വീണ്ടുമൊരു ലോക്ഡൗൺ?; അഭിപ്രായം വ്യക്തമാക്കി കോവിഡ് സാങ്കേതിക ഉപദേശക സമിതി

ബെം​ഗളുരു; സംസ്ഥാനത്ത് വീണ്ടും ഒരു ലോക്ഡൗൺ വന്നേക്കുമെന്ന ഊഹോപോഹങ്ങൾ ശക്തമായി തുടരുന്നു, ഇതിനിടെ ആശങ്ക അകറ്റുന്നതിനായി അഭിപ്രായം വ്യക്തമാക്കി കോവിഡ് സാങ്കേതിക ഉപദേശക സമിതി രം​ഗത്തെത്തി. ലോക്ഡൗൺ നടപ്പിലാക്കുന്നതിനുള്ള യാതൊരുവിധ സാഹചര്യങ്ങളും നിലവിലില്ലെന്നും ഇത്തരം അടിസ്ഥാന രഹിതമായ ആശങ്കകൾ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കോവിഡ് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ. എംകെ സുദർശൻ അറിയിച്ചു. കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് ആശങ്കവേണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണ മാർ​ഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി സർക്കാരിന് നിർദേശം നൽകി…

Read More

വാതരോഗമുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതൽ

ബെംഗളൂരു: റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) രോഗികൾക്ക് മുൻഗണനാക്രമത്തിൽ ബൂസ്റ്റർ ഡോസുകൾ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ രോഗികൾക്ക് കോവിഡ് -19 പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ മരണനിരക്കും കൂടുതലാണ്. ഈ രോഗമുള്ളവർക്ക് വാക്സിനോടുള്ള പ്രതികരണവും മോശമാണ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പല ആർ ‌എ രോഗികൾക്കും  പ്രതിരോധ കുത്തിവയ്പ്പിന് ആവശ്യമായ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് വിക്രം ഹോസ്പിറ്റലിലെ  (മണിപ്പാൽ ആശുപത്രികളുടെ ഒരു യൂണിറ്റ്) കൺസൾട്ടന്റ്റുമാറ്റോളജിസ്റ്റ്, ഡോ ബി ജി ധർമാനന്ദ് പറഞ്ഞു. എന്നിരുന്നാലും പരിരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഒരുമാർഗമാണ് ബൂസ്റ്റർ ഡോസ് എന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.

Read More

പൊതുജനക്ഷേമവും സൗഖ്യവും; ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തും

ബെം​ഗളുരു; ജനജീവിതം താറുമാറാക്കി സ്തംഭിപ്പിച്ച കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രത്യേക പൂജ യഥാവിധി നടത്താനൊരുങ്ങി മുസ്റായ് വകുപ്പ് രം​ഗത്ത്. വിജയദശമി ദിനത്തിലാണ് കോവിഡിനെതിരെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ തീരുമാനമായിരിയ്ക്കുന്നത്. വെള്ളിയാഴ്ച്ചയാണ് വിജയദശമി ദിനം ആചരിയ്ക്കുന്നത്.  ജനങ്ങളുടെ ജീവിതം അല്ലലുകളില്ലാതെ മുന്നേറുന്നതിനും, അവരുടെ സൗഖ്യത്തിനും കൂടാതെ കോവിഡ് മൂന്നാം തരം​ഗം ഉണ്ടാവാതിരിക്കുവാൻ കൂടിയാണ് പ്രത്യേക പൂജകൾ ചെയ്യുക. മുസ്റായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുമെന്ന് മുസ്റായ് വകുപ്പുമന്ത്രി ശശികല ജൊല്ലെ അറിയിച്ചു. ഇത്തരത്തിൽ മുസ്റായ് വകുപ്പിന് കീഴിലായി ഏകദേശം 34,563 ക്ഷേത്രങ്ങളുണ്ട്.

Read More

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ​ദസറയ്ക്ക് ശേഷം; മുഖ്യമന്ത്രി

ബെം​ഗളുരു; കർണ്ണാടകയുടെ അതിർത്തി ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നത് ദസറ ആഘോഷങ്ങൾക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കൂടാതെ അതിർത്തി ജില്ലകളിലെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് വിശദമായി പഠിച്ച് തീരുമാനമെടുക്കാൻ ദസറക്ക് ശേഷം വിദ​ഗ്ദരുടെ യോ​ഗം വിളിച്ച് ചേർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് കർശന നിയന്ത്രണങ്ങൾ നിലവിലുള്ളത്. നിലവിൽ കേരളത്തിൽ നിന്നുള്ളവർക്ക് 2 ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും ആർടിപിസിആർ നിർബന്ധമാണ്. ഈ തീരുമാനം കർണ്ണാടക മാറ്റുമോ എന്നറിയാനാണ് യാത്രക്കാർ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്.

Read More

നവരാത്രി ആഘോഷം; കർശന നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി കോർപ്പറേഷൻ; വായിക്കുക

ബെം​ഗളുരു; ന​ഗരമെങ്ങും നവരാത്രി ആഘോഷിക്കാൻ തയ്യാറെടുക്കവെ കോവിഡ് നിലനിൽക്കുന്നതിനാൽ ഒട്ടേറെ നിയന്ത്രണങ്ങളാണ് നിർദേശിച്ചിരുന്നത്. എന്നാൽ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും കോർപ്പറേഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു, പുതുക്കിയ ഉത്തരവ് ബിബിഎംപി കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത പുറത്തിറക്കി. നവരാത്രി പൂജക്കുള്ള വി​ഗ്രഹങ്ങൾ 4 അടിയിൽ കൂടുതലുള്ളവ സ്ഥാപിയ്ക്കാൻ വിലക്ക് ഉണ്ടാകില്ല, കൂടാതെ ഓരോ വാർഡിലും ഒന്നിലധികം പ്രദേശങ്ങളിൽ വി​ഗ്രഹങ്ങൾ സ്ഥാപിക്കുകയുമാകാം. എന്നാൽ ഒരു വാർഡിൽ ഒരു വി​ഗ്രഹം എന്ന നിലക്കാണ് ആദ്യം അനുമതി നൽകിയിരുന്നത്. സിന്ദൂർ ഖേല, പുഷ്പാഞ്ജലി തുടങ്ങിയ ചടങ്ങുകൾക്ക് 10 പേർക്ക് മാത്രം അനുമതി…

Read More

കുട്ടികൾക്ക് തുള്ളിമരുന്നായി കോവിഡ് വാക്സിനെത്തും; മന്ത്രി

ബെം​ഗളുരു; കോവിഡ് വാക്സിൻ തുള്ളിമരുന്നായി വികസിപ്പിക്കുമെന്നും അവ നവംബറിലോ, ഡിസംബറിലോ നൽകാനാകുമെന്നും ഡോ. കെ സുധാകർ വ്യക്തമാക്കി. സൈഡസ് കാഡില കമ്പനിയുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തി വരികയാണ്. കൂടാതെ കുട്ടികളെയടക്കം മൂന്നാം തരം​ഗം ബാധിക്കുമെന്ന് പ്രചരണങ്ങൾ വ്യാപകമാണ്. മൂന്നാം തരം​ഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കേരള – കർണ്ണാടക അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നതെന്നും ഡോ. കെ സുധാകർ പറഞ്ഞു.

Read More

അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോ

ബെം​ഗളുരു; കോവിഡ് കാലത്ത് അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോയുമായി പോലീസ് രം​ഗത്ത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച്ച മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് ഊർജിതമായി രം​ഗത്തെത്തിയത്. ഇനി മുതൽ പോലീസ് നൽകുന്ന ഡിസ്പോസിബിൾ സ്ട്രോ ഉപയോ​ഗിച്ചാവണം ആൽക്കോമീറ്ററിലേക്ക് ഊതേണ്ടത്. ഇവ ഉപയോ​ഗിക്കാൻ മടിക്കുന്നവർ ഉണ്ടെന്ന് പോലീസ്. അതിനാൽ അത്തരക്കാരെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മദ്യപിച്ച് വാഹനാപകടങ്ങൾ സ്ഥിരമായതിനെ തുടർന്നാണ് പോലീസ് ഊർജിതമായി രം​ഗത്തെത്തിയിരിക്കുന്നത്.

Read More

ബിഎസ്എഫ് ക്യാംപ് ;14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബെം​ഗളുരു; യെലഹങ്ക ബിഎസ്എഫ് പരിശീലന ക്യാംപിൽ 14 സൈനികർ കൂടി പോസിറ്റീവായതോടെ ആകെ കേസുകൾ 94 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച്ചകളിലായി പരിശീലനത്തിനായി എത്തിയ സൈനികരാണ് ഇപ്പോൾ കോവിഡ് പോസിറ്റീവായിരിയ്ക്കുന്നത്. പ്രകാശ് ആശുപത്രിയിലും , ദേവനഹള്ളി ​ഗവൺമെൻ‌റ് ആശുപത്രിയിലും ക്യാംപിലെ കോവിഡ് കെയർ കേന്ദ്രത്തിലുമായി ചികിത്സയിലാണുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ളവരെയാണ് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നത്. മേഘാലയയിൽ നിന്നും ഷില്ലോങിൽ വന്ന 34 സൈനികർക്കാണ് ആദ്യം കോവിഡ് സ്ഥിതീകരിയ്ച്ചത്.

Read More

ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ മുഴുവൻ കുട്ടികളേയും പ്രവേശിപ്പിക്കാൻ അനുമതി; ക്ലാസുകൾ ആഴ്ചയിൽ 5 ദിവസം.

ബെം​ഗളുരു; കോവിഡ് കേസുകൾ ​ബെം​ഗളുരുവിൽ തീരെ കുറഞ്ഞ സാഹചര്യത്തിൽ ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ക്ലാസുകൾ തുടങ്ങാൻ അനുമതി. ഇത്തരത്തിൽ ആഴ്ച്ചയിൽ 5 ദിവസവും ക്ലാസുകൾ നടത്താമെന്ന് അനുമതി നൽകി. അതോടൊപ്പം തിയേറ്ററുകൾക്കും പബ്ബുകൾക്കും പ്രവർത്തിക്കാനും അനുമതി നൽകി. ഈ വരുന്ന ഒക്ടോബർ ഒന്ന് മുതൽ തിയേറ്ററുകൾക്കും 3 മുതൽ പബ്ബുകൾക്കും മുഴു‌വൻ സീറ്റുമായി പ്രവർത്തിക്കാം. കോവിഡ് അവലോകന യോ​ഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. രോ​ഗസ്ഥിതീകരണ നിരക്ക് 1% ത്തിൽ കുറവുള്ള ഇടങ്ങളിലാണ് 5 ദിവസവും ക്ലാസുകൾ…

Read More

കോവിഡ് മൂന്നാം തരം​ഗം; 20 ശതമാനം കിടക്കകൾ കുട്ടികൾക്ക് നീക്കിവയ്ക്കും; ആരോ​ഗ്യ മന്ത്രി സുധാകർ

ബെം​ഗളുരു; കോവിഡ് മൂന്നാം തരം​ഗമുണ്ടായാൽ 20% കിടക്കകൾ കുട്ടികൾക്ക് വേണ്ടി മാത്രം നീക്കി വയ്ക്കുമെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. മൂന്നാം തരം​ഗമുണ്ടായാൽ അത് കുട്ടികളെ ഏറെ ബാധിക്കുമെന്ന വാർത്തകൾ വന്നതിനെ തുടർന്നാണിത്. കുട്ടികൾക്കായി ജില്ലാ- താലൂക്ക് ആശുപത്രികളിലെയും സാമൂഹിക ആരോ​ഗ്യ കേന്ദ്രങ്ങളിലെയും 20 ശതമാനം കിടക്കകളാണ് മാറ്റി വയ്ക്കുന്നത്. ഓക്സിജൻ സൗകര്യമുള്ള 25,870 കിടക്കകളും , 502 പീഡിയാട്രിക് വെന്റിലേറ്ററുകളും, സർക്കാർ സ്വകാര്യ ആശുപത്രികളിലായി ഒരുക്കിയിട്ടുണ്ട്. മൂന്നാം ഘട്ടമുണ്ടായാൽ നേരിടാൻ സജ്ജമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

Read More
Click Here to Follow Us