സിനിമ, തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. ഞാൻ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്ക്…
Read MoreTag: Director
പീഡന കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ
ബെംഗളൂരു: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമാതാവ് അറസ്റ്റിൽ. ശനിയാഴ്ചയാണ് സംസ്ഥാന പോലീസ് നിർമാതാവായ വീരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങൾ പകർത്തി ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. വീരേന്ദ്ര ബാബു യുവതിയിൽ നിന്നും 15 ലക്ഷം രൂപ കൈവശപ്പെടുത്തിയതായും അനുസരിച്ചില്ലെങ്കിൽ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. 2021 കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പോലീസിൽ പരാതി നൽകിയത് അടുത്തിടെയാണ്. വീരേന്ദ്ര ബാബു ആവശ്യപ്പെട്ട പണം നൽകാനായി തന്റെ ആഭരണങ്ങൾ അടക്കം വിറ്റുവെന്ന്…
Read Moreസംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ;നിലഗുരുതരമെന്ന് റിപ്പോർട്ട്
കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിൻറെ നില ഗുരുതരമാണെന്ന് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
Read Moreസംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്
തിരുവനന്തപുരം : സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തിയാതായി റിപ്പോർട്ട്. ഇന്ന് തന്നെ രാജസേനന്റെ സി.പി.എം പ്രവേശന പ്രഖ്യാപനമുണ്ടാവും. ബി.ജെ.പിയുമായി ആശയപരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു രാജസേനൻ. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാനനേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ…
Read Moreപ്രശസ്ത ചലച്ചിത്രകാരനും ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവുമായ കെ വിശ്വനാഥ് അന്തരിച്ചു
ഹൈദരാബാദ്: ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവുമായ കാശിനാധുനി വിശ്വനാഥ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. കുറച്ചുകാലമായി അദ്ദേഹത്തിന് സുഖമില്ലായിരുന്നുവെന്നും വാർദ്ധക്യസഹജമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ‘കലാതപസ്വി’ എന്നറിയപ്പെടുന്ന വിശ്വനാഥ് 1930 ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിലാണ് ജനിച്ചത്. തെലുങ്ക് സിനിമയിൽ മാത്രമല്ല, തമിഴ്, ഹിന്ദി സിനിമകളിലും ഒരു പ്രമുഖ പേര് നേടാൻ അദ്ദേഹത്തിന് സാധിച്ചു,കൂടാതെ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന അംഗീകാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡിന്റെ 48-ാമത്തെ സ്വീകർത്താവായി അദ്ദേഹം…
Read Moreയുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ, സംവിധായകർ അറസ്റ്റിൽ
ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍. 300 ലധികം യുവതികളെയാണ് ഇയാള്‍ കെണിയിൽ കുടുക്കിയത്. സിനിമാ മോഹവുമായെത്തിയ യുവതികളെ വശീകരിച്ച് ഇത്തരം രംഗങ്ങളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇയാള്‍. തമിഴ്നാട് സേലത്താണ് സംഭവം നടന്നത്. ഉടന്‍ ആരംഭിക്കുന്ന ചിത്രത്തിലേക്ക് 30 വയസിന് താഴെയുള്ള യുവതികളെ നായികയായി അഭിനയിക്കാന്‍ ക്ഷണം’ എന്ന പരസ്യം കണ്ടാണ് പെണ്‍കുട്ടികള്‍ സഹസംവിധായകന് വിളിക്കുന്നതും ഇവരെ നേരില്‍ കാണുന്നതും. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സംവിധായകനും സഹസംവിധായകനും പരസ്യം നൽകിയത്. പരസ്യം…
Read Moreസംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്
ചെന്നൈ : സംവിധായകന് പ്രിയദര്ശന് ഡോക്ടറേറ്റ് ലഭിച്ചു. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പ്രിയദര്ശന് ഡോക്ടറേറ്റ് നല്കി ആദരിച്ചത്.ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങള്‍ക്കാണ് ആദരം. വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളാണ് പ്രിയദർശൻ എന്ന സംവിധായാകന്റെ കഴിവിലൂടെ സിനിമാ ലോകത്തിനു ലഭിച്ചത്. ഡോക്ടറേറ്റ് നല്‍കുന്നതിന്റെ ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്ശന് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
Read More