ജാപ്പനീസ് മസ്തിഷ്ക ജ്വരം; കുട്ടികൾക്ക് പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നൽകുന്നു വിശദാംശങ്ങൾ

vaccine

ബെംഗളൂരു: 1 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള 48 ലക്ഷം കുട്ടികൾക്ക് ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെഇ) പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള പ്രത്യേക വാക്സിനേഷൻ ഡ്രൈവ് കർണാടകയിൽ നടക്കും. ഡിസംബർ 5 തിങ്കളാഴ്ച്ച ആരംഭിക്കുന്ന ഡ്രൈവ് മൂന്നാഴ്ച നീണ്ടുനിൽക്കും. ഡിസംബർ ആദ്യവാരം വാക്‌സിനേഷൻ ഡ്രൈവ് പ്രാഥമികമായി സ്വകാര്യ, സർക്കാർ സ്‌കൂളുകളിൽ കേന്ദ്രീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ഞായറാഴ്ച പറഞ്ഞു. ഇതിനെത്തുടർന്ന്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ, ആരോഗ്യ സ്ഥാപനങ്ങൾ, അങ്കണവാടികൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് നടക്കുക. ഡ്രൈവ് നടത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജെൻവാക് വാക്സിൻ…

Read More

കനത്ത മഴ: ട്രാക്ടറുകളിൽ സ്‌കൂളിലെത്തി നഗരത്തിലെ കുട്ടികൾ

ബെംഗളൂരു: കനത്ത മഴ ബെംഗളൂരുവിൽ വീണ്ടും വെള്ളത്തിനടിയിലായതോടെ, മോശം റോഡുകളെക്കുറിച്ചും മോശം ഡ്രെയിനേജിനെക്കുറിച്ചുമുള്ള ആശങ്കകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വർന്നിരുന്നു. ഇത്തവണ സ്‌കൂൾകുട്ടികളെ കുറിച്ച് രക്ഷിതാക്കളും പൗരസംഘങ്ങളും തങ്ങളുടെ സങ്കടങ്ങൾ പറയുന്നുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ പാണത്തൂരിലെ റെയിൽവേ അണ്ടർബ്രിഡ്ജിലും ഗുഞ്ചൂർ-വർത്തൂർ റോഡിലും മറ്റ് നിരവധി പ്രദേശങ്ങളിലും സ്കൂൾ ബസുകൾ കുടുങ്ങിയതായിട്ടാണ് റിപ്പോർട്ടുകളുണ്ട്. സർജാപൂർ റോഡിലെ റെയിൻബോ ഡ്രൈവ് ലേഔട്ട് വീണ്ടും വെള്ളത്തിനടിയിലായി അതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്കൂളിലെത്താൻ ട്രാക്ടർ ഉപയോഗിക്കേണ്ടിവന്നു. ട്രാക്ടറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി…

Read More

വാക്സിൻ എടുത്ത കുട്ടികൾ മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് തേടി മുഖ്യമന്ത്രി

ബെംഗളൂരു : ബെലഗാവി ജില്ലയിൽ വാക്സിൻ എടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമഗ്രമായ അന്വേഷണ റിപ്പോർട്ട് തേടി. ജനുവരി 11ന് മീസിൽസ് റുബെല്ല (എംആർ) വാക്സിൻ എടുത്ത മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ബൊമ്മൈ ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോർട്ട് തേടി. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, രണ്ട് സർക്കാർ ആരോഗ്യ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു, വാക്‌സിൻ നൽകിയ നഴ്‌സും ഒരു ഫാർമസിസ്റ്റും കുട്ടികൾക്ക് കുത്തിവയ്‌ക്കുമ്പോൾ അസെപ്‌റ്റിക് അല്ലെങ്കിൽ ശസ്ത്രക്രിയാ അണുവിമുക്തമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.…

Read More

കുട്ടികൾക്കുള്ള വാക്‌സിൻ പദ്ധതിയുടെ കാര്യക്ഷമതയില്ലായ്‌മ ആശങ്ക സൃഷ്ടിക്കുന്നു.

ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ന്യുമോണിയ ബാക്ടീരിയ പ്രധാന കാരണംപ്രതിരോധ കുത്തിവയ്പ്പിന്റെ അപര്യാപ്തതയും അവബോധമില്ലായ്മയുമാണ് എന്ന് ആരോഗ്യ വിദഗ്ധർചൂണ്ടിക്കാട്ടി. ഇത് ആശങ്ക സൃഷ്ടിക്കുന്നതായും വിദഗ്ധർ പറഞ്ഞു. കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നൂതന വാക്സിനേഷൻ തന്ത്രങ്ങളെപറ്റിയുള്ള ചർച്ചകൾആരോഗ്യ വിദഗ്ധർക്കിടയിൽ നടക്കുന്നതിനിടയിൽ  വെള്ളിയാഴ്ച ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻപ്രോഗ്രാം (പിസിവി) ബെംഗളൂരുവിൽ ആരംഭിച്ചത് തീർത്തും ആശ്വാസകരമാണ്. സ്പെഷ്യൽ കമ്മീഷണർ ഹെൽത്ത് ആണ് പദ്ധതി ആരംഭിച്ചത്. ഈ വാക്സിൻ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ന്യൂമോകോക്കസ് മൂലമുണ്ടാകുന്ന മറ്റ് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ എന്നിവ കുറയ്ക്കുന്നതായിറിപ്പോർട്ടുകൾ പറഞ്ഞു. ഇന്ത്യയിൽ…

Read More

ശ്വാസകോശ സംബന്ധമായ അണുബാധകൾ കുട്ടികളിൽ വർധിക്കുന്നു

ബെംഗളൂരു: നഗരത്തിൽ 0-5 വയസ് പ്രായമുള്ള കുട്ടികളിൽ ഭൂരിഭാഗവും ശ്വാസകോശ സംബന്ധമായ അണുബാധകൾ അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മല്ലേശ്വരം കെ സി ജനറൽ ആശുപത്രിയിലെ പീഡിയാട്രിക് വാർഡും ഐസിയുവും നിറഞ്ഞു. നഗരത്തിലെ മറ്റ് ആശുപത്രികളിലും ഇത്തരം കേസുകൾ കൂടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഡെങ്കി പനിയാണ് നഗരത്തിൽ കുട്ടികളെ കൂടുതലായി ബാധിക്കുന്ന മറ്റൊരു അസുഖം. എല്ലാ വർഷവും കുട്ടികൾ സീസണൽ ഇൻഫ്ലുവൻസ അനുഭവിക്കുന്നുണ്ടെങ്കിലും, ഈ വർഷം അണുബാധ കൂടുതൽ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിൽ അണുബാധ ബാധിച്ച കുട്ടികളിൽ ഓക്സിജന്റെ ആവശ്യം വർദ്ധിച്ചു എന്നതാണ് കൂടുതൽ ആശങ്കാജനകമെന്ന് ശിശുരോഗവിദഗ്ദ്ധർ പറഞ്ഞു. “ഞങ്ങളുടെ പീഡിയാട്രിക് വാർഡ് വൈറൽ…

Read More

‘ആരോഗ്യ നന്ദന’; കോവിഡിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാറിന്റെ പുതിയ പദ്ധതി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രധാനമായും കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ, സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യ നന്ദന‘ എന്ന പുതിയ ശിശു പരിശോധനപദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ എല്ലാ കുട്ടികളിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം കുറഞ്ഞ പോഷകാഹാര സൂചകങ്ങൾ, പ്രതിരോധശേഷി എന്നിവ കൂടി പരിശോധിക്കുന്നതിനുള്ള ഒരു പുതിയ സംരംഭമാണിത്. മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ ഒരാഴ്ചയ്ക്കുള്ളിൽ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന്ആരോഗ്യ ആരോഗ്യ മന്ത്രി ഡോ കെ സുധാകർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. “0-18 പ്രായ പരിധിയിൽപെട്ട 1.5 കോടിയോളം കുട്ടികളാണ് കർണാടകയിൽ ഉള്ളത്. ഈ പദ്ധതി…

Read More

എല്ലാ ജില്ലകളിലും കുട്ടികൾക്കായുള്ള പ്രത്യേക കോവിഡ് കെയർ സെൻ്ററുകൾ സ്ഥാപിക്കുന്നു.

ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും പ്രത്യേക പീഡിയാട്രിക് കോവിഡ് 19 കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പകർച്ചവ്യാധി മൂലം അനാഥരായ 18 വയസ് വരെ പ്രായമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജൊല്ലെ പറഞ്ഞു. 18 വയസ് വരെ പ്രായമുള്ളവർക്ക് പ്രത്യേക ക്വാറന്റീൻ സൗകര്യങ്ങളും ഹോസ്റ്റലുകളും സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചതിനാൽ കുട്ടികൾ ഭയപ്പെടേണ്ടതില്ല,” എന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച, കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെ‌എസ്‌സി‌പി‌സി‌ആർ) മൂന്നാമത്തെ തരംഗത്തിന് മുമ്പായി ശിശു സംരക്ഷണത്തിന് വേണ്ടി അടിസ്ഥാന…

Read More
Click Here to Follow Us