ബെംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിൽ ബിബിഎംപി വിജയിച്ചിട്ടുണ്ടെങ്കിലും, പ്രതിദിനം 25 കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന കോറമംഗല, ഹഗദൂർ, ബെല്ലന്ദൂർ, ബേഗൂർ എന്നീ നാല് വാർഡുകൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുകയാണ്. സജീവ കേസുകളുടെ എണ്ണം കുത്തനെ കുറയുന്നുണ്ടെങ്കിലും ബെംഗളൂരു അർബനിൽ മാത്രം ചൊവ്വാഴ്ച 187 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കൂടാതെ 6,498 പേർ വിവിധ നഗരങ്ങളിലായി ചികിത്സയിലുണ്ട്. നഗരം തുറന്നു തുടങ്ങിയതോടെ മടങ്ങിവരുന്ന ഐടി, ബിടി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട് ഉണ്ട്. ആശാ പ്രവർത്തകരോട് അവരുടെ പ്രദേശത്തേക്ക് പുതുതായി…
Read MoreTag: covid
വാക്‌സിൻ എടുത്തവരിൽ 18000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,മരണം130.
ബെംഗളൂരു: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ എടുത്ത 18,842 പേർക്ക്കോവിഡ് -19 അണുബാധയുണ്ടായതായും 130 പേർ മരണപ്പെട്ടതായും റിപ്പോർട്ട് . കൊവിഡ് വാക്‌സിൻ എടുത്തിട്ടും ഉണ്ടാകുന്ന അണുബാധയെ ‘ബ്രേക്ക് ത്രൂ ‘ കേസുകൾ എന്നാണ് സൂചിപ്പിക്കുന്നത്. രോഗികളെയും ആശുപത്രികളെയും നേരിട്ട് വിളിച്ച് ആരോഗ്യ ഓഫീസർമാരാണ് വിവരങ്ങൾശേഖരിക്കുന്നത്. അതിനാൽ തന്നെ ഈ വിവരങ്ങൾ പൂർണ്ണമായും കൃത്യമല്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “കർണ്ണാടകയിൽ, ജനസംഖ്യയുടെ 89 ശതമാനവും ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. രണ്ടാം തരംഗത്തെഅപേക്ഷിച്ച്, അണുബാധകളുടെ എണ്ണം, അവയുടെ തീവ്രത, മരണസംഖ്യ എന്നിവ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 293 റിപ്പോർട്ട് ചെയ്തു. 323 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 323 ആകെ ഡിസ്ചാര്‍ജ് : 2944422 ഇന്നത്തെ കേസുകള്‍ : 293 ആകെ ആക്റ്റീവ് കേസുകള്‍ : 7955 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38122 ആകെ പോസിറ്റീവ് കേസുകള്‍ : 2990528…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-11-2021)
കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreകൊവാക്‌സിൻ ഗർഭിണികൾക്ക് ഗുണകരമോ ?
ബെംഗളൂരു: ഗർഭിണികളായ സ്ത്രീകളിൽ കൊവാക്‌സി ന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയുംവിലയിരുത്താൻ ലഭ്യമായ ഡാറ്റ പര്യാപ്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) വാദം ബംഗളൂരുവിലെ ആരോഗ്യ മേഖലയിലും ഡോക്ടർമാർക്കിടയിലും ആശങ്ക ഉയർത്തി. നവംബർ 3 നാണ് ഡബ്ലിയു എച് ഈനിരീക്ഷണം നടത്തിയത്. ബിബിഎംപി പരിധിയിൽ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 7,600 ഗർഭിണികളിൽ 80 ശതമാനവും അതായത് 5,700 പേരും കോവാക്സിനാണ് എടുത്തിരിക്കുന്നത്. ഗർഭിണികളിൽ 1800 പേർക്ക് മാത്രമാണ് കോവിഷീൽഡ് നൽകിയത്. എങ്കിലും പ്രതിരോധ കുത്തിവയ്പ്പിനെതുടർന്നുള്ള പ്രതികൂല സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിനാൽ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ബ്രുഹത് ബെംഗളൂരു…
Read Moreകൊവിഡ്-19 പരിശോധനകൾ കുറച്ചത് സംസ്ഥാനത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം
ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷങ്ങളുടേയും ദീപാവലിയുടെയും വർധിച്ച തിരക്കും ആഘോഷങ്ങളും ഉപതിരഞ്ഞെടുപ്പുകളും നടൻ പുനീത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായ തിരക്കിനും ശേഷവും സംസ്ഥാനത്ത് കുറഞ്ഞ കോവിഡ്-19 പരിശോധനകളാണ് നവംബർ മാസത്തിൽ രേഖപ്പെടുത്തിയത്. ഈ മാസത്തിലെ അവസാന ആറ് ദിവസങ്ങളിൽ ഒരിക്കൽ പോലും ടെസ്റ്റുകൾ 1 ലക്ഷം കടന്നിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഒക്ടോബറിലെ മിക്ക ദിവസങ്ങളിലും 1 ലക്ഷം ടെസ്റ്റുകൾ വീതംനടത്തിയിരുന്നു. ചില ദിവസങ്ങളിൽ 1.6 ലക്ഷം വരെ ആയി ടെസ്റ്റുകളുടെ എണ്ണം ഉയർന്നിരുന്നു. തിങ്കൾ മുതൽശനി വരെ ദിവസങ്ങളിൽ ദിവസേനയുള്ള പരിശോധനകൾ 53,488 നും 80,145…
Read Moreമുഖാവരണം ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ .
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ കോവിഡ് കേസുകളിൽ ക്രമാനുഗതമായ ഇടിവ് പൊതുജനങ്ങളിൽ സംതൃപ്തി കൊണ്ടുവന്നിട്ടുണ്ട്, ഇത് കോവിഡിന് അനുയോജ്യമായ പെരുമാറ്റത്തിന്റെ വ്യാപകമായ ലംഘനത്തിൽ നിന്ന് വ്യക്തമാവുന്നതുമാണ്. മാസ്‌ക് ധരിക്കുന്ന കാര്യത്തിലായാലും തിരക്കേറിയ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിൽ ആയാലും മിക്ക പൗരന്മാരും കൊവിഡ് മാർഗനിർദേശങ്ങൾ അവഗണിക്കുകയാണെന്ന് ബിബിഎംപി മാർഷലുകൾ പറയുന്നു. കോവിഡ് ഭയം ഇപ്പോഴില്ലാത്തതു കൊണ്ട് തന്നെ പല മേഖലകളിലും ആളുകൾ മനഃപൂർവ്വം മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയാണ്. നിയമലംഘനങ്ങളിൽ ഭൂരിഭാഗവും ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ചീഫ് മാർഷൽ രാജ്ബീർ സിംഗ് പറഞ്ഞു. അയൽപക്ക…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (05-11-2021)
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്.…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (04-11-2021)
കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്.…
Read Moreകോവിഡ് ക്ലസ്റ്ററല്ല; പരിശോധന നടത്തിയ 15 വിദ്യാർത്ഥികളുടെയും ഫലം നെഗറ്റീവ്
ബെംഗളൂരു : വ്യാഴാഴ്ച ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സൗത്ത് ബെംഗളൂരുവിലെ ഒരു പ്രമുഖ സ്കൂളിൽ നടത്തിയ കോവിഡ് -19 ടെസ്റ്റിൽ 15 വിദ്യാർത്ഥികളുടെ പരിശോധനാ ഫലം നെഗറ്റീവായി.എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് പോസിറ്റീവായതിനെ തുടർന്ന് പ്രാഥമിക സമ്പർക്കം പുലർത്തിയ വിദ്യാർത്ഥികളിൽ ആണ് ടെസ്റ്റ് നടത്തിയത്,പോസിറ്റീവ് ആയ വിദ്യാർത്ഥിക്ക് രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. “കുട്ടിയുടെ അമ്മ വൈറസിന് പോസിറ്റീവ് ആയിരുന്നതിനാൽ, സ്കൂൾ അണുബാധയുടെ ഉറവിടമല്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. എന്നിരുന്നാലും, മുൻകരുതൽ നടപടിയെന്ന നിലയിൽ, ആ പ്രത്യേക ക്ലാസിലെ 15 വിദ്യാർത്ഥികളെ ഞങ്ങൾ പരിശോധിച്ചു,…
Read More