ജാപ്പനീസ് മസ്തിഷ്ക ജ്വരം; കുട്ടികൾക്ക് പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നൽകുന്നു വിശദാംശങ്ങൾ

vaccine

ബെംഗളൂരു: 1 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള 48 ലക്ഷം കുട്ടികൾക്ക് ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെഇ) പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള പ്രത്യേക വാക്സിനേഷൻ ഡ്രൈവ് കർണാടകയിൽ നടക്കും. ഡിസംബർ 5 തിങ്കളാഴ്ച്ച ആരംഭിക്കുന്ന ഡ്രൈവ് മൂന്നാഴ്ച നീണ്ടുനിൽക്കും. ഡിസംബർ ആദ്യവാരം വാക്‌സിനേഷൻ ഡ്രൈവ് പ്രാഥമികമായി സ്വകാര്യ, സർക്കാർ സ്‌കൂളുകളിൽ കേന്ദ്രീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ഞായറാഴ്ച പറഞ്ഞു. ഇതിനെത്തുടർന്ന്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ, ആരോഗ്യ സ്ഥാപനങ്ങൾ, അങ്കണവാടികൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് നടക്കുക.

ഡ്രൈവ് നടത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജെൻവാക് വാക്സിൻ വിതരണം ചെയ്യും. മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വർഷം ഒക്ടോബർ വരെ സംസ്ഥാനത്ത് 21 ജാപ്പനീസ് എൻസെഫലൈറ്റിസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അണുബാധയോ അലർജിയോ മൂലമുണ്ടാകുന്ന തലച്ചോറിന്റെ വീക്കം ആണ് എൻസെഫലൈറ്റിസ്. ഇന്ത്യയിൽ മസ്തിഷ്ക ജ്വരത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ജെഇ, കൂടാതെ പ്രതിവർഷം 68,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകായും ചെയ്യുന്നുണ്ട്. ഇവരിൽ 20-30% വരെയാണ് ഏകദേശ മരണനിരക്ക് . സുഖം പ്രാപിച്ചവരിൽ 30-50% പേർ സെൻസറി, ബലഹീനതകൾ, മറ്റ് സ്ഥിരമായ ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നതാണ് കണ്ടുവരുന്നെന്നും ആരോഗ്യ മന്ത്രി സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us