ബെംഗളൂരു: കലബുറഗി ജില്ലയിലെ ഗൊബ്ബൂർ വാഡി ഗ്രാമത്തിൽ മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും 15 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ച മുതലാണ് മലിനജലം കുടിച്ച് ആളുകൾക്ക് അസുഖം ബാധിച്ച് തുടങ്ങിയത്. രോഗബാധിതയായി മൂന്ന് ദിവസത്തിനുള്ളിൽ സൈബന്ന ബജൻത്രി (50) ആണ് മരിച്ചത്. തുടർന്ന് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കുന്ന 16 ജല പൈപ്പ് ലൈനുകളിൽ നിന്നുള്ള സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധിച്ചതിൽ 11 എണ്ണത്തിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തി. പൈപ്പ് ലൈനുകളിൽ ചോർച്ചയുണ്ടായാതായും മഴവെള്ളം കുടിവെള്ളത്തിൽ കലർന്നതായി റിപ്പോർട്ടുകൾ പറയുന്നു. മരിച്ച സായിബണ്ണയുടെ മക്കളായ ഭീമാബായി…
Read MoreTag: Contaminated water
റായ്ച്ചൂരിൽ മലിനജലം കുടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ബെംഗളൂരു : റായ്ച്ചൂരിൽ മലിനജലം കുടിച്ച് മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ഞങ്ങൾ ഒരു അന്വേഷണം നടത്തുകയാണ്. മറ്റെല്ലാ വാർഡുകളിൽ നിന്നും ഞങ്ങൾ സാമ്പിളുകൾ എടുക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വിശദമായ അന്വേഷണം നടത്തും. റായ്ച്ചൂരിൽ മലിനജലം കുടിച്ച് മരിച്ച സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. റായ്ചൂരു ഇന്ദിരാനഗർ സ്വദേശി മല്ലമ്മ (40) ആണ് മരിച്ചത്. മലിനജലം കുടിച്ച് അവശരായ 23 കുട്ടികൾ ഉൾപ്പെടെ 63 പേർ റായ്ചൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…
Read Moreകാമരാജ് റോഡ് നിവാസികൾക്ക് ലഭിക്കുന്നത് മലിനജലം എന്ന് പരാതി
ബെംഗളൂരു: തിരക്കേറിയ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) കാമരാജ് റോഡിലെ താമസക്കാർ തുടർച്ചയായ ജലവിതരണ പ്രശ്നങ്ങൾ നേരിടുന്നതായ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം 15 ദിവസത്തോളം സിവിൽ ജോലികൾ കാരണം പ്രദേശത്തെ ജലവിതരണത്തെ ബാധിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഈ പ്രദോശത്ത് ലഭിക്കുന്ന വെള്ളം മലിനമാണെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്. കഴിഞ്ഞ മാസം ജലവിതരണ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ നടത്തിയ, ഒന്നിലധികം അഭ്യർത്ഥനകൾക്കും പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (BWSSB) ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് പൈപ്പ് ലൈനുകൾ പരിശോധിച്ചിരുന്നു. അതിന് ശേഷം…
Read Moreഅപ്പാർട്ട്മെന്റിലെ ശുദ്ധജല സംപിൽ മലിനജലം കലർന്നു; 300 ൽ അധികം പേർക്ക് വിഷബാധ.
ബെംഗളൂരു: തെക്കുകിഴക്കൻ ബെംഗളൂരുവിലെ 979 യൂണിറ്റ് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ ശുദ്ധജല സംപും മലിനജല സംസ്‌കരണ പ്ലാന്റും അടങ്ങുന്ന ബേസ്‌മെന്റിൽ വെള്ളം കയറി ശുദ്ധജലത്തിൽ മലിന ജലം കലർന്നതിനെ തുടർന്ന് കുട്ടികളും മുതിർന്നവരും ഉൾപ്പടെ 340 പേർക്ക് മലിനജലം കുടിച്ച് വിഷബാധയുണ്ടായി. ഒക്‌ടോബർ 23-ന് പെയ്ത കനത്ത മഴയിലാണ് പ്രശ്‌നം ആരംഭിച്ചതെന്ന് യെമാലൂരിൽ സ്ഥിതി ചെയ്യുന്ന പ്രസ്റ്റീജ്ക്യൂ ഗാർഡൻസിലെ താമസക്കാർ മാധ്യമങ്ങളോട് പറഞ്ഞു. 2019 പകുതിയോടെയാണ് അപ്പാർട്ട്മെന്റ് പണി പൂർത്തിയായത്. ഇവിടുത്തെ ഏകദേശം 750 യൂണിറ്റുകളിൽആളുകൾ താമസിക്കുന്നുണ്ട്. “മഴവെള്ള സംഭരണത്തിലൂടെ വെള്ളം ശേഖരിക്കുന്ന ശുദ്ധജല സംപ് മലിനജല സംസ്കരണ സംപിനോട് ചേർന്നാണ്…
Read Moreവിജയനഗരയിൽ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു
ബെംഗളൂരു: വിജയനഗര ജില്ലയിലെ ഹുവിനഹദഗലി താലൂക്കിലെ മകരബി ഗ്രാമത്തിൽ മലിനമായ വെള്ളം കുടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചതായി ജില്ലാ ഭരണകൂടം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. മലിന ജലം കുടിച്ച് രോഗബാധിതരായ 200 ഓളം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായ50 –ലധികം പേരെ ഹുബ്ബള്ളി, ദാവൻഗരെ, ഹവേരി, ബല്ലാരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കുഴൽക്കിണറുകളിലേക്ക് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചതിനാൽ, പഴയ പൈപ്പുകൾ കേടാവുകയും മലിനജലം കുടിവെള്ളത്തിൽ കലരുകയും ചെയ്തതായാണ് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 23 മുതൽ ഗ്രാമത്തിലെ പൈപ്പ് ജലവിതരണം നിർത്തിവെച്ചിട്ടുണ്ട്.…
Read More