കാമരാജ് റോഡിലെ ശുദ്ധജല വിതരണം തുടങ്ങി

ബെംഗളൂരു:  കാമരാജ് റോഡിലും പരിസരത്തും മലിന ജലവിതരണമാണ് ചെയ്യുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് ഒരു ദിവസം കഴിഞ്ഞ്, ബി.ഡബ്ലിയു.എസ്.എസ്.ബി (BWSSB) പൈപ്പ് ലൈനുകൾ നന്നാക്കുകയും ശുദ്ധജലം വിതരണം ചെയ്യുകയും ചെയ്തു. സ്‌മാർട്ട് സിറ്റി പ്രവൃത്തികൾ മൂലം പൈപ്പ് ലൈനുകൾ തകരാറിലായതിനാലാണ് വെള്ളം മലിനമായിതെന്നാണ് ബി.ഡബ്ലിയു.എസ്.എസ്.ബി (BWSSB) ഉദ്യോഗസ്ഥർ പറയുന്നത്. ആദ്യം പ്രദേശത്തെ ജലവിതരണം നിർത്തി പ്രദേശവാസികൾക്ക് ടാങ്കറുകളിൽ വെള്ളം നൽകിയെന്നും ഇപ്പോൾ പൈപ്പ് ലൈനുകൾ പരിശോധിച്ച് ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Read More

കാമരാജ് റോഡ് നിവാസികൾക്ക് ലഭിക്കുന്നത് മലിനജലം എന്ന് പരാതി

ബെംഗളൂരു: തിരക്കേറിയ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) കാമരാജ് റോഡിലെ താമസക്കാർ തുടർച്ചയായ ജലവിതരണ പ്രശ്നങ്ങൾ നേരിടുന്നതായ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം 15 ദിവസത്തോളം സിവിൽ ജോലികൾ കാരണം പ്രദേശത്തെ ജലവിതരണത്തെ ബാധിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഈ പ്രദോശത്ത് ലഭിക്കുന്ന വെള്ളം മലിനമാണെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്. കഴിഞ്ഞ മാസം ജലവിതരണ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ നടത്തിയ, ഒന്നിലധികം അഭ്യർത്ഥനകൾക്കും പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (BWSSB) ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് പൈപ്പ് ലൈനുകൾ പരിശോധിച്ചിരുന്നു. അതിന് ശേഷം…

Read More
Click Here to Follow Us