വദേശിയായ ഡ്രൈവർ ബസവരാജു ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുന്നതിനായി വെബ് ടാക്സി ബുക്ക്‌ ചെയ്ത അമ്മയും മകനും ഏറെ നേരം കാത്ത് നിന്നിട്ടും കാർ എത്തിയില്ല. മറ്റൊരു കാർ ബുക്ക്‌ ചെയ്തപ്പോൾ ആദ്യം ബുക്ക്‌ ചെയ്ത ബസവരാജു വന്നു. അമ്മയും മകനും ഈ കാറിൽ കയറാതായതോടെ ഡ്രൈവർ ഇരുവരെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ആയിരുന്നു.

Read More

യാത്രക്കാരെ മർദ്ദിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയെയും മകനെയും മർദ്ദിച്ച കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഭോഗനഹള്ളി സ്വദേശിയായ ഡ്രൈവർ ബസവരാജു ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുമ്പോൾ വെബ് ടാക്സി ബുക്ക് ചെയ്ത അമ്മയും മകനും ഏറെ നേരം കാത്ത് നിന്നിട്ടും കാർ എത്തിയില്ല. മറ്റൊരു കാർ ബുക്ക് ചെയ്തപ്പോൾ ആദ്യം ബുക്ക് ചെയ്ത ബസവരാജു വന്നു. അമ്മയും മകനും ഈ കാറിൽ കയറാത്തതോടെ ഡ്രൈവർ ഇരുവരെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു.

Read More

യുവതിയുടെ വ്യാജ പേയ്‌മെന്റ് തന്ത്രത്തിന് ഇരയായത് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: ഓൺലൈനിലൂടെ നിരവധി തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. അതു പോലെ നഗരത്തിൽ നടന്ന ഒരു തട്ടിപ്പ് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈൻ പണമിടപാടിലൂടെ പണം കൈമാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറെയാണ് യാത്രക്കാരിയായ സ്ത്രീ പറ്റിച്ചത്. 23400 രൂപ സ്ത്രീയുടെ കബളിപ്പിക്കലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നഷ്ടമായി. ശിവകുമാർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെയാണ് ഏകദേശം 20 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന യുവതി പറ്റിച്ചത്. തട്ടിപ്പ് നടന്ന ദിവസം രാവിലെ ഏകദേശം 9:45 -ഓടെയാണ് ശിവകുമാറിൽ നിന്നും കടം വാങ്ങിയ ഒരാൾ ശിവകുമാറിനെ ഫോണിൽ…

Read More

ഗർഭിണിയായ നേഴ്സിന് നേരെ ലൈംഗിക അതിക്രമം ; കാബ് ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്ന ഗർഭിണിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ക്യാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇലക്‌ട്രോണിക്സിറ്റിയുടെ പരിധിയിൽ നടന്ന സംഭവത്തിൽ കമ്മസാന്ദ്ര സ്വദേശിയായ അവിനാശിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹെൽത്ത് സെന്ററിൽ നിന്നും രാത്രി 7:30-ഓടെ ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്കിറങ്ങിയ യുവതിയുടെ അടുത്തുള്ള ടാക്സി ഡ്രൈവർ വരികയും വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറയുകയും ചെയ്തു. ഇത് നിരസിച്ച് നടന്നു നീങ്ങിയ യുവതിയെ ഇയാൾ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരെ വിവരം അറിയിച്ച യുവതി, ഇലക്‌ട്രോണിക്‌സിറ്റി പോലീസ്…

Read More
Click Here to Follow Us