സംസ്ഥാന സർക്കാർ ഉടൻ വീഴും; കെ.എസ്.ഈശ്വരപ്പ

ബെംഗളൂരു : വർഷങ്ങൾ, മാസങ്ങൾ എന്നിവയെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, സംസ്ഥാന സർക്കാർ ഉടൻ വീഴും. സർക്കാരിന്റെ പതനത്തിനുള്ള അംഗീകാരം നേരത്തെ ആരംഭിച്ചതായി മൈസൂരിൽ മന്ത്രി കെ.എസ്.ഈശ്വരപ്പയുടെ പ്രവചനം. ഇന്ന് മൈസൂരിലെ ബി.ജെ.പി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, സർക്കാർ വളരെ വേഗം താഴെ വീഴുമെന്ന് അദ്ദേഹം പറഞ്ഞു. ഏത് നിമിഷവും സർക്കാർ താഴെ വീഴാം. സർക്കാർ വീണാൽ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോകുക എന്നതാണ് ശരിയായ വഴി. പുതിയ സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്താൽ നല്ലതായിരിക്കുമെന്നും കെഎസ് ഈശ്വരപ്പ പറഞ്ഞു.

Read More

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, തെളിവുകൾ ഉണ്ട് ; സിദ്ധരാമയ്യ

ബെംഗളുരു: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ ഓപ്പറേഷൻ കമല സംസ്ഥാനത്ത് വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ താഴെയിറക്കിയ സംഘം ഇപ്പോഴത്തെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. അട്ടിമറിക്കാൻ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 50 കോടിരൂപ വീതം വാഗ്ദാനം ചെയ്തുവെന്നായിരുന്നു രവികുമാര്‍ ഗൗഡയുടെ വെളിപ്പെുടത്തല്‍. ബിജെപി നേതാവ് യെദിയൂരപ്പയുടെ അടുത്ത അനുയായി ഇതിനുവേണ്ടി ചരടുവലികള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നാല് എംഎല്‍എമാരെ സംഘം സമീപിച്ചു. ഇതിലൊരാള്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തു.…

Read More

സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന നടക്കില്ലെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു : സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നതിന് മുമ്പ് സദാശിവനഗറിലെ വസതിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മണ്ഡ്യ എം‌എൽ‌എ രവി ഗനിഗയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു, ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾക്കറിയാം. അതിനു പിന്നിൽ വലിയ നേതാക്കളുണ്ട്. എന്നാൽ, ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

വിവാദം ചൂടുപിടിച്ചതോടെ റിയാലിറ്റി ഷോയിൽ നിന്നും കോൺഗ്രസ്‌ എംഎൽഎ പിന്മാറി

ബെംഗളുരു: കോൺഗ്രസ്‌ എംഎൽഎ പ്രദീപ്‌ ഈശ്വർ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പിന്മാറി. എംഎൽഎ യുടെ റിയാലിറ്റി ഷോ പ്രവേശനം വിവാദമായതോടെയാണ് പിന്മാറിയത്. 100 ദിവസം എംഎൽഎ പൊതു ജീവിതത്തിൽ നിന്നും അകന്നു നിൽക്കുന്നതിനെതിരെ സന്നദ്ധ സംഘടനകൾ പരാതി നൽകിയിരുന്നു. എന്നാൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വെറും 3 മണിക്കൂർ മാത്രമാണ് ഷോയിൽ ചിലവഴിച്ചതെന്ന് എംഎൽഎ പറഞ്ഞു.

Read More

മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് കോൺഗ്രസിലേക്ക്

ബെംഗളൂരു: സംസ്ഥാനത്തെ മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടി വിടുന്നതായി റിപ്പോർട്ട്‌. ഒക്ടോബര്‍ 20ന് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അറിയിച്ചു. 2018 മുതൽ 2023 വരെ ചിത്രദുർഗയിലെ ഹിരിയൂർ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു പൂര്‍ണിമ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൂർണിമ കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ബി.ജെ.പിയില്‍ തുടരുകയും ഹിരിയൂർ നിയമസഭാ സീറ്റിൽ മത്സരിക്കുകയും ഇപ്പോൾ സിദ്ധരാമയ്യ മന്ത്രിസഭയിലെ ആസൂത്രണ മന്ത്രിയായ കോൺഗ്രസ് സ്ഥാനാര്‍ഥിയായ ഡി.സുധാകറിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.…

Read More

ലോക്സഭ തെരെഞ്ഞെടുപ്പോടെ കോൺഗ്രസ്‌ സർക്കാർ നിലംപൊത്തും ; ഈശ്വരപ്പ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന് ബിജെപി. മുതിര്‍ന്ന പാര്‍ട്ടി നേതാവും മുൻ മന്ത്രിയുമായ കെ ഈശ്വരപ്പയാണ് ഇത്തരമൊരു അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി സമ്പര്‍ക്കത്തിലുണ്ടെന്ന സന്തോഷിന്റെ അവകാശവാദം നിസ്സാരമായി കാണേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ശിവമോഗയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

Read More

ജെ.ഡി.എസ്.നേതാവ് അയനൂർ മഞ്ജുനാഥ് കോൺഗ്രസിൽ

ബെംഗളൂരു : ജെ.ഡി.എസ്. നേതാവും മുൻ എം.എൽ.സിയുമായ അയനൂർ മഞ്ജുനാഥ് ചേർന്നു. ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട മഞ്ജുനാഥിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവമോഗ മണ്ഡലത്തിൽ മത്സരിപ്പിക്കുമെന്ന് സൂചന. മഞ്ജുനാഥിനൊപ്പം ശിവമോഗയിലെ അദ്ദേഹത്തിന്റെ അനുയായികളും ഒരുമിച്ച് ചേർന്നിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ശിക്കാരിപുരയിൽ സ്വതന്ത്രനായി മത്സരിച്ച നാഗരാജ് ഗൗഡയും കോൺഗ്രസിൽ തിരിച്ചെത്തി. ബി.ജെ.പി. എം.എൽ.സിയായിരുന്ന അയനൂർ മഞ്ജുനാഥ് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജെ.ഡി.എസിലെത്തിയത്. ഏപ്രിൽ 19-നാണ് ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വവും എം.എൽ.സി. സ്ഥാനവും രാജിവെച്ചത്. തുടർന്ന്…

Read More

കൂറുമാറിയ എംഎൽഎമാർ കോൺഗ്രസിലേക്കു മടങ്ങാൻ തയാറെടുക്കുന്നതായി സൂചന

ബെംഗളൂരു: കോൺഗ്രസ്– ദൾ സഖ്യസർക്കാരിനെ അട്ടിമറിച്ച്, ബിജെപിയിലേക്കു കൂറുമാറിയവർക്കിടയിലെ 4–5 എംഎൽഎമാർ കോൺഗ്രസിലേക്കു മടങ്ങാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ബിജെപി എംഎൽഎമാരായ എസ്.ടി.സോമശേഖർ (യശ്വന്തപുര), ശിവറാം ഹെബ്ബാർ (യെല്ലാപുര), ബയരതി ബസവരാജ് (കെആർ പുരം), കെ.ഗോപാലയ്യ (മഹാലക്ഷ്മി ലേഒൗട്ട്), എൻ.മുനിരത്ന (രാജരാജേശ്വരി നഗർ) തുടങ്ങിയവരുടെ പേരുകളാണു ചർച്ചയിലുള്ളത്. 2019 ജൂലൈയിൽ കോൺഗ്രസിന്റെ 14, ദളിന്റെ 3 എംഎൽഎമാരാണു ഓപ്പറേഷൻ താമരയുടെ ഭാഗമായി കുമാരസ്വാമി സർക്കാരിനെ അട്ടിമറിച്ച് ബിജെപിയിലേക്കു കൂറുമാറിയത്. എന്നാൽ ബിജെപിക്കുള്ളിൽ ഇവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ഇതിനു പുറമേ ലോക്സഭാ തിരഞ്ഞെടുപ്പു കൂടി…

Read More

‘പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ?’ വിവാദത്തിൽ കുടുങ്ങി കോൺഗ്രസ്‌ എം.എൽ.എ.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലയിംഗ് കിസ് നൽകിയെന്ന ബി.ജെ.പി എം.പി സ്മൃതി ഇറാന്റെ ആരോപണത്തിൽ പ്രതികരിച്ച് എം.എൽ.എ. ബിഹാറിലെ ഹിസ്വ മണ്ഡലത്തിൽനിന്നുള്ള നീതു സിങ് എം.എൽ.എ.യുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായത്. പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം. ഫ്ലയിങ് കിസ് വിവാദം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും അവർ ആരോപിച്ചു. ‘ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികൾക്ക് ക്ഷാമമില്ല. ഒരു ഫ്ലയിങ് കിസ് നൽകണമെങ്കിൽ, എന്തിനാണ്…

Read More

കോവിഡ് കാലത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ തീരുമാനം 

ബെംഗളൂരു : കോവിഡ്കാലത്ത് സർക്കാർ മാർഗനിർദേശം ലംഘിച്ച് പദയാത്രനടത്തിയതിന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, ഡി.കെ. സുരേഷ് എം.പി. എന്നിവർക്കെതിരേ രജിസ്റ്റർചെയ്ത ക്രിമിനൽ കേസുകൾ പിൻവലിക്കാൻ തീരുമാനം. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത ഒമ്പത് കേസുകൾ പിൻവലിക്കും. കോൺഗ്രസ് ചീഫ് വിപ്പ് അശോക് പട്ടാൻ നൽകിയ അപേക്ഷ പരിഗണിച്ചാണിതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് അന്നത്തെ ബി.ജെ.പി. സർക്കാരിനെതിരേയായിരുന്നു പദയാത്ര. 2022…

Read More
Click Here to Follow Us