ബെംഗളൂരു: വയനാട്ടിൽ കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി രംഗത്ത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയാണ് സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും അതിനു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട വയനാട്ടിലെ ചാലിഗദ്ദയിലെ അജീഷിന്റെ കുടുംബത്തിന് തിങ്കളാഴ്ചയാണ് വനം മന്ത്രി ബി.ഈശ്വർ ഖന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ചെത്തിയ മോഴയാന ബേലൂര്‍ മഖ്‌നയാണ് അജീഷിനെ…
Read MoreTag: Congress
സർക്കാരിന്റെ വാഗ്ദാന പദ്ധതികളെ കുറിച്ച് സംവാദം; അമിത് ഷായെ വെല്ലുവിളിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതികളെപ്പറ്റി പൊതുവേദിയിൽ സംവാദം നടത്താൻ അമിത് ഷായെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തെ ഖജനാവ് കാലിയാക്കിയെന്ന അമിത് ഷായുടെ ആരോപണത്തോട് പ്രതികരിച്ചാണ് വെല്ലുവിളി നടത്തിയത്. വാഗ്ദാന പദ്ധതികൾക്കൊണ്ടല്ല, കേന്ദ്ര സർക്കാർ നികുതിവിഹിതത്തിൽ സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നതുകൊണ്ടാണ് ഖജനാവ് കാലിയായതെന്ന് തെളിയിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ വാഗ്ദാന പദ്ധതികൾ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി. നേതാക്കൾ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
Read Moreദേശീയ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവർ പാകിസ്താനിലേക്ക് പോകണം; പ്രിയങ്ക് ഖാർഗെ
ബെംഗളൂരു: ദേശീയ പതാകയും ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ സമഗ്രതയും ഒന്നും അംഗീകരിക്കാത്ത ബി.ജെ.പിക്കാർക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സർക്കാർ ഭൂമിയിൽ 108 അടി ഉയരമുള്ള കൊടിമരത്തിൽ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയർത്തിയ സംഭവത്തിൽ പ്രതികരിക്കവെയാണ് ബി.ജെ.പിയെ മന്ത്രി വിമർശിച്ചത്. ത്രിവർണ പതാകയെ വെറുക്കുന്ന ആർ.എസ്.എസിനെ പോലെ, ആർ.എസ്.എസ് പരിശീലിപ്പിക്കുന്ന ബി.ജെ.പിയും ദേശീയ പതാകയെ വെറുക്കുന്നവരാണ്. അതിനെ ബഹുമാനിക്കുന്നതിനു പകരം…
Read Moreജഗദീഷ് ഷെട്ടാര്‍ വീണ്ടും ബിജെപിയില്‍
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടാര്‍ വീണ്ടും ബിജെപിയില്‍. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബിഎസ് യെഡിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രയുടെ സാന്നിധ്യത്തിലായിരുന്നു ഷെട്ടാറിന്റെ ബിജെപി പ്രവേശനം. ഇതിന് പിന്നാലെ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഷെട്ടാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.…
Read Moreസംസ്ഥാനത്ത് 28 ലോക് സഭാ സീറ്റുകളിൽ 25 ലും കോൺഗ്രസ് വിജയ്ക്കും; ഡികെ ശിവകുമാർ
ബെംഗളൂരു: സംസ്ഥാനത്ത് 28 ലോക്സഭാ സീറ്റുകളില്‍ 25-ലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് മത്സരിച്ചിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തില്‍ കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസും കോണ്‍ഗ്രസും ഓരോ ലോക്സഭാ സീറ്റ് വീതമാണ് നേടിയത് അദ്ദേഹം പറഞ്ഞു. ജനുവരി 22-ന് അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ അനുവദിക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. മതത്തിന് രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന്…
Read Moreരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ചടങ്ങ് ആര്‍എസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്‍ഥ ട്രസ്റ്റ് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി…
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തങ്ങളുടെ ശ്രീരാമൻ; ഹോളൽകെരെ ആഞ്ജനേയ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തങ്ങളുടെ ശ്രീരാമനെന്നും അയോധ്യയിൽ പോയി ബി.ജെ.പിയുടെ രാമനെ ആരാധിക്കുന്നത് എന്തിനെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹോളൽകെരെ ആഞ്ജനേയ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് സിദ്ധരാമയ്യയെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യംവെച്ചുള്ള ബി.ജെ.പിയുടെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ‘സിദ്ധരാമയ്യ തന്നെ രാമനാണ്. പിന്നെ എന്തിനാണ് അയോധ്യയിലുള്ള രാമനെ ആരാധിക്കുന്നത്. അത് ബി.ജെ.പിയുടെ രാമനാണ്. ബി.ജെ.പി ഇതെല്ലാം പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. അവർ അത് തുടരട്ടെ ആഞ്ജനേയ പറഞ്ഞു. രാമൻ തങ്ങളുടെ…
Read Moreബാങ്കുകളിലെ വായ്പകളുടെ മുതൽ മുഴുവൻ അടച്ചാൽ മുഴുവൻ പലിശയും എഴുതി തള്ളും; സിദ്ധരാമയ്യ
ബെംഗളൂരു: സഹകരണ ബാങ്കുകളിലെ ഇടത്തരം, ദീർഘകാല വായ്പകളുടെ മുതലുകൾ അടച്ചാൽ മുഴുവൻ പലിശയും എഴുതിത്തള്ളാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പലിശ എഴുതിത്തള്ളുന്നതിനെക്കുറിച്ച് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ല. 2018ലെ പ്രകടനപത്രികയിൽ ബിജെപി പറഞ്ഞു, “ഞങ്ങളുടെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ദേശസാൽകൃത ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും കർഷകരുടെ ഒരു ലക്ഷം വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളുമെന്ന് എന്നാൽ ബിജെപി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നയാപൈസ കൊടുത്തോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 2019 ഓഗസ്റ്റിൽ കനത്ത മഴയിൽ കൃഷി നശിച്ചു. ഷിമോഗയിൽ യെദ്യൂരപ്പ…
Read Moreകോണ്‍ഗ്രസ് സര്‍ക്കാര്‍ ഏതുനിമിഷവും താഴെ വീഴും; എച്ച്.ഡി കുമാരസ്വാമി
ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏതുനിമിഷവും താഴെപ്പോകുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസിലെ പ്രമുഖ നേതാവും മന്ത്രിയുമായ ഒരാള്‍ ബി.ജെ.പിയില്‍ ചേരുമെന്നും ഇയാളോടൊപ്പം 50 മുതല്‍ 60 വരെ എംഎല്‍എമാരും പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വവുമായി ഇപ്പോൾ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. “കോൺഗ്രസ് സർക്കാരിനുള്ളിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ തകരുമെന്ന് എനിക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ തനിക്കെതിരായ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഒരു മന്ത്രിക്ക് ആഗ്രഹിക്കുന്നുണ്ട്” കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിയുടെ പേര് വെളിപ്പെടുത്താമോ എന്ന…
Read Moreഗൃഹലക്ഷ്മി യോജന; 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക്
ബെംഗളൂരു: ഗൃഹലക്ഷ്മി യോജനയുടെ പണം രജിസ്റ്റർ ചെയ്ത 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ സർക്കാർ ആറുമാസം പൂർത്തിയാക്കിയതിന് ശേഷമുള്ള നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. 11,200 കോടി സർക്കാർ അനുവദിച്ചു. രജിസ്റ്റർ ചെയ്ത 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. വിലക്കയറ്റത്തിൽ നിന്ന് കുടുംബം പുലർത്താൻ ബാധ്യസ്ഥരായ രാജ്യത്തെ സ്ത്രീകൾക്ക് അൽപ്പം ആശ്വാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സുഖപ്രദമായ ജീവിതം കെട്ടിപ്പടുക്കാൻ ഞങ്ങൾ ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുകയും പ്രതിമാസം 2,000 രൂപ സബ്‌സിഡി…
Read More