ബെംഗളൂരു നഗര ജില്ല ഒരു കോടി വാക്സിനേഷൻ പൂർത്തിയാക്കി

അഞ്ച് താലൂക്കുകളും 198 ബി ബി എം പി വാർഡുകളും ഉള്ള ബെംഗളൂരു നഗര ജില്ലയിൽ ബുധനാഴ്ച്ചയോടെ ഒരുകോടി കോവിഡ് വാക്സിനേഷൻ കുത്തിവയ്പ്പുകൾ നടത്തി. എട്ട് മാസം മുമ്പാണ് ഇവിടെ വാക്സിനേഷൻ തുടങ്ങിയത്. ബുധനാഴ്ച വരെ നഗര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 1,00,34,598 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി ജില്ലാഭരണകൂടം അധികൃതർ അറിയിച്ചു. 75,90,684 പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ 24,43,914 രണ്ട് ഡോസുകളുംലഭിച്ചു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രദേശം ഒഴികെയുള്ള നഗരജില്ല ഇപ്പോൾ 90% ലക്ഷ്യം കൈവരിച്ചതായി ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ഭരണകൂടം…

Read More

ഉപരാഷ്ട്രപതി മുൻകൈ എടുത്ത് കേന്ദ്രത്തോട് സംസാരിച്ചു; സംസ്ഥാനത്തിന് കൂടുതൽ കോവിഡ് വാക്സിൻ ഡോസുകൾ ലഭിക്കും

ബെംഗളൂരു: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയുമായി സംസാരിച്ചതിന് ശേഷം കൂടുതൽ കോവിഡ് വാക്സിൻ ഡോസുകൾ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചു. “കേന്ദ്രത്തോട് സംസാരിക്കാൻ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ ആരോഗ്യമന്ത്രിയോട് സംസാരിച്ചു, സംസ്ഥാനത്തിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ 25 ശതമാനം കൂടുതൽ വാക്‌സിൻ തരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” എന്ന് ചൊവ്വാഴ്ച രാജ്ഭവനിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു. ബുധൻ വ്യാഴം ദിവസങ്ങളിൽ ഡൽഹി സന്ദർശിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇത് സംബന്ധിച്ച്‌ ചർച്ച ചെയ്യുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.  ബെംഗളൂരുവിലെ ഗിവ് ഇന്ത്യ…

Read More

ബെംഗളൂരുവിൽ 45+ പ്രായത്തിലുള്ളവരിൽ കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തത് 44.8% പേർ മാത്രം

ബെംഗളൂരു: നഗരത്തിൽ 45+ പ്രായക്കാർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് 44.83% മാത്രമാണ് ഇത് വരെ നടത്തിയിട്ടുള്ളത്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ ഏറ്റവും വലിയ വിഭാഗമാണ് ഈ 45 വയസ്സിന് മുകളിലുള്ളത്. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് 45 ൽ കൂടുതൽ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. ബിബിഎംപി ഡാറ്റ അനുസരിച്ച്, ഈ പ്രായത്തിലുള്ള 25,60,826 ജനസംഖ്യയിൽ ഇതുവരെ 21,90,307 പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഇത് 85.53% ആണ് അതായത് ഈ വിഭാഗത്തിലെ3,70,519 (അല്ലെങ്കിൽ 14.47%) ആളുകൾ ഇതുവരെ ആദ്യ ഡോസ് എടുത്തിട്ടില്ല. ആരോഗ്യവകുപ്പ് ഈ വിഭാഗത്തിൽ ഉള്ളവർക്ക്…

Read More

വാക്സിൻ എടുത്തവരിൽ കോവിഡ് 19 മരണനിരക്ക് കുറഞ്ഞു എന്ന് പഠന റിപ്പോർട്ട്.

ബെംഗളൂരു: നഗരത്തിൽ വാക്സിനേഷൻ എടുത്തവരിലും കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു എങ്കിലും, വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് കുറഞ്ഞു എന്ന് ബെംഗളൂരുവിലെ ഒരു ഹോസ്പിറ്റൽ നടത്തിയപഠനത്തിൽ വ്യക്തമാക്കി. കൂടാതെ വാക്‌സിൻ എടുത്തവർക്ക് കോവിഡ് ചികിത്സ സമയത്ത് രോഗത്തിൻറെതീവ്രത കുറവായിരുന്നു എന്നും ഈ രോഗികളിൽ കുറച്ചു പേർക്ക് മാത്രമേ ഓക്സിജൻ പിന്തുണ നൽകേണ്ടിവന്നത് എന്നും പഠനത്തിൽ പറയുന്നു. അപ്പോളോ ആശുപത്രികൾ നടത്തിയ പഠനത്തിൽ 2021 ഏപ്രിൽ 21 നും 2021 മെയ് 30 നും ഇടയിൽ ഉള്ള 40 ദിവസങ്ങളിൽ മിതമായ രീതിയിലും കഠിനവുമായും കോവിഡ് 19…

Read More

ലക്ഷ്യം വെച്ച ജനസംഖ്യയുടെ 50% ത്തിലധികം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി സംസ്ഥാനം മാതൃകയാകുന്നു.

ബെംഗളൂരു: സംസ്ഥാനം വാക്‌സിനേഷനായി ലക്ഷ്യം വെച്ച ജനസംഖ്യയിൽ  50% ത്തിലധികം പേർക്കും ഒരുഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഞായറാഴ്ച ഉച്ചവരെ ഉള്ള കണക്കുകൾ സൂചിപ്പിക്കുന്നു. വളരെ  പ്രധാനപ്പെട്ട  നാഴികക്കല്ലാണ് സംസ്ഥാനം ഇപ്പോൾ താണ്ടിയിരിക്കുന്നത് എങ്കിലും  ഈ വർഷംഅവസാനത്തോടെ പ്രതീക്ഷിക്കുന്നതുപോലെ സംസ്ഥാനം അതിന്റെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിപൂർത്തിയാക്കില്ലെന്നും പ്രസ്തുത കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 50 ശതമാനം എന്ന ഈ നേട്ടം കൈവരിക്കാൻസംസഥാനത്തിന് ഏകദേശം ആറര മാസമെടുത്തു. കൂടാതെ, ആദ്യ ഡോസ് കവറേജ് ഒരു ശതമാനം വർദ്ധിപ്പിക്കാൻ സംസ്ഥാനം 2-4 ദിവസം വീതം എടുക്കുന്നുണ്ട്. രണ്ടാമത്തെ ഡോസ്…

Read More

45 വയസ്സിനു മുകളില്‍ ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം: കേരളത്തിൽ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കാനായിരുന്നു ലക്ഷ്യം വച്ചത്. ഇതില്‍ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍…

Read More
Click Here to Follow Us