ബെംഗളൂരു: പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച യുവതി തീപടർന്ന് മരിച്ചു. 18 കാരിയായ ഭവ്യയാണ് മരിച്ചത്. തുംകുരു ജില്ലയിലാണ് സംഭവം. കാനിൽ പെട്രോൾ നിറക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ഭവ്യയും മാതാവ് രത്നമ്മയുമാണ് സ്കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയത്. രത്നമ്മ ബൈക്കിൽ നിന്നിറങ്ങി കുറച്ചു ദൂരത്തായി നിൽക്കുകയായിരുന്നു. ഭവ്യ മൊബൈൽ ഉപയോഗിച്ച് ബൈക്കിൽ ഇരിക്കുകയായിരുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരൻ ഭവ്യ നൽകിയ പ്ലാസ്റ്റിക് ക്യാനിൽ പെട്രോൾ നിറച്ചു കൊടുക്കുന്നതിനിടെ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക…
Read MoreTag: death
ബിജെപി നേതാവ് പുഴയിൽ മുങ്ങി മരിച്ചു
ബെംഗളൂരു:ബിജെപി നേതാവ് പുഴയിൽ മുങ്ങിമരിച്ചു. ബിജെപി നേതാവും ദക്ഷിണ കന്നഡ ജില്ല പഞ്ചായത്ത് മുൻ അംഗവുമായ നവീൻ കുമാർ റായ് മനേലയാണ് മരിച്ചത്. വ്യാഴാഴ്ച പയസ്വിനി പുഴയിൽ വീണാണ് ദാരുണ മരണം. മോട്ടോറിന്റെ ഫുട്ട് വാൽവ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ തെന്നിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശക്തമായ ഒഴുക്കിൽ കാണാതായ ആളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.
Read Moreവൈദ്യുതാഘാതമേറ്റ് പെയിന്റർ മരിച്ചു: ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസ്
ബെംഗളൂരു: ദേവരച്ചിക്കനഹള്ളിയിൽ വൈദ്യുതാഘാതമേറ്റ ദാരുണമായ സംഭവത്തിൽ 28 കാരനായ ചിത്രകാരൻ മരിച്ചു. ബൊമ്മനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ച് ഉത്തരവാദികളായ ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ യജമാന ലേഔട്ടിൽ താമസിക്കുന്ന മിറാസുൽ ഇസ്ലാമാണ് മരിച്ചത്. പ്ലംബർ ആയ ഇസ്‌ലാമും ഭാര്യാ സഹോദരനും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ ദേവരച്ചിക്കനഹള്ളി റോഡിലെ ഒരു ഹാർഡ്‌വെയർ കടയിൽ പെയിന്റ് വാങ്ങാൻ പോയതായി ഇസ്‌ലാമിന്റെ സുഹൃത്ത് ഷംശുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നു. ഇസ്ലാം തന്റെ സ്കൂട്ടർ ഒരു വൈദ്യുത തൂണിനോട് ചേർന്ന് നിർത്തി. സ്‌കൂട്ടറിന്റെ ഫുട്‌റെസ്റ്റിൽ പെയിന്റ് ബോക്‌സുകൾ വെച്ച…
Read Moreകോളേജ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു
ബെംഗളൂരു: ഉള്ളാള്‍ സോമേശ്വരത്ത് കൂട്ടുകാരിക്കൊപ്പം കടല്‍ കാണാന്‍ എത്തിയ കോളജ് വിദ്യാര്‍ഥിനി പാറയില്‍ നിന്ന് തെന്നി വീണ് മുങ്ങി മരിച്ചു. കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ ബദാമി തെഗ്ഗിയിലെ കാവേരിയാണ് മരിച്ചത്. മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു കാവേരി. കടല്‍ത്തീരത്തെ പാറയില്‍ ഇരിക്കുന്നതിനിടെ കാവേരി തെന്നി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള മോഹന്‍ ചന്ദ്ര, പ്രദേശത്തെ മീന്‍ തൊഴിലാളികളായ യോഗീഷ്, പ്രവീണ്‍, സോമേശ്വര ക്ഷേത്രത്തിലെ ജീവനക്കാരനായ വിനായക്, എന്നീ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ശ്രമിച്ചിട്ടും കാവേരിയെ രക്ഷിക്കാനായില്ല. കരയിലെത്തിച്ചപ്പോഴും മരണപ്പെട്ടിരുന്നു.
Read Moreവാഹനാപകടം, എം.പി യുടെ ഡ്രൈവറും മകനും മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ രണ്ട് മരണം. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
Read Moreമരണം 21 ആയി, സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം
താനൂർ: ബോട്ടപകടമുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു. നാളെ നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി. താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചു. താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ബോട്ടപകടത്തില്‍ മരണം 21 ആയി. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെടുത്തിയവരില്‍ പലരുടെയും നില ഗുരുതരമാണ്. വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. വിനോദയാത്രാ ബോട്ട് മുങ്ങുകയായിരുന്നു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു. വെളിച്ചമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുകയാണ്. ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read Moreദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ട് ഭാര്യ മരിച്ചു
ബെംഗളൂരു:ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു. ഭാര്യ മരിച്ചു, ഭര്‍ത്താവിന് പരിക്കേറ്റു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗളൂരു കൊട്ടാര ചൗക്കിയിലെ നളിനാക്ഷി ആണ് മരിച്ചത്. ഭര്‍ത്താവ് പ്രഭാകരന് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലര മണിയോടെ ഉപ്പള ദേശീയപാതയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം. കാസര്‍കോട്ട് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന വാഹനം ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…
Read Moreബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: യെലഹങ്കയ്ക്ക് അടുത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശി സജിമോൻ തെക്കേൽ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിമോൻ ആണ് മരിച്ചത്. അഷ്മിതയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്നാം വർഷ ഡി ഫാം വിദ്യാർത്ഥിനിയാണ് അഷ്മിത. സഹോദരൻ ആശിഷ് സജി
Read Moreമാമുക്കോയയ്ക്ക് വിട, കബറടക്കം നാളെ രാവിലെ 10 മണിക്ക്
കോഴിക്കോട്:നടൻ മാമുക്കോയയ്ക്ക് വിട നൽകാൻ തയ്യാറെടുത്ത് സാംസ്കാരിക കേരളം. കബറടക്കം നാളെ രാവിലെ 10ന് നടത്തും. ദേഹാസ്വാസ്ഥ്യത്തെ തുർന്ന് ചികിത്സയിലായിരുന്ന മാമുക്കോയ ഇന്ന് ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. 1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയയുടെ ജനനം. വിദ്യാർത്ഥി ആയിരിക്കെ നാടകത്തിലൂടെ കലാരംഗത്ത് സജീവമായി. നാടകത്തിലൂടെയാണ് മാമുക്കോയ സിനിമയിലേക്ക് എത്തുന്നത്. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് സിബി മലയിൽ സംവിധാനം ചെയാത്ത ദൂരെ ഒരു കൂട്ടം…
Read Moreക്വാറിയിൽ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു:ക്വാറിയില്‍ കാല്‍ വഴുതിവീണ് യുവാവ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരിയാണ് മരിച്ചത്. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറായിരുന്നു സജിൻ. ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. പിതാവ്: എസ്.എം. സെല്‍വരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂള്‍) ഭാര്യ: അഞ്ജു.മകള്‍: ഇഹലക്ഷ്മി.
Read More